കൊച്ചി: ലോണ്‍ ബോള്‍സ് പുരുഷ വിഭാഗം ഫോര്‍സില്‍ കേരളത്തിന് വെങ്കലം. ഇന്നലെ നടന്ന സെമിയില്‍ കേരളം പശ്ചിമ ബംഗാൡനോട് പരാജയപ്പെട്ടെങ്കിലും അവസാന നാലില്‍ ഇടംപിടിച്ചതിനെ തുടര്‍ന്നാണ് കേരളത്തിന് വെങ്കലം ലഭിച്ചത്.
നെടുമ്പാശ്ശേരിയിലെ സിയാല്‍ ഗോള്‍ഫ് കോഴ്‌സില്‍ നടന്ന സെമിയില്‍ ഗോപിനാഥ് പൈ, ഡോ. കുമാര്‍, അഡ്രിന്‍ മാത്യു ലൂയിസ്, ഡോ. ജോസ്. ടി.പി എന്നിവരടങ്ങിയ ടീമാണ് പശ്ചിമ ബംഗാളിനോട് 25-5ന് പരാജയപ്പെട്ടത്.
പശ്ചിമ ബംഗാളിന് വേണ്ടി വിശ്വനാഥ പൈ, സമിത് മല്‍ഹോത്ര, സഞ്ജയ് ലഖോട്ടിയ, ദേവേശ് ശ്രീവാസ്തവ എന്നിവരാണ് ഇറങ്ങിയത്. രണ്ടാം സെമിയില്‍ രാജസ്ഥാനോട് 9-8ന് പരാജയപ്പെട്ട അസമും വെങ്കലം നേടി.
















