ജ്ഞാനക്കണ്ണുദയമായാല്‍ ഉള്‍ക്കണ്ണാല്‍ ലോകത്തിലുള്ള സര്‍വവും കാണാന്‍ കഴിയും. അതിനൊരുദാഹരണം, മുന്‍ശരീരവാഴ്ചക്കാലത്ത് (ശുഭാനന്ദ ഗുരുദേവന്‍) ചീന്തലാറ്റില്‍ താമസിച്ചു പ്രഭാഷണം നടത്തുന്ന അവസരത്തില്‍ ഒരുദിവസം തോട്ടത്തിലെ സൂപ്രണ്ടു മുതല്‍ പല വിഭാഗത്തില്‍പ്പെട്ടവര്‍ യോഗത്തിനു വന്നു. ആ യോഗത്തില്‍ അമ്പോറ്റി, ”മനുഷ്യമൃഗങ്ങളേ, കാട്ടുമൃഗങ്ങളാകുന്നവരേ!’ എന്നു സംബോധന ചെയ്തു പ്രഭാഷണം തുടങ്ങി.
അന്ന് ഏറ്റു പറയുന്നതിനു നിയുക്തനായിരുന്ന ദിവാകരന്‍ സ്വാമി അതേറ്റുപറയാന്‍ മടിച്ചു. പേടിച്ചു ഭയന്ന് ആരെങ്കിലും വഴക്കുണ്ടാക്കുമെന്നു കരുതിയാണ് പറയാത്തതെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു. അടുത്ത ദിവസത്തിലെ യോഗത്തിലും അമ്പോറ്റി ഇപ്രകാരം തന്നെ പറഞ്ഞുകൊണ്ട്, അമ്പോറ്റിയുടെ ദിവ്യചക്ഷസു നല്‍കികൊണ്ട് നോക്കാന്‍ പറഞ്ഞു. നോക്കിയപ്പോള്‍ എല്ലാതരത്തിലുള്ള ദുഷ്ടമൃഗങ്ങളായിട്ടവരെ കാണാന്‍ കഴിഞ്ഞു.
അവരിലുള്ള മൃഗസ്വഭാവത്തിന്റെ രൂപമാണ് ആ കാഴ്ചയില്‍ക്കൂടി കാണിച്ചുകൊടുത്തത്. മൃഗസ്വഭാവം മാറാത്തവര്‍ മൃഗങ്ങള്‍ തന്നെ. ആ സ്വഭാവം മാറണം. മാറിയെങ്കില്‍ മാത്രമേ പരമാത്മാവുവായി പരലോകത്ത് പരിചോടെ വാഴുവാന്‍ സാധ്യമാകൂ. ആ മൃഗീയ സ്വഭാവമെല്ലാം മാറി പരമാനന്ദ രാജ്യത്തിലെത്താന്‍ നിഷ്‌കളങ്കസ്വരൂപന്റെ ഹിതം പാലിക്കേണ്ടത് യഥാര്‍ത്ഥ ഭക്തന്മാരുടെ കടമയാണ്. അതാണ് യഥാര്‍ത്ഥ തപസ്സ്. ആ തപസ്സാണ് ദര്‍ശിക്കുവാനുള്ള കഴിവ്.
















