Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നീന്തല്‍ക്കുളത്തില്‍ റെക്കോര്‍ഡുകളുടെ പെരുമഴ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2015, 01:32 am IST
inSports

തിരുവനന്തപുരം: പിരപ്പന്‍കോട് അന്താരാഷ്‌ട്രീയ അക്വാട്ടിക് കോംപ്ലക്‌സില്‍ നടന്ന ദേശീയ ഗെയിംസ് നീന്തല്‍ മത്സരങ്ങളില്‍ ഇന്നലെ റെക്കോര്‍ഡുകളുടെ പെരുമഴ. നീന്തലില്‍ ഇന്നലെ നടന്ന ആറ് ഫൈനലുകളിലും ഒരു ഡൈവിംഗിലുമാണ് ഇന്നലെ പുതിയ റെക്കോര്‍ഡുകള്‍ പിറവിയെടുത്തത്. മൂന്ന് ദിവസങ്ങളിലായി അക്വാട്ടിക് കോംപ്ലക്‌സില്‍ നിന്ന് 18 റെക്കോര്‍ഡുകളാണ് പിറവിയെടുത്തത്. 16 എണ്ണം നീന്തല്‍ മത്സരങ്ങളില്‍ നിന്നും രണ്ടെണ്ണം ഡൈവിംഗ് ബോര്‍ഡില്‍ നിന്നും. പുരുഷ-വനിതാ 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെ, 200 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക്, 50 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ എന്നീ ഇനങ്ങളിലും 10 മീറ്റര്‍ ഹൈബോര്‍ഡ് ഡൈവിംഗിലുമാണ് ഇന്നലെ പിറന്ന റെക്കോര്‍ഡുകള്‍.

നീന്തല്‍ക്കുളത്തിലെ വേഗതയേറിയ താരങ്ങളായി പുരുഷ വിഭാഗത്തില്‍ മഹാരാഷ്‌ട്രയുടെ വീര്‍ധവാല്‍ ഘാഡെയും വനിതകളില്‍ അദിതി ധുമാത്കറും തെരഞ്ഞെടുക്കപ്പെട്ടു. 50 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ 23 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് മഹാരാഷ്‌ട്രയുടെ സ്വര്‍ണ്ണമീന്‍ വീര്‍ധവാല്‍ ഘാഡെ ഏറ്റവും വേഗതയേറിയ താരമായി മാറിയത്. വനിതകളില്‍ അദിതി 26.90 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വേഗതയേറിയ വനിതാ താരമായി. ഇരുവരും പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയാണ് സ്വര്‍ണ്ണമണിഞ്ഞത്.

പുരുഷവിഭാഗത്തില്‍ തന്റെ പേരിലുള്ള 23.08 സെക്കന്റിന്റെ റെക്കോര്‍ഡാണ് വീര്‍ധവാല്‍ ഘാഡെ ഇന്നലെ തിരുത്തിക്കുറിച്ചത്. 23.45 സെക്കന്റില്‍ ഫിനിഷ് ചെയ്ത് മധ്യപ്രദേശിന്റെ ആരോണ്‍ ഡിസൂസ വെള്ളിയും ഗുജറാത്തിന്റെ അന്‍ഷുല്‍ കോത്താരി 23.56 സെക്കന്റില്‍ നീന്തിയെത്തി വെങ്കലവും സ്വന്തമാക്കി.

വനിതാ വിഭാഗത്തില്‍ 2007ലെ ഗുവാഹത്തി ഗെയിംസില്‍ ശിഖാ ഠണ്ഡന്‍ സ്ഥാപിച്ച 27.34 സെക്കന്റിന്റെ റെക്കോര്‍ഡാണ് അദിതി ഇന്നലെ തിരുത്തിയത്. വെള്ളി നേടിയ ഹരിയാനയുടെ ശിവാനി കഠാരിയയും നിലവിലെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു. സമയം 27.26 സെക്കന്റ്. മഹാരാഷ്‌ട്രയുടെ അവന്തിക ചവാന്‍ 27.36 സെക്കന്റില്‍ വെങ്കലവും നേടി.

പുരുഷന്മാരുടെ വ്യക്തിഗത മെഡ്‌ലെയില്‍ കര്‍ണാടകയുടെ അരവിന്ദ്. എം പുതിയ റെക്കോര്‍ഡോടെയാണ് സ്വര്‍ണ്ണമണിഞ്ഞത്. 4:37.75 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് എം. അരവിന്ദ് പുതിയ റെക്കോര്‍ഡുമായി പൊന്നണിഞ്ഞത്. 2011-ല്‍ റാഞ്ചിയില്‍ നടന്ന ഗെയിംസില്‍ കര്‍ണാടകയുടെ ഗഗന്‍. എ.പി. സ്ഥാപിച്ച 4:40.08 സെക്കന്റിന്റെ റെക്കോര്‍ഡാണ് അരവിന്ദ് ഇന്നലെ മറികടന്നത്. 4:38.99 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളി മെഡല്‍ നേടിയ ബംഗാളിന്റെ സുപ്രിയ മൊണ്ടലും നിലവിലെ റെക്കോര്‍ഡ് തകര്‍ത്തു. ബംഗാളിന്റെ തന്നെ സാനു ദേബ്‌നാഥ് 4:38.99 സെക്കന്റില്‍ നീന്തിയെത്തി വെങ്കലവും സ്വന്തമാക്കി.

വനിതകളുടെ ഇതേ മത്സരത്തില്‍ മധ്യപ്രദേശിന്റെ റിച്ച മിശ്ര പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സ്വര്‍ണ്ണം നേടി. കഴിഞ്ഞ വര്‍ഷം റാഞ്ചിയില്‍ റിച്ച തന്നെ സ്ഥാപിച്ച 5:09.47 സെക്കന്റിന്റെ റെക്കോര്‍ഡാണ് ഇത്തവണ 5:07.15 സെക്കന്റായി റിച്ച തിരുത്തിക്കുറിച്ചത്. മഹാരാഷ്‌ട്രയുടെ ആകാംക്ഷ വോറ 5:14.72 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളിയും തമിഴ്‌നാടിന്റെ വി.കെ.ആര്‍. മീനാക്ഷി 5:17.34 സെക്കന്റില്‍ നീന്തിയെത്തി വെങ്കലവും സ്വന്തമാക്കി.

200 മീറ്റര്‍ പുരുഷ-വനിതാ ബാക്ക് സ്‌ട്രോക്കിലും പുതിയ റെക്കോര്‍ഡുകള്‍ പിറന്നു. പുരുഷവിഭാഗത്തില്‍ സര്‍വ്വീസസിന് വേണ്ടി മത്സരിച്ച മലയാളി താരം പി.എസ്. മധുവും വനിതാ വിഭാഗത്തില്‍ ഗുജറാത്തിന്റെ മന്ന പട്ടേലുമാണ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയത്. പുരുഷ വിഭാഗത്തില്‍ 2:05.66 സെക്കന്റിലാണ് മധു റെക്കോര്‍ഡ് സ്വര്‍ണ്ണം സ്വന്തമാക്കിയത്. 2011-ല്‍ റാഞ്ചിയില്‍ നടന്ന ദേശീയ ഗെയിംസില്‍ കര്‍ണ്ണാടകയ്‌ക്ക് വേണ്ടി ഇറങ്ങിയ രോഹിത് ഹവല്‍ദാര്‍ സ്ഥാപിച്ച 2:08.36 സെക്കന്റിന്റെ റെക്കോര്‍ഡാണ് ഇന്നലെ മധു. പി.എസ്. മറികടന്നത്. രോഹിത് ഇന്നലെ വെള്ളി കൊണ്ട് തൃപ്തനായി. 2:07.36 സെക്കന്റില്‍ ഫിനിഷ് ചെയ്ത് രോഹിത് സ്വന്തം പേരിലുള്ള റെക്കോര്‍ഡ് മറികടന്നു. തമിഴ്‌നാടിന് വേണ്ടി ഇറങ്ങിയ സേതു മാണിക്യവേലിനാണ് വെങ്കലം.

വനിതകളില്‍ റെക്കോര്‍ഡ് സ്വര്‍ണ്ണം നേടിയ ഗുജറാത്തിന്റെ മന്ന പട്ടേല്‍ 2:23.21 സെക്കന്റിലാണ് പൊന്നണിഞ്ഞത്. ഇന്നലെ രാവിലെ നടന്ന ഹീറ്റ്‌സിലും ഈ പതിനാലുകാരി റെക്കോര്‍ഡ് തിരുത്തിയിരുന്നു. റിച്ച മിശ്രയുടെ പേരിലുള്ള 2:26.82 സെക്കന്റിന്റെ റെക്കോര്‍ഡാണ് മന്ന പട്ടേല്‍ ഇന്നലെ തിരുത്തിയത്. 2:25.31 സെക്കന്റില്‍ നീന്തിയെത്തിയ റിച്ച മിശ്ര വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടപ്പോള്‍ കര്‍ണാടകയുടെ വാനിയ കപൂര്‍ അച്യുതന്‍ 2:25.06 സെക്കന്റില്‍ വെള്ളി നേടി. ഈയിനത്തില്‍ മൂന്നുപേരും നിലവിലെ റെക്കോര്‍ഡ് മറികടന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.