തൃശൂര്‍: നാഷണല്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ക്ലേ പീജിയന്‍ ട്രാപ്പ് പുരുഷ വിഭാഗം ടീമിനത്തില്‍ പഞ്ചാബിന് സ്വര്‍ണ്ണം. 344 പോയിന്റ് നേടിയാണ് പഞ്ചാബ് സ്വര്‍ണ്ണം സ്വന്തമാക്കിയത്. 338 പോയിന്റ് നേടിയ ഉത്തര്‍പ്രദേശിനാണ് വെള്ളി. ആദ്യമായി മത്സരിക്കാനെത്തിയ തെലങ്കാനയ്‌ക്ക് വെങ്കലം നേടാനായി.
പഞ്ചാബ് താരങ്ങളായ മാനവ്ജിത്ത് സിങ് സന്ധുവും സ്വരാവര്‍ സിങ് സന്ധുവും 117 പോയിന്റും ബിരന്ദീപ് സോധി 110 പോയിന്റും നേടിയാണ് പഞ്ചാബിന് സ്വര്‍ണ്ണം നേടിക്കൊടുത്തത്.
ഷൂട്ടിങ്ങില്‍ തങ്ങള്‍ തന്നെയാണ് കേമന്മാരെന്ന് തെളിയിക്കും വിധമായിരുന്നു മുന്‍ ലോക ചാമ്പ്യന്‍ മാനവ്ജിത്ത് സിങ് സന്ധു ഉള്‍പ്പെടെയുള്ള പഞ്ചാബ് ടീമിന്റെ പ്രകടനം. ഒന്നാം ദിവസം തുല്ല്യ പോയിന്റ് നേടിയ ഉത്തര്‍പ്രേദശിനെ ആറ് പോയിന്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പഞ്ചാബ് സ്വര്‍ണ്ണം സ്വന്തമാക്കിയത്.
















