തൃശൂര്‍: വനിതകളുടെ 63 കി.ഗ്രാം ഭാരോദ്വഹനത്തില്‍ പഞ്ചാബിന്റെ ജസ്വീര് കൗറിന് ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം. സ്നാച്ചില്‍ 94 ഉം ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 118 ഉം കി.ഗ്രാമും ഉയര്‍ത്തിയാണ് ജസ്വീര് പുതിയ ദേശിയ റെക്കോര്‍ഡിട്ടത്. 212 കി.ഗ്രാമാണ് ജസ്വീര് കൗര്‍ ആകെ ഉയര്‍ത്തിയത്.
സ്നാച്ചില്‍ മോണിക്ക ദേവിയുടെ 85 കി.ഗ്രാമും ക്ലീന്‍ ആന്റ് ജര്‍ക്കില്‍ ആന്ധ്രാപ്രദേശിന്റെ പി. ഹരിതയുടെ 117 കി.ഗ്രാമും ആയിരുന്നു നിലവിലുണ്ടായിരുന്ന ഗെയിംസ് റെക്കോര്‍ഡ്. ഉത്തര്‍പ്രദേശിന്റെ വന്ദന ഗുപ്ത വെള്ളി മെഡല്‍ കരസ്ഥമാക്കി. സ്നാച്ചില്‍ 93 ഉം ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 113 ഉം കിലോയാണ് വന്ദന ഗുപ്ത ഉയര്‍ത്തിയത്.
പശ്ചിമ ബംഗാളിന്റെ രാഖി ഹള്‍ഡര്‍ സ്നാച്ചില്‍ 90 ഉം ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 113 ഉം കിലോ ഉയര്‍ത്തി വെങ്കലം നേടി. കേരളത്തിന് വേണ്ടി സ്വാതി കൃഷ്ണയും സിയയും അഞ്ചും ആറും സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.
















