തൃശൂര്‍: ദേശീയ ഗെയിംസിന്റെ മൂന്നാം ദിവസത്തെ ആദ്യ സ്വര്‍ണ്ണം തമിഴ്‌നാടിന്. പുരുഷന്മാരുടെ 77 കി.ഗ്രാം ഭാരോദ്വഹനത്തില്‍ തമിഴ്‌നാടിന് വേണ്ടി മത്സരിച്ച എസ്. സതീഷ്‌കുമാറാണ് പൊന്നണിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലും സതീഷ്‌കുമാര്‍ റെക്കോര്‍ഡോടെ ഈയിനത്തില്‍ സ്വര്‍ണ്ണം നേടിയിരുന്നു.
സ്‌നാക്കിലും ക്ലീന്‍ ആന്റ് ജര്‍ക്കിലുമായി 307 കി.ഗ്രാമാണ് സതീഷ്‌കുമാര്‍ ഉയര്‍ത്തിയത്. സ്‌നാച്ചില്‍ 136 കിലോയും ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 171 കിലോയും. ഹരിയാണയുടെ ശുഭം വര്‍മ്മ സ്‌നാച്ചില്‍ 132 കി.ഗ്രാം ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 132 കി.ഗ്രാമുമടക്കം ആകെ 294 കിലോഗ്രാം ഭാരം ഉയര്‍ത്തി വെള്ളി മെഡല്‍ സ്വന്തമാക്കിയപ്പോള്‍ ഛത്തീസ്ഗഢിന്റെ അജയ്ദീപ് സിങ് 285 കിലോ ഉയര്‍ത്തി വെങ്കലവും നേടി.
ഈ വിഭാഗത്തില്‍ മത്സരിക്കാന്‍ മലയാളികള്‍ ആരുമുണ്ടായിരുന്നില്ല.
















