Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പദ്മമഹാപുരാണം: ഭാഗവതമാഹാത്മ്യ പ്രകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2015, 08:30 pm IST
in Samskriti

ചതുര്‍ത്ഥോളദ്ധ്യായഃ

വിപ്രമോക്ഷം

സൂതഉവാച

അഥ വൈഷ്ണവചിത്തേഷുദൃഷ്ട്വാ ഭക്തിമലൗകികീ

നിജലോകം പരിത്യജ്യ ഭഗവാന്‍ ഭക്തവത്സലഃ

വനമാലീ ഘനശ്യാമഃ പീതവാസാ മനോഹരഃ

കാഞ്ചീകലാപരുചിരോലസന്മുകുടകുണ്ഡലഃ

ത്രിഭംഗലളിതശ്ചാരുകൗസ്തുഭേന വിരാജിതഃ

കോടിമ•ഥ ലാവണ്യോഹരിചന്ദനചര്‍ച്ചിതഃ

പരമാനന്ദചിന്മൂര്‍ത്തിര്‍മ്മധുരോമുരളീധരഃ

ആവിവേശസ്വഭക്താനാം ഹൃദയാന്യമലാനി ച

വൈകുണ്ഠവാസിനോ യേ ച വൈഷ്ണവാ ഉദ്ധവാദയഃ

തദാജയജയാരാവോരസപുഷ്ടിരലൗകികീ

ചൂര്‍ണ്ണ പ്രസൂന വൃഷ്ടിശ്ചമുഹുഃശംഖരവോളപ്യഭൂത്

തത്സഭാസംസ്ഥിതാനാം ച ദേഹഗേഹാത്മവിസ്മൃതിഃ

ദൃഷ്ട്വാ ച ത•യാവസ്ഥാം നാരദോവാക്യമബ്രവീത്

സൂതന്‍ പറഞ്ഞു: ദിവ്യയായ ഭക്തിയെ വൈഷ്ണവരുടെ മനസ്സില്‍കുടിയിരുത്തിയശേഷം വനമാലയണിഞ്ഞവനും മേഘതുല്യം പ്രകാശിക്കുന്ന ശരീരത്തോടുകൂടിയവനും മഞ്ഞപ്പട്ടുടുത്തവനും മനോഹരനും കാഞ്ചീകലാപരുചിരനും, കിരീടകുണ്ഡലാദികളാല്‍ ശോഭിക്കുന്നവനും ത്രിഭംഗലളിതരൂപത്തില്‍ സ്ഥിതിചെയ്യുന്നവനും കൗസ്തുഭമണിഞ്ഞവനും കോടിക്കണക്കിന് മന്മഥന്മാരുടെ സൗന്ദര്യത്തോടുകൂടിയവനും ചന്ദനചര്‍ച്ചിതനും, പരമാനന്ദചിന്മൂര്‍ത്തിയും മുളീധരനുമായ ഭഗവാന്‍ ഭക്തന്മാരുടെ ഹൃദയങ്ങളില്‍ വാസമാരംഭിച്ചു. വൈകുണ്ഠവാസികളും, ഉദ്ധവന്‍ മുതലായ വൈഷ്ണവരും ഭാഗവതവായന കേള്‍ക്കുവാനായിഅദൃശ്യരായി വന്നുചേര്‍ന്നു. അലൗകികമായ രസപുഷ്ടിയാലും ജയജയശബ്ദങ്ങളാലും ശംഖനാദത്താലും പുഷ്പവൃഷ്ടിയാലും അവിടം പ്രശോഭിച്ചു. ദേഹത്തേയും വീടിനേയും തങ്ങളെത്തന്നെയും വിസ്മരിച്ച് ആ സഭയില്‍ ഇരുന്നരുളുന്നവരുടെ തന്മയാവസ്ഥ കണ്ട് നാരദമഹര്‍ഷി പറഞ്ഞു.

നാരദ ഉവാച

അലൗകികോളയംമഹിമാമുനീശ്വരാ

സപ്താഹജന്യോളദ്യവിലോകിതോമയാ

മൂഢാഃശഠായേ പശു പക്ഷിണോളത്ര

സര്‍വ്വേളപി നിഷ്പാപ തമാ ഭവന്തി

അതോ നൃലോകേ നനുനാസ്തി കിഞ്ചി-

ച്ചിത്തസ്യശോധാന കലൗ പവിത്രം

അഘൗഘവിധ്വംസകരംതഥൈവ

കഥാ സമാനം ഭൂവി നാസ്തി ചാന്യത്

കേകേ വിശുദ്ധ്യന്തിവദന്തുമഹ്യം

സപ്താഹയജ്ഞേന കഥാമയേന

കൃപാലുഭിര്‍ലോകഹിതംവിചാര്യ

പ്രകാശിതഃകോളപി നവീനമാര്‍ഗ്ഗഃ

നാരദന്‍ പറഞ്ഞു: അല്ലയോ മുനിശ്രേഷ്ഠന്മാരേ, സപ്താഹത്തിന്റെ അലൗകിക മാഹാത്മ്യം എനിക്കു മനസ്സിലായി. മൂഢരും, ശഠരും, പശുപക്ഷികളും, സകലരും പാപവിഹീനരായി ഇവിടെശോഭിക്കുന്നു. അതുകൊണ്ട് ഭൂമിയില്‍ കലികാലത്ത് മനഃശുദ്ധിവരുത്താന്‍ വേറൊന്നുമില്ല. പാപൗഘത്തെ സംഹരിക്കാന്‍ സപ്താഹവായന മാത്രമേവഴിയായുള്ളൂ. സപ്താഹവായനാ യജ്ഞത്തിലൂടെ ആര്‍ക്കെല്ലാം ശുദ്ധി കൈവരും? ദയവായി പറഞ്ഞുതന്നാലും. ദയാശീലരായ ഭവാന്മാര്‍ ലോകഹിതത്തിനായി വെളിപ്പെടുത്തിയ ഒരു നവീന മാര്‍ഗ്ഗമാണല്ലോ ഇത്.

കുമാരാ ഊചുഃ

യേ മാനവാഃ പാപകൃതസ്തുസര്‍വ്വദാ

സദാദുരാചാരരതംവിമാര്‍ഗ്ഗഗാഃ

ക്രോധാഗ്നി ദഗ്‌ദ്ധാഃ കുടിലാശ്ചകാമിനഃ

സപ്താഹയജ്ഞേന കലൗ പുനന്തി തേ

സത്യേന ഹീനാഃ പിതൃമാതൃദൂഷകാ –

സ്തൃഷ്ണാകുലാശ്ചാശ്രമ ധര്‍മ്മവര്‍ജ്ജിതാഃ

യേദാംഭികംമത്സരിണോളപി ഹിംസകാഃ

സപ്താഹയജ്ഞേന കലൗ പുനന്തി തേ

പഞ്ചോഗ്ര പാപാശ്ഛലഛദ്മകാരിണഃ

ക്രൂരാഃ പിശാചാഇവ നിര്‍ഭയാശ്ചയേ

ബ്രഹ്മസ്വപുഷ്ടംവ്യഭിചാരകാരിണഃ

സപ്താഹയജ്ഞേന കലൗ പുനന്തി തേ

കായേന വാചാ മനസാപി പാതകം

നിത്യം പ്രകുര്‍വന്തിശഠാഹഠേന യേ

പരസ്വപുഷ്ടാമലിനാ ദുരാശയാഃ

സപ്താഹയജ്ഞേന കലൗ പുനന്തി തേ

അത്ര തേകീര്‍ത്തയിഷ്യാമഇതിഹാസം പുരാതനം

യസ്യ ശ്രവണമാത്രേണ പാപഹാനിഃ പ്രജയതേ

കുമാരന്മാര്‍ പറഞ്ഞു : സദാ പാപം ചെയ്യുന്നവര്‍, ദുര്‍വൃത്തര്‍, വഴിപിഴച്ചവര്‍, ക്രോധാഗ്നിയില്‍ വേകുന്നവര്‍, കുടിലന്മാര്‍, കാമികള്‍ എന്നിവരും കലിയുഗത്തില്‍ സപ്താഹയജ്ഞംമൂലം വിശുദ്ധിയടയും. സത്യവിഹീനര്‍, മാതാപിതാക്കളെ ദുഷിക്കുന്നവര്‍, തൃഷ്ണയേറിയവര്‍, ആശ്രമധര്‍മ്മങ്ങള്‍ (ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ നാല് ആശ്രമങ്ങളിലും അനുഷ്ഠിക്കേണ്ട ധര്‍മ്മങ്ങള്‍) വെടിഞ്ഞവര്‍, ദാംഭികര്‍, മത്സരബുദ്ധിയുള്ളവര്‍, ഹിംസകന്മാര്‍ തുടങ്ങിയവരും കലിയുഗത്തില്‍ സപ്താഹയജ്ഞംകൊണ്ട് വിശുദ്ധരാകും. പഞ്ചമഹാപാപികളും (ബ്രഹ്മഹത്യ, സുരാപാനം, മോഷണം, ഗുരുജനകളത്രസഹവാസം, ഗുരജനകളത്രപ്രാപ്തിഎന്നിവയാണു പഞ്ച മഹാപാപങ്ങള്‍), ചതികളവുകള്‍ ചെയ്യുന്നവരും, ക്രൂരരും, പിശാചുക്കളേപ്പോലെ നിര്‍ദ്ദയരായവരും, ബ്രഹ്മസ്വം കട്ടുമുടിച്ച്‌കൊഴുത്തവരും, വ്യഭിചാരികളും, കലിയുഗത്തില്‍ സപ്താഹയജ്ഞത്താല്‍ വിശുദ്ധിയടയും. വാക്ക്, മനസ്സ്, ശരീരംഎന്നിവകളാല്‍ നിത്യവും പാതകങ്ങള്‍ ചെയ്യുന്ന ശഠന്മാരും മറ്റുള്ളവരുടെ മുതല്‍ കൈക്കലാക്കി വളര്‍ന്നവരും, മലിനരും, ദുരാശയരും. കലിയുഗത്തില്‍ സപ്താഹശ്രവണത്താല്‍ വിശുദ്ധരാകും. ഹേ നാരദാ. അങ്ങേയ്‌ക്ക് ഞങ്ങള്‍ ഒരു പഴയ കഥ പറഞ്ഞുതരാം. ഇതുകേട്ടാല്‍ ത്തന്നെ പാപം നീങ്ങുന്നതാണ്.

…തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.