തിരുവനന്തപുരം: നീന്തല്‍ക്കുളത്തില്‍ പൊന്നണിഞ്ഞ് കേരളം. ദേശീയ ഗെയിംസിന്റെ ആദ്യ ദിനത്തില്‍ നേടിയ രണ്ട് സ്വര്‍ണവും നീന്തലുകാരുടെ സംഭാവന. ഗെയിംസ് റെക്കാഡുകളുടെ മേമ്പൊടിയുള്ള രണ്ട് സ്വര്‍ണം മാത്രമല്ല, ഒരു വെള്ളിയും വെങ്കലവും സമ്മാനിച്ചു പിരപ്പന്‍കോട്ടെ അക്വാറ്റിക് കോംപ്ലക്സ് കേരളത്തിന്. മൂന്ന് മെഡല്‍ സാജന് പ്രകാശിന്റെ വകയാണ്. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും.
100 മീറ്റര്‍ ബട്ടര്‍ഫ്ലൈയിലും 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലും സ്വര്‍ണവും 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വെള്ളിയും. വനിതകളുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ പൂജ ആല്‍വയുടെ വകയാണ് വെങ്കലം.
പുരുഷന്മാരുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്കില്‍ ഗെയിംസ് റെക്കാഡോടെയാണ് സാജന് പ്രകാശ് സ്വര്‍ണം നേടിയത്. 55:03 സെക്കന്‍ഡിലാണ് നീന്തിയെത്തിയത്. വീര്ദവാല് ഘഡേയുടെ പേരിലുണ്ടായിരുന്ന 55:56 സെക്കന്‍ഡ് എന്ന റെക്കോഡാണ് സാജന് പ്രകാശ് തിരുത്തിയത്. പശ്ചിമ ബംഗാളിന്റെ സുപ്രിയ മൊണ്ടല്‍ വെള്ളിയും മഹാരാഷ്ട്രയുടെ അരോണ്‍ ഡിസൂസ വെങ്കലവും നേടി.
സാജന് പ്രകാശ്, എ.എസ്. ആനന്ദ്, എസ്. അരുണ്‍, ശര്‍മ എസ്.പി. നായര്‍ എന്നിവര്‍ അടങ്ങുന്ന ടീമാണ് ഗെയിംസ് റെക്കാഡോടെ സ്വര്‍ണം നേടിയത്. സമയം: 3:32.31 സെക്കന്‍ഡ്. കര്‍ണാടകം സ്ഥാപിച്ച 3:37.47 സെക്കന്‍ഡായിരുന്നു പഴയ റെക്കോഡ്.
പുരുഷന്മാരുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലിലാണ് സാജന്റെ വെള്ളി. 1:53.27 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സാജന് മെഡല്‍ നേടിയത്. 1:53.06 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മധ്യപ്രദേശിന്റെ അരോണ്‍ ഡിസൂസയാണ് പുതിയ ഗെയിംസ് റെക്കോഡ് സൃഷ്ടിച്ച് സ്വര്‍ണം നേടിയത്. 1:53.91 സെക്കന്‍ഡിന്റെ റെക്കോഡാണ് ആരോണ്‍ പഴങ്കഥയാക്കിയത്. സാജന് പ്രകാശും പഴയ റെക്കോഡിനെ മറികടന്നുങ്ങ. 1:54.58 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മഹാരാഷ്ട്രയുടെ സൗരവ് ശംഖ്വാള്ക്കര്ക്കാണ് വെങ്കലം.
വനിതകളുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്കില്‍ 1ഛ5.49 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പൂജ ആര്. ആല്‍വ വെങ്കലം നേടിയത്ഞ്ഞ. 1:5.38 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മധ്യപ്രദേശിന്റെ റിച്ച സ്വര്‍ണവും 1:5.46 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മഹാരാഷ്ട്രയുടെ ജ്യോത്സ്ന പനസാരെ വെങ്കലവും നേടി.
മുഖ്യ ഇനം ഇതല്ലെന്നും, കൂടുതല്‍ മെഡലുകള്‍ പ്രതീക്ഷിക്കുന്നുവെന്നും സജന് പറഞ്ഞു. കഴിഞ്ഞ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 5 സ്വര്‍ണ്ണവും 3 വെള്ളിയുമടക്കം 8 മെഡലുകള്‍ സജന് പ്രകാശ് നേടിയിരുന്നു.
















