ഒരു രൂപമുണ്ടെങ്കില്‍ ആ രൂപത്തിനോടനുബന്ധിച്ച് ഒരു കമ്പനവുമുണ്ടാകും. ആ കമ്പനം കാരണമായി അത് ഒരു പ്രതേ്യകതരം ഗുണം ആര്‍ജിക്കുന്നു. ഞാനിപ്പോള്‍ ഈ കൈലേസ് ഇങ്ങനെ പിടിക്കുകയാണെങ്കില്‍ അത് ഒരുതരത്തിലുള്ള കമ്പനമാര്‍ജ്ജിക്കുകയും മറ്റൊരുതരത്തില്‍ പിടിക്കുകയാണെങ്കില്‍ മറ്റൊരുതരത്തിലുള്ള കമ്പനമാര്‍ജ്ജിക്കുകയും ചെയ്യുന്നു.
കുറച്ചു സൂക്ഷ്മതയോടെ ഇരുന്നാല്‍ നിങ്ങള്‍ക്കത് അനുഭവിച്ചറിയാന്‍ കഴിയും. എങ്ങനെയാണോ പിടിച്ചിരിക്കുന്നത്, അതിനനുസരണമായി കമ്പനത്തിനുതന്നെ മാറ്റമുണ്ടാവും. ഓരോ രൂപത്തിനും തനതായ കമ്പനമുണ്ട്. അപ്രകാരം ഗ്രഹങ്ങള്‍ക്ക് പ്രതേ്യകമായ കമ്പനങ്ങളുണ്ട്. ഇതുകാരണം, ഗ്രഹങ്ങള്‍ ചില പ്രതേ്യക സ്ഥാനങ്ങളിലെത്തുമ്പോള്‍ അത് നിങ്ങളുടെമാനസികാവസ്ഥയുടെ മേല്‍ സ്വാധീനം ചെലുത്തുന്നു. ഭൂമിയില്‍ ചില കാര്യങ്ങള്‍ സംഭവിക്കുമ്പോഴും അപ്രകാരം ഉണ്ടാകുന്നു.
















