നിന്റെ വിശ്വാസമാകുന്ന തിരിനാളം ഏറ്റവും ചെറിയ പ്രകാശത്തിലും ഏറ്റവും വലിയ വെളിച്ചത്തിലും പ്രകാശിക്കട്ടെ. അതിനോടൊപ്പം നിന്റേതല്ലാത്ത് ‘അഹ’ങ്കാരവും ചാമ്പലാകട്ടെ. അന്ത്യത്തില്‍ ഉജ്ജ്വലമായ പ്രഭ മാത്രം ശേഷിക്കട്ടെ.
ആ പ്രഭ, തേജോമയവും പ്രേമഭരിതവും, സുഖശീതളവും, ശാന്തിമയവും ആകുന്നു. അത് നിന്നുള്ളിലും നിനക്കും ചുറ്റിലും പ്രവഹിച്ച്, നിനക്ക് സദാ എന്റെ സാന്നിദ്ധ്യമേകുന്നു.
















