Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തൃതീയാദ്ധ്യായം: ഭക്തിപീഡാനിവര്‍ത്തനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2015, 07:57 pm IST
inSamskriti

ദുര്‍ല്ലഭൈവ കഥാ ലോകേ ശ്രീമദ് ഭാഗവതോത്ഭവാ

കോടിജന്മ•സമുത്ഥേന പുണ്യേനൈവ തു ലഭ്യതേ

തേന യോഗനിധേ ധീമന്‍ ശ്രോതവ്യാ സാ പ്രയത്‌നതഃദിനാനാം നിയമോ നാസ്തി സര്‍വ്വദാ ശ്രവണം മതം

സത്യേന ബ്രഹ്മചര്യേണ സര്‍വ്വദാ ശ്രവണം മതം

അശക്യത്വാത് കലൗ ബോധ്യോ വിശേഷോളത്ര ശുകാജ്ഞയാ

മനോവൃത്തി ജയശ്ചൈവ നിയമാചരണം തഥ

ദീക്ഷാം കര്‍ത്തുമശക്യത്വാത് സപ്താഹശ്രവണം മതം

ശ്രദ്ധാതഃ ശ്രവണേ നിത്യം മാഘേ താവദ്ധി യത് ഫലം

തത്ഫലം ശുകദേവേന സപ്താഹശ്രവണേ കൃതം

മനസശ്ചാജയാദ് രോഗാത് പുംസാം ചൈവായുഷഃ ക്ഷയാത്

കലേര്‍ദ്ദോഷബഹുത്വാച്ച സപ്താഹശ്രവണം മതം

യത് ഫലം നാസ്തി തപസാ ന യോഗേന സമാധിനാ

അനായാസേന തത്സര്‍വ്വം സപ്താഹശ്രവണേ ലഭേത്

യജ്ഞാദ് ഗര്‍ജ്ജതി സപ്താഹഃ സപ്താഹോ ഗര്‍ജ്ജതി വ്രതാത്

തപസോ ഗര്‍ജ്ജതി പ്രോച്ചൈസ്തീര്‍ത്ഥാന്നിത്യം ഹി ഗര്‍ജ്ജതി

യോഗാദ് ഗര്‍ജ്ജതി സപ്താഹോ ധ്യാനാജ്ഞാനാച്ച ഗര്‍ജ്ജതി

കിം ബ്രൂമോ ഗര്‍ജ്ജനം തസ്യ രേ രേ ഗര്‍ജ്ജതി ഗര്‍ജ്ജതി

ലോകങ്ങളില്‍ ദുര്‍ല്ലഭമായ ഒന്നാണു ഭാഗവതകഥാകഥനം. കോടി ജന്മങ്ങളിലൂടെ ആര്‍ജ്ജിച്ച പുണ്യംകൊണ്ടേ ഇതു ലഭിക്കുകയുള്ളൂ. അതിനാല്‍ യോഗനിധിയും ധീമാനുമായ നാരദാ, ഭാഗവതം എത്ര പണിപ്പെട്ടിട്ടാണെങ്കിലും ശ്രവിക്കേണ്ടതാണ്. ശ്രവിക്കുവാന്‍ ഇന്ന ദിവസം വേണമെന്നില്ല. എന്നു വേണമെങ്കിലും ഭാഗവതം ശ്രവിക്കാം.സത്യം, ബ്രഹ്മചര്യം എന്നിവയോടെ വേണം ഭാഗവതം ശ്രവിക്കാന്‍. കലികാലത്ത് ഇവ രണ്ടും സുസാധ്യമല്ല എന്നറിയാവുന്ന ശുകബ്രഹ്മര്‍ഷി ഒരു വിശേഷവിധിയുണ്ടാക്കിയിട്ടുണ്ട്. കലികാലത്തു മനസ്സംയമനമില്ലായ്‌മ, രോഗം, അപമൃത്യു എന്നിങ്ങനെ പല ദോഷങ്ങളുമുള്ളതിനാല്‍ സപ്താഹം ശ്രവിച്ചാല്‍ മതി. മനസ്സിനെ നിയന്ത്രിച്ചു, നിയമങ്ങളോടെ ദീക്ഷ കൊള്ളാന്‍ വിഷമമായതിനാല്‍ സപ്താഹം ശ്രവിച്ചാല്‍ മതി. പ്രതിദിനം ഭാഗവതം ആദി മുതല്‍ അന്ത്യം വരെ ശ്രവിക്കുന്നതിന്റെ ഫലത്തിനു തുല്യമാണു സപ്താഹശ്രവണ ഫലമെന്ന് ശുകമഹര്‍ഷി നിശ്ചയിച്ചിരിക്കുന്നു. തപസ്സുകൊണ്ടോ, യോഗം കൊണ്ടോ, സമാധികൊണ്ടോ ലഭിക്കാത്ത ഫലങ്ങളും സപ്താഹശ്രവണത്താല്‍ അനായാസേന കൈവരും. സപ്താഹം യജ്ഞങ്ങളേക്കാളെല്ലാം ഉച്ചത്തില്‍ എന്നെന്നും ഗര്‍ജ്ജിക്കുന്നു. വ്രതത്തേക്കാള്‍ ഗര്‍ജ്ജിക്കുന്നു. തപസ്സിനേക്കാളും തീര്‍ത്ഥത്തേക്കാളും ഉച്ചത്തില്‍ എന്നെന്നും ഗര്‍ജ്ജിക്കുന്നു. യോഗത്തേക്കാള്‍ ഗര്‍ജ്ജിക്കുന്നു. ധ്യാനജ്ഞാനങ്ങളേക്കാള്‍ ഗര്‍ജ്ജിക്കുന്നു.അതിന്റെ ഗര്‍ജ്ജനത്തേക്കുറിച്ച് എന്തുപറയേണ്ടൂ?ഗര്‍ജ്ജിക്കുക തന്നെ ഗര്‍ജ്ജിക്കുകതന്നെ.

ശൗനക ഉവാച

സാശ്ചര്യമേതത് കഥിതം കഥാനകം

ജ്ഞാനാദി ധര്‍മ്മാന്‍ വിഗണയ്യസാമ്പ്രതം

നിഃശ്രേയസേ ഭാഗവതം പുരാണം

ജാതം കുതോ യോഗവിദാദിസൂചകം

ശൗനകന്‍ പറഞ്ഞു : ഈ കഥ അത്യന്തം ആശ്ചര്യമുളവാക്കുന്നതാണ്. ജ്ഞാനാദി ധര്‍മ്മങ്ങളെയെല്ലാം പിന്തള്ളി ഭാഗവതപുരാണത്തേയാണല്ലോ യോഗി പ്രവരന്മാര്‍ വിമുക്തിക്കായി നിര്‍ദ്ദേശിക്കുന്നത്.

സൂത ഉവാച

യദാ കൃഷ്‌ണോ ധരാം ത്യക്ത്വാ സ്വപദം ഗന്തുമുദ്യതഃ

ഏകാദശം പരിശ്രുത്യാപ്യുദ്ധവോ വാക്യമബ്രവീത്

സൂതന്‍ പറഞ്ഞു : ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂമി വെടിഞ്ഞ് വൈകുണ്ഠത്തിലേക്ക് എഴുന്നള്ളുവാന്‍ തുടങ്ങിയപ്പോള്‍ ഉദ്ധവര്‍ അടുക്കല്‍ച്ചെന്ന് ഇപ്രകാരം ഉണര്‍ത്തിച്ചുവെന്ന് ഏകാദശ സ്‌കന്ധത്തില്‍ കാണുന്നു.

ഉദ്ധവ ഉവാച

ത്വം തു യാസ്യസി ഗോവിന്ദ ഭക്തകാര്യം വിധായ ച

മച്ചിത്തേ മഹതീ ചിന്താ താം ശ്രുത്വാ സുഖമാവഹ

ആഗതോളയം കലിര്‍ഘോരോ ഭവിഷ്യന്തി പുനഃ ഖലാഃ

തത്സംഗേനൈവ സന്തോളപി ഗമിഷ്യന്ത്യുഗ്രതാം യദാ

തദാ ഭാരവതീ ഭൂമിര്‍ഗ്ഗോരൂപേയം കമാശ്രയേത്

അന്യോ ന ദൃശ്യതേ ത്രാതാ ത്വത്തഃ കമലലോചനഃ

അതഃ സത്‌സു ദയാം കൃത്വാ ഭക്തവത്സല മാ വ്രജ

ഭക്താര്‍ത്ഥം സഗുണോ ജാതോ നിരാകാരോളപി ചി•യഃ

ത്വദ്വിയോഗേന തേ ഭക്താഃ കഥം സ്ഥാസ്യന്തി ഭൂതലേ

നിര്‍ഗുണോപാസനേ കഷ്ടമതഃ കിഞ്ചിദ് വിചാരയ

ഉദ്ധവന്‍ പറഞ്ഞു : ”അല്ലയോ ഗോവിന്ദാ, അവിടുന്ന് ഭക്തകാര്യമെല്ലാം നിര്‍വ്വഹിച്ചു തിരിച്ചുപോവുകയാണ്. എന്റെ മനസ്സില്‍ വലിയൊരു ചിന്ത ഉണ്ടായിരിക്കുന്നു. ഇതിനു സമാധാനം പറഞ്ഞുതന്നാലും. കരാളമായ കലിയുഗം ഇതാ ആഗതമാകുന്നു.ഖലന്മാര്‍ ധാരാളം ഉണ്ടാകും.അവരുടെ ഇടപെടലുകളാല്‍ സത്തുക്കളായവര്‍ക്കും വളരെ അനര്‍ത്ഥങ്ങള്‍ ഉണ്ടാകും. അപ്പോള്‍ ദുഷ്ടന്മാരുടെ ഭാരത്താല്‍ വലഞ്ഞ് ഗോരൂപിണിയായ ഭൂമീദേവി ആരെ ആശ്രയം പ്രാപിക്കും ? കമലലോചനനായ കൃഷ്ണാ, അവിടുന്നല്ലാതെ മറ്റൊരു രക്ഷിതാവിനെ ഞാനൊരിടത്തും കാണുന്നില്ല. അതിനാല്‍ ഭക്തവത്സലനായ ഭഗവാനേ സത്തുക്കളില്‍ ദയതോന്നി അവിടുന്ന് വൈകുണ്ഠത്തിലേക്കു തിരിച്ചെഴുന്നള്ളരുത്. ഭക്തര്‍ക്കുവേണ്ടിയാണല്ലോ ചിന്മയനും നിരാകാരരനുമായ അങ്ങ് സഗുണരൂപത്തോടെ അവതരിച്ചത്. ആ ഭക്തര്‍ അങ്ങയെപ്പിരിഞ്ഞ് ഭൂമിയില്‍ എങ്ങനെ വസിക്കും ?ഹേ ഭഗവാനേ, നിര്‍ഗ്ഗുണോപാസന വളരെ ബുദ്ധിമുട്ടോടുകൂടിയതാണ്. അതിനാല്‍ അങ്ങ് അല്പമൊന്ന് ആലോചിച്ച് വേണ്ടതു ചെയ്താലും.

ഇത്യുദ്ധവവചഃ ശ്രുത്വാ പ്രഭാസേളചിന്തയദ്ധരിഃ

ഭക്താവലംബനാര്‍ത്ഥായ കിം വിധേയം മയേതി ച

സ്വകീയം യദ്ഭവേത്തേജസ്തച്ച ഭാഗവതേളദധാത്

തിരോധായ പ്രവിഷ്‌ടോളയം ശ്രീമദ്ഭാഗവതാര്‍ണ്ണവം

തേനേയം വാങ്മയീ മൂര്‍ത്തിഃ പ്രത്യക്ഷാ വര്‍ത്തതേ ഹരേഃ

സേവനാച്ഛ്രവണാത് പാഠാദ് ദര്‍ശനാത് പാപനാശിനീ

സപ്താഹശ്രവണം തേന സര്‍വ്വേഭ്യോളപ്യധികം കൃതം

സാധനാനി തിരസ്‌കൃത്യ കലൗ ധര്‍മ്മോളയമീരിതഃ

ദുഃഖദാരിദ്ര്യദൗര്‍ഭാഗ്യപാപപ്രക്ഷാളനായ ച

കാമക്രോധജയാര്‍ത്ഥം ഹി കലൗ ധര്‍മ്മോളയമീരിതഃ

അന്യഥാ വൈഷ്ണവീ മായാ ദേവൈരപി സുദുസ്ത്യജാ

കഥം ത്യാജ്യാ ഭവേത് പുംഭിഃ സപ്താഹോളതഃ പ്രകീര്‍ത്തിതഃ

ഉദ്ധവരുടെ ഈ വാക്കുകള്‍ പ്രഭാസതീര്‍ത്ഥത്തില്‍വെച്ചു കേട്ട ശ്രീകൃഷ്ണ ഭഗവാന്‍ ‘ഭക്തര്‍ക്ക് അവലംബം നല്‍കാനായി ഞാന്‍ എന്തു ചെയ്യണം’ എന്ന് കുറഞ്ഞൊന്ന് ആലോചിച്ചു. തുടര്‍ന്ന് തന്റെ തേജസ്സ് ഭാഗവതത്തില്‍ ലയിപ്പിച്ചു. ഭഗവാന്‍ അദൃശ്യനായി ഭാഗവത സമുദ്രത്തില്‍ സ്ഥിതിചെയ്തു. അതിനാല്‍ ഭാഗവതം ഭഗവാന്റെ പ്രത്യക്ഷമായ വാങ്മയരൂപം തന്നെയാണ്. സേവിക്കുകയോ, പഠിക്കുകയോ, ശ്രവിക്കുകയോ, ദര്‍ശിക്കുകയോ ചെയ്താല്‍ പാപങ്ങളെല്ലാം നശിക്കും. സകലതിലും മേലെയാണ് ഭാഗവത സപ്താഹ ശ്രവണം. കലിയുഗത്തില്‍ മറ്റു സാധനങ്ങളെ അപേക്ഷിച്ചു ഈ ധര്‍മ്മമാണു വിധിക്കപ്പെട്ടിരിക്കുന്നത്. ദുഃഖം, ദാരിദ്ര്യം, ദൗര്‍ഭാഗ്യം, പാപം എന്നിവയെ കഴുകിക്കളയുന്നതിനും കാമക്രോധങ്ങളെ പരാജയപ്പെടുത്തുന്നതിനും ഈയൊരു ധര്‍മ്മമാണു വിധിക്കപ്പെട്ടിരിക്കുന്നത്. മറ്റുവിധത്തില്‍ വിഷ്ണുമായ നീക്കുവാന്‍ ദേവന്മാര്‍ക്കുപോലും സാധ്യമല്ല. പിന്നെ മനുഷ്യന്റെ കാര്യം പറയേണ്ടതുണ്ടോ ? അതിനാണു സപ്താഹ ശ്രവണമെന്ന ഉപായം.

…തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.