മ്യൂണിച്ച്: ജര്‍മന്‍ ബുണ്ടെസ് ലീഗയില്‍ വന്‍ അട്ടിമറി. അപരാജിതരായി കുതിച്ച ചാമ്പ്യന്‍ ടീം ബയേണ്‍ മ്യൂണിച്ചിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് വോള്‍ഫ്സ്ബര്‍ഗ് മറിച്ചിട്ടു. ബാസ് ഡോസ്റ്റ് (4, 45+) കെവിന് ഡി ബ്രുയന് (53, 73) എന്നിവരുടെ ഡബിള്‍ സ്ട്രൈക്കുകളാണ് വോള്‍ഫ്സ്ബര്‍ഗിന് അപ്രതീക്ഷിത ജയമൊരുക്കിയത്.
യുവാന്‍ ബെര്‍നറ്റ് ബയേണിന്റെ ആശ്വാസ ഗോള്‍ കുറിച്ചു. കഴിഞ്ഞ ഏപ്രിലിനുശേഷം ലീഗില്‍ ബയേണ്‍ തോല്‍വി രുചിക്കുന്നത് ഇതാദ്യം. ഇതോടെ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ബയേണുമായുള്ള (45) വ്യത്യാസം വോള്‍ഫ്സ്ബര്‍ഗ് (37) എട്ടായി കുറച്ചു.
















