Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇനിയില്ല ചിരിയുടെ മാള ബ്രാന്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2015, 05:02 pm IST
in Entertainment

വെള്ളിത്തിരയില്‍ നിന്നും ഉള്ളിലേക്ക് പടരുന്ന നെടുങ്കന്‍ ചിരിയുടെ മാളത്തരം ഇനി ഓര്‍മ്മയിലേക്ക്. ചിരിയുടെ വേലത്തരങ്ങള്‍ക്ക് പകരം ശുദ്ധഹാസ്യത്തിന്റെ നിറവായ

മാളാ അരവിന്ദനെന്ന നടന്‍ ഒഴിച്ചിടുന്നത് മലയാള സിനിമയില്‍ പകരമില്ലാത്തൊരിടം. പപ്പു-മാള-ജഗതി എന്ന ചിരിത്രയങ്ങളുടെ ഹാസ്യോത്സവങ്ങളില്‍ മാള എന്ന രണ്ടാമന്‍ കൂടി അരങ്ങൊഴിയുമ്പോള്‍ പൂരമൊഴിഞ്ഞ പറമ്പിന്റെ ഏകാന്തനൊമ്പരം ബാക്കി.

തബലയില്‍ കൈവിരല്‍ പെരുക്കത്തിലൂടെ താളത്തിന്റെ തോരാ മഴയുമായാണ് നാടകത്തിലൂടെ മാള അരവിന്ദന്റെ വരവ്. തബലതാളം പിന്നെ നടനമേളയായി അരവിന്ദന്‍ നാടകങ്ങളില്‍ നിമിര്‍ത്താടുന്നു.ചിരിച്ചും ചിരിക്കാതെയും ഇരട്ടഭാവങ്ങളായി മാള അനേകം പ്രൊഫഷണല്‍ നാടകങ്ങളില്‍ കഥാപാത്രങ്ങളാവുന്നു .സൂര്യസോമയുടെ നിധി നാടകത്തില്‍ സൂത്രധാരന്റെ പരിവേഷമുള്ള കഥാപാത്രമായി അഭിനയത്തിന്റെ നെറുകയിലായതിന് ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡു ലഭിച്ചു. പിന്നീട് സിനിമയിലേക്ക് മലയാളിയെ തലകുത്തിച്ചിരിപ്പിച്ച് മൂന്നരപ്പതിറ്റാണ്ട്.

ഭാസി, ബഹദൂര്‍ തലമുറകാര്‍ക്കു പിന്‍ഗാമികളായി വന്നവരില്‍ അലങ്കാരമില്ലാത്ത പച്ച മനുഷ്യന്റെ ചിരിയായിരുന്നു അരവിന്ദന്റേത്. ഗോഷ്ഠിയില്ലാത്ത നര്‍മം. പലരും ഇന്ന് ചിരിപ്പിക്കാന്‍ പങ്കപ്പാടുപെടുമ്പോള്‍ സ്വാഭാവിക ഹാസ്യത്തിന്റെ ആള്‍ രൂപമായി ഈ മാളക്കാരന്‍. മാള വെറുതെ നിന്നാല്‍ ചിരിക്കുമെന്നായി പ്രേക്ഷകര്‍. പപ്പു-മാള- ജഗതി എന്ന മൂവര്‍ സംഘം  മലയാള സിനിമയുടെ ഹിറ്റുചേരുവയായതും ഒരു കാലം .ഇവരുടെ

ചിരിപ്പടക്കവും കൂടി ചേര്‍ന്നാണ് പല സൂപ്പര്‍താര ചിത്രങ്ങളും വിജയത്തിന്റെ വെടിക്കെട്ടാഘോഷിച്ചത്.

ഒരു താളപ്പൊരുത്തമുണ്ടായിരുന്നു അരവിന്ദ നടനത്തിന്. നാടകത്തില്‍ നിന്നും കിട്ടിയതാവണം ഈ ശീലം. സ്റ്റേജിന്റെ ഉള്ളവുകളുടെ കണിശത മുറ്റിയതായിരുന്ന മാളയുടെ ഗൗരവ കഥാപത്രങ്ങളുടെ നിര്‍മിതി. അധികം ചിരിപ്പിച്ചും അപൂര്‍വം കരയിപ്പിച്ചുമുള്ള അദ്ദേഹത്തിന്റെ ഇരട്ടമുഖം; ഹാസ്യതാരവും സ്വഭാവ നടനുമായി മലയാളം കണ്ടു. വാചാലമായ മുഖമൗനം കൊണ്ട് പ്രേക്ഷകനില്‍ ഉള്ളവക്കുന്ന നിശബ്ദത തീര്‍ക്കാനും കഴിഞ്ഞു മാളയ്‌ക്ക്.

ശബ്ദം നീട്ടിയും കുറുക്കിയും കണ്ണുരുട്ടിയും ചുണ്ടുകോട്ടിയും ശരീരം തുള്ളിച്ചും ഞെട്ടിയും ചുമ്മാ നിന്നുമൊക്കെ മാള സ്വന്തം ചിരിക്ക് നാനാര്‍ത്ഥങ്ങള്‍ നല്‍കി. തബല സംഗീതം മറ്റൊരു വിധം അടിമുടിയുണ്ടായിരുന്നു മാളയ്‌ക്ക് .ആര്‍ക്കും പിന്‍ഗാമിയാകാതെ നര്‍മരസമുണ്ടാക്കി  ഈ ഗ്രാമീണന്‍. ഒരു ഹാസ്യനടന് നൂറുകണക്കിന് ചിത്രങ്ങളെന്നത് അര്‍ഹത കലര്‍ന്ന ആശ്ചര്യമാണ്. കരയുന്നത് ആരും കാണാതിരിക്കാന്‍ പെരുമഴയത്ത് താന്‍ ഇറങ്ങി നടക്കുമെന്ന് ചാപ്ലിന്‍ പറഞ്ഞിട്ടുണ്ട്.  പെരുമഴയും എരിവെയിലുമുണ്ടായിരുന്ന മാളക്ക്. വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം എഴുതിയതോര്‍ക്കുന്നു. തനിക്കിഷ്ടപ്പെട്ട പറമ്പുകള്‍ കാണുമ്പോള്‍ അനുജന്‍ ചേട്ടന്‍ അരവിന്ദനോടു പറയും അതൊക്കെ വാങ്ങാമെന്ന്.  അനുജന്റെ പേരില്‍ വാങ്ങാമെന്ന് ചേട്ടനും.

സമ്മതിക്കില്ല ആ അനുജന്‍. പറമ്പായ പറമ്പൊക്കെ ചേട്ടന്റെതായിക്കാണാന്‍ മോഹിച്ചൊരു കൂടപ്പിറപ്പ്.  ഇനിയൊരു ജന്മമുണ്ടെങ്കില്‍  ആ അനുജന്റെ ചേട്ടനായിത്തന്നെ ജനിക്കണമെന്നു പറഞ്ഞ് കുറിപ്പവസാനിപ്പിക്കുന്നു അരവിന്ദന്‍. സ്‌നേഹപ്പുഴയില്‍ ഒളിച്ചിരുന്ന മനുഷ്യക്കടലായിരുന്നു ഈ മുനുഷ്യന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

Kerala

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

Kerala

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

Kerala

സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റത് മൂന്നുപേർക്ക്; കുറ്റ്യാടിയിൽ വീടിനുള്ളിൽ അ‌ഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

‘പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും’ സുന്നി മഹല്ല് ഫെഡറേഷൻ- എതിർക്കാതെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

ജപ്പാനിൽ ശക്തമായ ഭൂചലനം ; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.