ന്യൂദല്‍ഹി: മുന്‍ ഹോളണ്ട് താരം പോള്‍ വാന്‍ അസിനെ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ കോച്ചായി നിയമിച്ചു. സ്‌പോര്‍ട്‌സ് സെക്രട്ടറി അജിത് ശരണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക സെലക്ഷന്‍ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.
ഇതിനുമുന്‍പ് നെതര്‍ലന്റ് ടീമിന്റെ പരിശീലന ചുമതല വഹിച്ചിട്ടുള്ള പോള്‍ വാന്‍ അസ് തരക്കേടില്ലാത്ത റെക്കോര്‍ഡിന് ഉടമയാണ്. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ നെതര്‍ലന്റിനെ വെള്ളി നേട്ടത്തിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഹോളണ്ട് അണ്ടര്‍ 21 സംഘത്തെയും കളി പഠിപ്പിച്ചിട്ടുണ്ട്. ന്യൂസിലാന്റുകാരനായ ആന്റണി തോണ്‍ടനെ വനിതാ ടീമിന്റെ പരിശീലന ദൗത്യം ഏല്‍പ്പിക്കാനും സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
















