Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആഗോള വിപണിയും ചുംബന സ്വാതന്ത്ര്യവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2015, 09:39 pm IST
inVicharam

മനുഷ്യന്റെയും പ്രകൃതിയുടെയും നിലനില്‍പ്പ് സന്തുലിതമായ സാഹചര്യങ്ങളിലധിഷ്ഠിതമാണ്. ഇരുട്ടും വെളിച്ചവും ചൂടും തണുപ്പും കുന്നും കുഴിയും തമ്മില്‍ സന്തുലിതമായ ഒരനുപാതമുണ്ട്. ഉദാഹരണത്തിന് ചൂട് വളരെ കൂടിയാലും കുറഞ്ഞാലും അത് ജീവന്റെ നിലനില്‍പ്പിനുതകുന്നതല്ല. അതുകൊണ്ടാണ് മരുഭൂമിയിലും ധ്രുവപ്രദേശങ്ങളിലും ജൈവവൈവിധ്യം കുറഞ്ഞിരിക്കുന്നത്.

മനുഷ്യജീവിതത്തിന്റെ അവസ്ഥയും ഇതുതന്നെ. സന്തോഷവും സന്താപവും തമ്മില്‍ ദേഷ്യവും സ്‌നേഹവും തമ്മില്‍ ഉത്സാഹവും മടിയും തമ്മില്‍ ആഗ്രഹവും സംയമനവും തമ്മില്‍ ഒരു സന്തുലിതാവസ്ഥ വേണം.

ഇവതമ്മിലുള്ള അനുപാതക്രമം നിലനിന്നാല്‍ മാത്രമേ ജീവിതം മുന്നോട്ടുപോകൂ. വ്യക്തിക്കും സമൂഹത്തിനും ഈ അനുപാതക്രമം ബാധകമാണ്. ശരീരത്തില്‍ അമിതമായ ചൂടുണ്ടായാല്‍ പനിയാണ്. തീരെ ചൂട് ഇല്ലെങ്കില്‍ അത് ശവമാകും. ഇത് രണ്ടിനുമിടയിലുള്ള മധ്യാവസ്ഥയിലാണ്, ജീവന്റെയും ജീവിതത്തിന്റെയും വൈവിധ്യത്തിന്റെ പുഷ്ടി പ്രകടമാകുന്നതും ഈ പുഷ്ടിയുടെ പിന്നിലുള്ള ഏകത്വബോധം സ്പഷ്ടമാകുന്നതും.

മനുഷ്യനൊഴികെയുള്ള എല്ലാ ജീവജാലങ്ങളും അവയുടെ ചോദനക്കനുസരിച്ച് ജീവിക്കുന്നു. മനുഷ്യനിലാകട്ടെ ചേതന ചോദനക്കപ്പുറം പോയി വികാര, വിചാര,വിവേക തലങ്ങളില്‍ പ്രതിഫലിക്കുന്നു. വികാരത്തെയപേക്ഷിച്ച് വിചാരവിവേകങ്ങള്‍ കൂടുതല്‍ ഗുണപരമായതാണെന്നാണ് ധാരണ. അതുകൊണ്ട് വിചാര,വിവേകങ്ങള്‍ അല്‍പ്പം കൂടിയാലും കുഴപ്പമില്ല. എന്നാല്‍ വികാരം അമിതമായാല്‍ അത് നാശം വിതക്കും. അതുകൊണ്ട് സ്ഥലകാലങ്ങള്‍ക്കനുസൃതമായി, സാഹചര്യങ്ങള്‍ക്കനുസൃതമായി ചില നിയന്ത്രണങ്ങളോടും നിബന്ധനകളോടുംകൂടി വേണം വികാരങ്ങള്‍ സമൂഹത്തില്‍ പ്രകടിപ്പിക്കാന്‍.

ക്രോധം, സ്പര്‍ദ്ധ, വിരോധം എന്നീ വികാരങ്ങള്‍ ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളിലും മനസ്സില്‍ നിറഞ്ഞുവരുമെങ്കിലും നിവൃത്തിയില്ലാതെ വരുമ്പോള്‍ മാത്രമേ പൊട്ടിത്തെറിക്കാറുള്ളൂ. എല്ലാവരും ഏതുകാര്യത്തിനും ദേഷ്യം പ്രകടിപ്പിക്കുകയാണെങ്കില്‍ അത് കലഹങ്ങളും കലാപങ്ങളുംകൊണ്ട് സമൂഹത്തെ സദാ അസ്വസ്ഥമാക്കും. അതുകൊണ്ട് നിയമങ്ങളും നിയന്ത്രണങ്ങളും വികാരപ്രകടനങ്ങളില്‍ ആവശ്യമാണ്.

സ്‌നേഹം, വാത്സല്യം, കാമം എന്നിവയും വികാരങ്ങളാണ്. സ്‌നേഹത്താലും വാത്സല്യത്താലും ആലിംഗനം ചെയ്യുന്നതോ ഉമ്മവയ്‌ക്കുന്നതോ ആരും നിയന്ത്രിച്ചിട്ടില്ല. കാമം ശാരീരികവേഴ്ചയുടെ വികാരമാകുമ്പോള്‍, ചുംബനം അതിനുള്ള തയ്യാറെടുപ്പാണ്. ചുംബിക്കാന്‍ പൊതുസ്ഥലങ്ങള്‍ തന്നെ വേണമെന്ന് ഇന്ന് വാശിപിടിക്കുന്നവര്‍, നാളെ വേഴ്ചനടത്തുവാന്‍ ഇതേ സ്ഥലങ്ങള്‍ ആവശ്യപ്പെട്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല.

കാമോദ്ദീപങ്ങളായ വചനം, ദര്‍ശനം, സ്പര്‍ശനം എന്നിവയാല്‍ വികാരങ്ങള്‍ പടരുമെന്നതിനാല്‍ പരസ്യ ചുംബനത്തിലൂടെ ആര്‍ക്കും ആരെയും എപ്പോള്‍ വേണമെങ്കിലും ചുംബിക്കാന്‍ തോന്നാവുന്നതും അതിന് തരപ്പെടാതെ വന്നാല്‍ കാമം ക്രോധമായും ക്രോധം സര്‍വനാശമായും തീരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്തായാലും മനുഷ്യമനസ്സുകളുടെ സന്തുലിതാവസ്ഥയെ അമിതവികാര പ്രടനം തകര്‍ക്കുമെന്നതിന്റെ ഉദാഹരണങ്ങള്‍, ഈവക കാര്യങ്ങള്‍ക്ക് അമിതസ്വാതന്ത്ര്യം നല്‍കിയിട്ടുള്ള യൂറോ-അമേരിക്കന്‍ സമൂഹത്തില്‍ കാണാവുന്നതാണ്.

തോക്കുകള്‍ വാങ്ങിക്കുവാനും ഉപയോഗിക്കുവാനും അമിതസ്വാതന്ത്ര്യമുള്ള അമേരിക്കയിലെ സ്ഥിതി വളരെ ആശങ്കാജനകമാണ്.

1. കുട്ടികളുള്ള 55 ശതമാനം വീടുകളിലും ഒന്നോ അതിലധികമോ തോക്കുണ്ട്.

2. ഓരോ ദിവസവും അമേരിക്കയില്‍ 24 വയസ്സില്‍ താഴെയുള്ള 18 പേര്‍ തോക്കോ അനുബന്ധ വസ്തുക്കളോ കാരണം കൊല്ലപ്പെടുന്നു.

3. കണക്ടികട്ടിലെ ഒരു സ്‌കൂളില്‍ ഒരു വിദ്യാര്‍ത്ഥി തന്റെ സഹപാഠികളും അധ്യാപകരുമുള്‍പ്പെടെ 27 പേരെ വെടിവച്ചുകൊന്നു. (2012)

4. മേല്‍കൊടുത്ത സംഭവത്തിന്റെ വാര്‍ഷിക ത്തലേന്ന് സെന്റിനമിയിലെ അറപാഹോ ഹൈസ്‌കൂളില്‍ ഒരു കുട്ടി 20 പേരെ വെടിവച്ചുകൊന്നു. ചോദിച്ചപ്പോള്‍ പഴയ റെക്കോര്‍ഡ് തകര്‍ക്കാനെന്നായിരുന്നു മറുപടി.

5. അരിസോണയില്‍ മൂന്ന് വയസ്സുള്ള കുട്ടി തന്റെ ഒന്നരവയസ്സുള്ള കുഞ്ഞുസഹോദരനെ അച്ഛന്റെ കൈത്തോക്കെടുത്ത് വെടിവച്ചുകൊന്നു. ഈ പുതുവര്‍ഷപ്പുലരിയില്‍ (2015) രണ്ടുവയസ്സുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു.

തോക്കിന്റെ ഉപയോഗത്തിനുള്ള സ്വാതന്ത്ര്യം രണ്ട് വയസ്സുകാരനെപ്പോലും വെടിവക്കാന്‍ പ്രേരിപ്പിക്കുന്നുവെങ്കില്‍ സെക്‌സിന്റെ സ്വാതന്ത്ര്യം ഈ രാജ്യങ്ങളെ എവിടംവരെ എത്തിച്ചു എന്ന് നോക്കാം.

1. വിശ്വോത്തര പഠന കേന്ദ്രമായ മസ്സാച്ച്യുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എംഐടി) ആറില്‍ ഒരു വിദ്യാര്‍ത്ഥിനി കാമഭ്രാന്തിനിരയാകുന്നുവെന്ന് എംഐടി പ്രസിഡന്റിന്റെ വിലാപം (ടൈംസ് ഓഫ് ഇന്ത്യ-29/20/14)

2. അമേരിക്കയില്‍ ഒരു വര്‍ഷം 84376 ബലാത്സംഗങ്ങള്‍ നടക്കുന്നു. അതായത് ഒരു ലക്ഷം സ്ത്രീകളില്‍ 53.2 ബലാത്സംഗങ്ങള്‍ നടക്കുന്നു. ലോകത്തില്‍ ഇക്കാര്യത്തില്‍ 16-ാം സ്ഥാനമാണ് അമേരിക്കയുടേത്.

ബ്രിട്ടന്‍ 16327 ബലാത്സംഗങ്ങളോടെ 23-ാം സ്ഥാനത്തുണ്ട്. ഒരുലക്ഷത്തില്‍ 44 പേര്‍ ബലാത്സംഗത്തിനിരയാകുന്നു. സ്വീഡന്‍ ഒരുലക്ഷം സ്ത്രീകളില്‍ 133 പേരെ ബലാത്സംഗം ചെയ്ത് നാലാം സ്ഥാനത്തെത്തി.

ഭാരതത്തിനാകട്ടെ ഇക്കാര്യത്തില്‍ 39-ാം സ്ഥാനമുണ്ട്. സെക്‌സിന് സ്വാതന്ത്ര്യംകൂടി കൊടുത്താല്‍ വളരെ വേഗം തന്നെ ഒന്നാംസ്ഥാനത്തെത്താം. (ഡച ീളളശരല ീി ഉൃൗഴ െമിറ രൃശാല േൗറ്യ യ്യ ഒശിറൗ 19/12/14). ഓഫീസ് ഓഫ് ദ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ഛചട) കണക്കുപ്രകാരം അമിതസ്വാതന്ത്ര്യമനുഭവിക്കുന്ന ബ്രിട്ടനില്‍ ഓരോ അഞ്ചുമിനിട്ടിലും ഓരോ വിവാഹമോചനം നടക്കുന്നു.

കൗമാര ഗര്‍ഭധാരണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്നാണ് ബ്രിട്ടന്‍. അതുകൊണ്ടുതന്നെ സ്‌കൂളുകളില്‍ സൗജന്യമായി ഗര്‍ഭനിരോധന സാമഗ്രികള്‍ വിതരണം ചെയ്യുന്നു. ഡെന്മാര്‍ക്കില്‍ മനുഷ്യനും മൃഗവും തമ്മിലുള്ള വേഴ്ച നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു! മൃഗങ്ങളെപ്പോലും വെറുതെ വിടാത്ത കാമഭ്രാന്തന്മാര്‍.

യുനിസെഫിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ 10 ശതമാനം പെണ്‍കുട്ടികള്‍ ഇപ്പോള്‍ തന്നെ ഉപദ്രവിക്കപ്പെടുന്നു. ഇനിയത് 30 ശതമാനം വരെയാകും എന്നും പഠനം പറയുന്നു. (ഹിന്ദു പത്രം 13/9/14)

ഭാരതത്തില്‍ പടര്‍ന്നുപിടിക്കുന്ന ‘ബലാത്സംഗരോഗം’ അമേരിക്കയില്‍നിന്നുള്ള പ്രമുഖ മാസികയായ ടൈമിന്റെ 2013 ലെ പ്രധാന ലോകവാര്‍ത്തകളുടെയിടയില്‍ സ്ഥാനം പിടിച്ചുവെന്ന് മാതൃഭൂമി (6/12/13) റിപ്പോര്‍ട്ട് ചെയ്തു.

നിയന്ത്രണങ്ങളുണ്ടായിട്ടുപോലും ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ തലസ്ഥാനമാണ് കേരളം. ഫഌറ്റുകള്‍ കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭം, ബ്ല്ാക്‌മെയിലിംഗ്, ലഹരി കലര്‍ന്ന നിശാപാര്‍ട്ടികള്‍ മുതലായവ വര്‍ധിക്കുന്നു. ‘ലൊക്കാന്റേറം’ എന്ന വെബ്‌സൈറ്റില്‍ (ഇടനിലക്കാരുടെ മൊബൈല്‍ നമ്പറും മറ്റും ലഭിക്കുന്നതിന്) ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്യുന്നത് കൊച്ചിയില്‍നിന്നാണ്. മാത്രമല്ല അനാശാസ്യം ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുന്നതില്‍ കൂടുതല്‍ സ്ത്രീകള്‍ കടന്നുവരുന്നു എന്നും പുതിയ വാര്‍ത്തകള്‍ പറയുന്നു.

ഇതോടൊപ്പംതന്നെ പഠനോദ്ദേശത്തിനല്ലാതെ സ്വന്തം പ്രസവം കാമറയില്‍ പകര്‍ത്തി നാട്ടുകാര്‍ക്കെല്ലാം സമത്വബോധത്തോടെ കാണാന്‍ അവസരമരുളിയ സിനിമാ നടികളും നമുക്കുണ്ട്. പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍നിന്നും പ്രസവരംഗം മൊബൈലില്‍ പകര്‍ത്തി വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചതും കേരളത്തില്‍നിന്നാണ്.

കാമവികാരപ്രകടനങ്ങള്‍ താരതമ്യേന ഗോപ്യമായി കരുതുന്ന നമ്മുടെ നാട്ടില്‍ ഇത്രയൊക്കെ ഇപ്പോള്‍ നടക്കുന്നുണ്ടെങ്കില്‍ ഇത് അണപൊട്ടിയൊഴുകാന്‍ അനുവദിച്ചാലുള്ള അവസ്ഥ എന്തായിരിക്കും? കാമഭ്രാന്തിന്റെ സുനാമിയെ കരുതിയിരിക്കണമെന്ന് വനിത(2014 ആഗസ്റ്റ് 15-31 )യിലെ റിപ്പോര്‍ട്ട് പറയുന്നു.

”നിശാപ്പാര്‍ട്ടികളിലെ ഡാന്‍സ് ഫ്‌ളോറിലേക്ക് തീ നാളത്തിലേക്ക് ഈയാംപാറ്റകളെന്നപോലെ യുവാക്കള്‍ വരുന്നു…. മനുഷ്യന്റെ ദൗര്‍ബല്യങ്ങളേയും ലൈംഗിക തൃഷ്ണകളേയും പരമാവധി ചൂഷണംചെയ്യുന്നതാണ് ഈ ഡാന്‍സ് കള്‍ച്ചര്‍… ഇവിടെ ‘പേഴ്‌സണല്‍ ടെറിട്ടറി’യെന്നയകലം അപ്രത്യക്ഷമാകുന്നു.(ഇതാണ് മാന്യമായ അകലം). ഡാന്‍സ് ഫ്‌ളോറുകളില്‍ ആണിനും പെണ്ണിനും തമ്മില്‍ അകലമില്ല. ഒന്നിച്ചു ഡാന്‍സ് ചെയ്യുമ്പോള്‍ അവര്‍ പരസ്പ്പരം അറിഞ്ഞും അറിയാതെയും തൊട്ടരുമ്മുന്നു…” ലൈംഗികാകര്‍ഷണത്തിലേക്കെത്തിച്ചേരാനുള്ള എളുപ്പവഴിയായാണ് ലേഖനത്തില്‍ ഈ തൊട്ടുരുമ്മലിനെ കാണുന്നത്.

യുവത്വത്തിന്റെ കൊടുമുടിയിലാണിന്ത്യ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ യുവാക്കളുള്ള ഒരു രാജ്യത്തിന് ലോകനേതൃത്വം കൈപ്പിടിയിലൊതുക്കാം. പക്ഷേ യുവത്വത്തെ സര്‍ഗാത്മകവും ക്രിയാത്മകവുമായ മാര്‍ഗ്ഗത്തില്‍ നയിക്കാന്‍ സാധിച്ചാല്‍ മാത്രമേ ഇതു സംഭവിക്കൂ. അമേരിക്കയിലുള്ള ഭാരതീയരുടെ സംഭാവനകള്‍ നോക്കുക:

* ഗണിതശാസ്ത്രത്തിലും ഇംഗ്ലീഷ് ഭാഷാ സ്‌പെല്ലിംഗ് മത്സരങ്ങളിലും ലോകവിജയം നേടുന്നത് മിക്കപ്പോഴും ഭാരതീയ കുടുംബ പശ്ചാത്തലമുള്ള കുട്ടികളാണ്.

* അമേരിക്കയുടെ ചരിത്രത്തിലാദ്യമായി 37 വയസ്സുള്ള ഭാരതീയനായ വിവേക് മൂര്‍ത്തി അവിടുത്തെ വൈദ്യശാസ്ത്ര വിഭാഗത്തിന്റെ തലവനായി.

* യുഎസ് എയര്‍ കമാന്റ് സ്റ്റാഫ് കോളേജ് വിദേശരാജ്യങ്ങളിലെ വ്യോമസേന ഉദ്യോസ്ഥര്‍ക്കായി നടത്തുന്ന കോഴ്‌സില്‍, 61 രാജ്യങ്ങളില്‍ നിന്നായി പങ്കെടുത്ത 504 ഓഫീസര്‍മാരില്‍ ഒന്നാമനായി സ്വര്‍ണമെഡല്‍ നേടിയത് മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായരായിരുന്നു. ഒരു മീഡിയയും ഈ വിജയത്തിന്റെ തിളക്കം യുവാക്കളിലെത്തിക്കുവാന്‍ ശ്രമിച്ചില്ല.

* അമേരിക്കന്‍ നേവിയുടെ ഉന്നത ബഹുമതിയായ ‘ക്യാപ്റ്റന്‍ റോബര്‍ട്ട് ഡെക്സ്റ്റാര്‍ കൊണ്‍റാഡ്’ ബഹുമതി അങ്ങാടിപ്പുറം സ്വദേശിയായ ഡോക്ടര്‍ കൈലാസ് നാഥിന് ലഭിച്ചു. യുഎസ് നേവല്‍ റിസേര്‍ച്ച് ലാബില്‍ ഡയറക്ടറാണദ്ദേഹം.

* ലോകത്തെ അമ്പരപ്പിച്ച ക്വാണ്ടം കണം കണ്ടെത്തിയ വിനോദ് മേനോന്‍ മലയാളിയാണ്.

ഇനിയും അന്തര്‍ദ്ദേശീയ തലത്തില്‍ വിജയത്തിന്റെ കൊടുമുടിയില്‍ കയറി നില്‍ക്കുന്നവര്‍ വളരെയുണ്ട്. വിവരസാങ്കേതിക വിദ്യാരംഗത്ത് വിദേശത്ത് പ്രത്യേകിച്ചും അമേരിക്കയില്‍ ജോലിയുടെ നാല്‍പ്പതുശതമാനം ഭാരതീയരുടെ കൈകളിലാണ്. ഇത്ര തിളക്കമാര്‍ന്ന വിജയം നേടിയവരാരും പരസ്യചുംബന സമരത്തില്‍ പങ്കെടുത്തവരല്ല. നിശ്ചിതമായ കര്‍മപഥത്തില്‍ക്കൂടി ചിട്ടയായ പ്രവര്‍ത്തനത്തോടെ മുന്നേറുന്നവര്‍ക്കു മാത്രമേ തനിക്കും സമൂഹത്തിനുംവേണ്ടി എന്തെങ്കിലും സംഭാവന ചെയ്യാന്‍ കഴിയൂ.

അമേരിക്കയിലേയും യൂറോപ്പിലേയും അമിത സ്വാതന്ത്ര്യമനുഭവിക്കുന്ന യുവതലമുറ കഞ്ചാവിലും ലൈംഗികതയിലും മുഴുകി വ്യക്തിതലത്തിലും സാമൂഹ്യതലത്തിലും ക്രിയാത്മകമായി യാതൊന്നും സംഭാവന ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍, ഭാരതീയരായ ചുണക്കുട്ടികള്‍ ആ ദൗത്യം ഏറ്റെടുത്തു. ഇതുവരെ ഇവിടെ നിലനിന്നിരുന്ന ഇന്ത്യന്‍ കുടുംബാന്തരീക്ഷമാണ് അവരെ അതിന് പ്രാപ്തരാക്കിയത്. ഇങ്ങനെ പോയാല്‍ ഭാരത യുവത്വമായിരിക്കും ഭാവിലോകത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുകയെന്ന സത്യം കണ്ടറിഞ്ഞ് വിറളിപൂണ്ട പാശ്ചാത്യ കുത്തകലോകം ഒരു വെടിക്ക് രണ്ടുപക്ഷിയെന്ന കൃത്യം നിര്‍വഹിച്ചുക്കൊണ്ടിരിക്കുന്നു.

തുടരും

 

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.