നാനൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് ബ്രിട്ടീഷുകാരുടെ ആക്രമണത്തിനുമുമ്പ്, ഭാരതം ലോകത്തിലെ ഏറ്റവും സമ്പന്നമായ സമൂഹങ്ങളിലൊന്നായിരുന്നു എന്നത് നിങ്ങള്‍ക്കറിയാമോ? അതിഭയങ്കരമായി കൊള്ളയടിക്കപ്പെട്ടതുകാരണം നാനൂറുവര്‍ഷം കൊണ്ട് ഈ രാജ്യം സാമ്പത്തികമായി നിങ്ങള്‍ ദരിദ്രനാകുമ്പോള്‍, അപ്രകാരം സമ്പന്നനായവനെ, അവന്‍ നല്ലവനോ, വൃത്തികെട്ടവനോ സംസ്‌കാരമില്ലാത്തവനോ, സംസ്‌കാരമുള്ളവനോ എന്ന് ശ്രദ്ധിക്കാതെ നിങ്ങള്‍ ആദരിക്കുന്നു.
ആരാണോ സമ്പന്നനായിരിക്കുന്നത്, അവന്റെ സംസ്‌കാരം പ്രബലതയാര്‍ജ്ജിക്കുന്നു. നിര്‍ഭാഗ്യവശാല്‍ അതാണ് ഈ ലോകത്ത് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
അങ്ങനെ സംഭവിക്കാതിരിക്കണമെന്നാണ് എന്റെ താല്‍പര്യം. കാരണം, അങ്ങനെയായാല്‍ നിങ്ങള്‍ക്ക് പിന്നീട് ദുഃഖിക്കേണ്ടിവരും. സമ്പന്ന വര്‍ഗസംസ്‌കാരങ്ങളുടെ പ്രാകൃതമായ നിലപാടുകള്‍ കൈക്കൊള്ളുക വഴി നാള്‍ ചെല്ലുമ്പോള്‍ നമ്മുടെ സംസ്‌കൃതിയുടെ സൂക്ഷ്മാംശങ്ങള്‍ നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ക്കു ദുഃഖിക്കേണ്ടിവരും.
















