Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുമാരനാരദസംവാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2015, 08:11 pm IST
inSamskriti

മാ ചിന്താം കുരു ദേവര്‍ഷേ ഹര്‍ഷം ചിത്തേ സമാവഹ

ഉപായഃ സുഖസാധ്യോളത്ര വര്‍ത്തതേ പൂര്‍വ ഏവ ഹി

അഹോ നാരദ ധന്യോളസി വിരക്താനാം ശിരോമണിഃ

സദാ ശ്രീകൃഷ്ണദാസാനാമഗ്രണീര്‍ യോഗഭാസ്‌കരഃ

ത്വയി ചിത്രം ന മന്തവ്യം ഭക്ത്യര്‍ത്ഥമനുവര്‍ത്തിനി

ഘടതേ കൃഷ്ണദാസസ്യ ഭക്തേഃ സംസ്ഥാപനാ സദാ

ഋഷിഭിര്‍ബഹവോ ലോകേ പന്ഥാനഃ പ്രകടീകൃതാഃ

ശ്രമസാധ്യാശ്ച തേ സര്‍വേ പ്രായഃ സ്വര്‍ഗ്ഗഫലപ്രദാഃ

വൈകുണ്ഠ സാധകഃ പന്ഥാ സ തു ഗോപ്യോ ഹി വര്‍ത്തതേ

തസേ്യാപദേഷ്ടാ പുരുഷഃ പ്രായോ ഭാഗേ്യന ലഭ്യതേ

സത്കര്‍മ്മ തവ നിര്‍ദ്ദിഷ്ടം വ്യോമവാചാ തു യത് പുരാ

തദുച്യതേ ശൃണുഷ്വാദ്യ സ്ഥിരചിത്തഃ പ്രസന്നധീഃ

ദ്രവ്യയജ്ഞാസ്തപോയജ്ഞാ യോഗയജ്ഞാ സ്തഥാപരേ

സ്വാധ്യായ ജ്ഞാനയജ്ഞാശ്ച തേ തു കര്‍മ്മ വിസൂചകാഃ

സത്കര്‍മ്മസൂചകോ നൂനം ജ്ഞാനയജ്ഞഃ സ്മൃതോ ബുധൈഃ

ശ്രീമദ് ഭാഗവതാലാപഃ സ തു ഗീതഃ ശുകാദിഭിഃ

ഭക്തിജ്ഞാനവിരാഗാണാം തദ്‌ഘോഷേണ ബലം മഹത്

വ്രജിഷ്യതി ദ്വയോഃ കഷ്ടം സുഖം ഭക്തേര്‍ഭവിഷ്യതി

പ്രളയം ഹി ഗമിഷ്യന്തി ശ്രീമദ് ഭാഗവത ധ്വനേഃ

കലേര്‍ദ്ദോഷാ ഇമേ സര്‍വേ സിംഹശബ്ദാദ് വൃകാ ഇവ

ജ്ഞാനവൈരാഗ്യസംയുക്താ ഭക്തിഃ പ്രേമരസാവഹാ

പ്രതിഗേഹം പ്രതിജനം തതഃ ക്രീഡാം കരിഷ്യതി

കുമാരന്മാര്‍ പറഞ്ഞു : ദേവര്‍ഷേ ചിന്ത വേണ്ട, സന്തോഷിച്ചാലും. ഇതിന് എളുപ്പത്തില്‍ സാധിക്കാവുന്ന ഒരു അപൂര്‍വ്വ ഉപായമുണ്ട്. അഹോ, നാരദാ ഭവാന്‍ ധന്യനാണ്. വിരക്തന്മാരുടെ ശിരോരത്‌നം. ശ്രീകൃഷ്ണദാസരില്‍ പ്രഥമഗണനീയന്‍. യോഗഭാസ്‌ക്കരന്‍. ഭവാന്‍ ഭക്തിക്കുവേണ്ടി ഇപ്രകാരം കഷ്ടപ്പെടുന്നതില്‍ അത്ഭുതപ്പെടാനില്ല. ഭക്തി സ്ഥാപനം ചെയ്യുകയെന്നതു കൃഷ്ണഭക്തര്‍ക്ക് അനുരൂപമാണല്ലോ. ഋഷിമാര്‍ ലോകത്തില്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ (വഴികള്‍) വെട്ടിത്തെളിച്ചിട്ടുണ്ട്. അവയെല്ലാം ശ്രമസാധ്യങ്ങളും സ്വര്‍ഗ്ഗഫലം നല്‍കുന്നവയുമാണ്. എന്നാല്‍ വൈകുണ്ഠത്തിലെത്താനുള്ള മാര്‍ഗ്ഗമാകട്ടെ രഹസ്യമാകുന്നു. അതുപദേശിച്ചു തരുന്നവരെ കണ്ടെത്താന്‍ ഭാഗ്യം വേണം. അന്ന്, അശരീരിയിലൂടെ കര്‍ത്തവ്യമായി

നിര്‍ദ്ദേശിക്കപ്പെട്ടതെന്താണെന്നു പറയാം. ശ്രദ്ധാപൂര്‍വ്വം സസന്തോഷം കേട്ടാലും. ദ്രവ്യയജ്ഞം, തപോയജ്ഞം. യോഗയജ്ഞം, സ്വാധ്യായയജ്ഞം, ദാനയജ്ഞം എന്നിവ കേവലം കര്‍മ്മങ്ങള്‍ മാത്രമാണ്. ഇവയില്‍ സല്‍ക്കര്‍മ്മമായതു ജ്ഞാനയജ്ഞമത്രേ. ഈ ജ്ഞാനയജ്ഞം ശ്രീമദ് ഭാഗവത പാഠമാണെന്നു ശുകാദികള്‍ പാടിയിരിക്കുന്നു. ഭക്തിജ്ഞാന വൈരാഗ്യങ്ങള്‍ക്ക് അതൊരു വലിയ ബലം തന്നെയാണ്. ഭക്തിയുടെ രണ്ടു പുത്രന്മാര്‍ക്കും കഷ്ടപ്പാടു നീങ്ങും. ഭക്തിക്ക് സുഖം കൈവരും. ശ്രീമദ് ഭാഗവതശബ്ദം കേട്ടാല്‍ ഈ കലികല്മഷങ്ങളെല്ലാം സിംഹത്തിന്റെ ഗര്‍ജ്ജനം കേട്ട ചെന്നായ്‌ക്കളെപ്പോലെ ഓടിയൊളിക്കും. അതോടെ പ്രേമരസം പുലര്‍ത്തുന്ന ഭക്തി ജ്ഞാനവൈരാഗ്യങ്ങളോടൊന്നിച്ച് ഗൃഹം തോറും, മനുഷ്യര്‍ തോറും വിളയാടിത്തുടങ്ങുന്നതാണ്.

നാരദ ഉവാച

വേദവേദാന്തഘോഷൈശ്ച ഗീതാപാഠൈഃ പ്രബോധിതം

ഭക്തിജ്ഞാന വിരാഗാണാം നോദതിഷ്ഠത് ത്രികം യദാ

ശ്രീമദ് ഭാഗവതാലാപാത് തത് കഥം ബോധമേഷ്യതി

തത്കഥാസു തു വേദാര്‍ത്ഥഃ ശ്ലോകേശ്ലോകേ പദേ പദേ

ഛിന്ദന്തു സംശയം ഹ്യേനം ഭവന്തോളമോഘ ദര്‍ശനാഃ

വിളംബോ നാത്ര കര്‍ത്തവ്യഃ ശരണാഗതവത്സലാഃ

നാരദന്‍ പറഞ്ഞു: വേദങ്ങളും, വേദാന്തവും, ഭഗവദ്ഗീതയും ഉറക്കെ ചൊല്ലിയിട്ടും ഭക്തിജ്ഞാനവൈരാഗ്യങ്ങള്‍ക്ക് ഉണര്‍വുണ്ടായില്ലല്ലോ. ആ സ്ഥിതിക്ക് ശ്രീമദ് ഭാഗവത കഥാലാപത്താല്‍ എപ്രകാരം ഉണര്‍വുണ്ടാകും ? ആ കഥകളില്‍ ഓരോ ശ്ലോകത്തിലും ഓരോ പദത്തിലും വേദാര്‍ത്ഥമാണല്ലോ ഉള്ളത്. അമോഘദര്‍ശനരും ശരണാഗതവത്സലരുമായ ഭവാന്മാര്‍ എന്റെ ഈ സംശയം തീര്‍ത്തു തരണം. ഒട്ടും താമസിക്കരുതേ.വിരക്തരായി ഊര്‍ദ്ധ്വരേതസ്സുകളായി സനാതന സിദ്ധബ്രാഹ്മണരായിരിക്കുന്ന സനകാദികള്‍ നാരദനോടു പറഞ്ഞു:

കുമാരാ ഊചുഃ

വേദോപനിഷദാം സാരാജ്ജാതാ ഭാഗവതീ കഥാ

അത്യുത്തമാ തതോ ഭാതി പൃഥഗ്ഭൂതാ ഫലാകൃതിഃ

ആമൂലാഗ്രം രസസ്തിഷ്ഠന്നാസ്‌തേ ന സ്വാദ്യതേ യഥാ

സഭൂയഃ സംപൃഥഗ്ഭൂതഃ ഫലേ വിശ്വമനോഹരഃ 68

യഥാ ദുഗ്‌ദ്ധേ സ്ഥിതം സര്‍പ്പിര്‍ന്ന സ്വാദായോപകല്പതേ

പൃഥഗ്ഭൂതം ഹി തദ്ഗവ്യം ദേവാനാം രസവര്‍ദ്ധനം

ഇക്ഷൂണാമാദി മദ്ധ്യാന്തം ശര്‍ക്കരാവ്യാപ്യതിഷ്ഠതി

പൃഥഗ്ഭൂതാ ച സാ മിഷ്ടാ തഥാ ഭാഗവതീ കഥാ

ഇദം ഭാഗവതം നാമ പുരാണം ബ്രഹ്മസമ്മിതം

ഭക്തിജ്ഞാനവിരാഗാണാം സ്ഥാപനായ പ്രകാശിതം

വേദാന്തവേദസുസ്‌നാനേ ഗീതായാ അപി കര്‍ത്തരി

പരിതാപവതി വ്യാസേ മുഹ്യത്യജ്ഞാനസാഗരേ

തദാ ത്വയാ പുരാ പ്രോക്തം ചതുഃശ്ലോക സമന്വിതം

തദീയ ശ്രവണാത് സദ്യോ നിര്‍ബ്ബാധോ ബാദരായണഃ

തത്ര തേ വിസ്മയഃ കേന യതഃ പ്രശ്‌നകരോ ഭവാന്‍

ശ്രീമദ് ഭാഗവതം ശ്രാവ്യം ശോകദുഃഖവിനാശനം

സനകാദികള്‍ പറഞ്ഞു : വേദോപനിഷത്തുകളുടെ സാരത്തില്‍ നിന്നും ഉത്ഭവിച്ചതാകുന്നു അതിദിവ്യമായ ശ്രീമദ് ഭാഗവതകഥ. അത് വേറിട്ടു നിന്ന് അത്യധികം ഫലം പ്രദാനം ചെയ്യുന്നു. മാവിന്മേല്‍ അടി മുതല്‍ മുടിവരെ നിറഞ്ഞുനില്‍ക്കുന്ന രസം ആസ്വാദ്യമാകുന്നില്ല. എന്നാല്‍ ആ രസം മാമ്പഴത്തിന്മേല്‍ ഒന്നിച്ചുകൂടി വേര്‍തിരിയുമ്പോള്‍ എല്ലാവര്‍ക്കും ഹൃദ്യമായിത്തീരുന്നു. പാലില്‍ കിടക്കുന്ന നെയ്യ് അത്ര സ്വാദുള്ളതല്ല. എന്നാല്‍ പാലില്‍ നിന്നും തൈരുണ്ടാക്കി അതു കടഞ്ഞ് എടുക്കുന്ന നെയ്യ് ദിവ്യമായതും ദേവകള്‍ക്കുകൂടി രസവര്‍ദ്ധനയുണ്ടാക്കുന്നതുമാകുന്നു. കരിമ്പിന്റെ കടയ്‌ക്കലും തലയ്‌ക്കലും മധുരമുണ്ട്.

എന്നാല്‍ അതു വേര്‍തിരിച്ചെടുത്ത് ശര്‍ക്കരയോ പഞ്ചസാരയോ ആക്കിയാലോ മധുരം പതിന്മടങ്ങാകുന്നു. അതേപോലെയാണു ഭാഗവതകഥയും. ബ്രഹ്മസമ്മിതമായ ഈ ഭാഗവതപുരാണം ഭക്തിജ്ഞാനവൈരാഗ്യങ്ങളെ യഥാവിധി പ്രകാശിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതുമത്രേ. വേദവേദാന്തങ്ങളില്‍ ആവോളം മുഴുകി ഭഗവദ്ഗീത എഴുതിയിട്ടുകൂടി വ്യാസമുനി പണ്ട് അജ്ഞാനസാഗരത്തില്‍ മുങ്ങി ദുഃഖിച്ചു. അപ്പോള്‍ ഭഗവാന്‍ നാലു ശ്ലോകങ്ങള്‍ ചൊല്ലിക്കൊടുത്തു. അതു കേട്ടതോടുകൂടി ബാദരായണനു (വ്യാസനു) സ്വാസ്ഥ്യവും ഉണ്ടായി.ഇതിലെന്താണു ഭവാനു വിസ്മയപ്പെട്ടു ചോദിക്കുവാനുള്ളത്? ശ്രീമദ് ഭാഗവതശാസ്ത്ര ശ്രവണം ശോകദുഃഖങ്ങളെയെല്ലാം നശിപ്പിക്കും.

(വ്യാസമഹര്‍ഷിക്ക് ഭഗവാന്‍ നാലു ശ്ലോകങ്ങള്‍ ഉപദേശിച്ചുനല്‍കിയതാണു ചതുശ്ലോകീ ഭാഗവതമെന്നറിയപ്പെടുന്നത്. ഇതു ഭഗവാന്റെ അനന്ത വിഭൂതികളുടെ സംഗ്രഹമാണ്. സൃഷ്ടികര്‍മ്മം തുടങ്ങിയ ബ്രഹ്മദേവന്‍ തന്റെ സൃഷ്ടികളിലുണ്ടായ മമതയാല്‍ വിഷണ്ണനായി കര്‍മ്മവിരക്തനായി. ബ്രഹ്മാവിനെ കര്‍മ്മോന്മുഖനാക്കാന്‍ ഭഗവാന്‍ ഈ ശ്ലോകങ്ങള്‍ നാലും ഉപദേശിച്ചു നല്‍കിയെന്ന് ഭാഗവതപുരാണം രണ്ടാം സ്‌കന്ധത്തിലെ ഒന്‍പതാം അദ്ധ്യായത്തില്‍ പറയുന്നുണ്ട്(ശ്രീമദ് ഭാഗവതം 2:9:32-36). പിന്നീട് നാരദനും വ്യാസനും ഇത് ഭഗവാനില്‍ നിന്നു ശ്രവിച്ചിട്ടുണ്ട്. ഈ ശ്ലോകങ്ങളിലൂടെ ഭാഗവതം ദര്‍ശിക്കാനാകും).

നാരദ ഉവാച

യദ്ദര്‍ശനം ച വിനിഹന്ത്യശുഭാനി സദ്യഃ

ശ്രേയസ്തനോതി ഭവദുഃഖദവാര്‍ദ്ദിതാനാം

നിഃശേഷശേഷമുഖഗീതകഥൈകപാനാഃ

പ്രേമപ്രകാശകൃതയേ ശരണം ഗതോളസ്മി

ഭാഗ്യോദയേന ബഹുജ• സമാര്‍ജ്ജിതേന

സത്സംഗമം ച ലഭതേ പുരുഷോ യദാ വൈ

അജ്ഞാന ഹേതു കൃത മോഹമദാന്ധകാര

നാശം വിധായ ഹി തദോദയതേ വിവേകഃ

നാരദമുനി പറഞ്ഞു. ആരുടെ ദര്‍ശനം സകല അമംഗളങ്ങളേയും നീക്കുന്നുവോ, ആര് ഭവദുഃഖമാകുന്ന അഗ്നിയില്‍പ്പെട്ടവനു നന്മ• നല്‍കുന്നുവോ, കഥാപാനത്താല്‍ പ്രേമം പരത്തുന്ന അദ്ദേഹത്തെ ഞാന്‍ ശരണം പ്രാപിക്കുന്നു. അനേക ജന്മങ്ങള്‍ കൊണ്ട് ആര്‍ജ്ജിച്ച ഭാഗ്യത്തിന്റെ ഫല മായാണ് ഒരുവനു സജ്ജനങ്ങളോടു കൂടി ചേരുവാന്‍ കഴിയുന്നത്. അപ്രകാരം സജ്ജന സംഗമമുണ്ടായാല്‍ അജ്ഞാനത്തില്‍ നിന്നും ഉണ്ടായ അന്ധകാരം നശിച്ച് വിവേകം ഉദിച്ചുയരുന്നതാണ്.

രണ്ടാമദ്ധ്യായം കഴിഞ്ഞു.

…തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.