Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 710-ാം ദിവസം )

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2015, 08:04 pm IST
in Samskriti

വസിഷ്ഠന്‍ തുടര്‍ന്നു: നീയിപ്പോള്‍ എന്നോടു ചോദിച്ചതുപോലെ കഴിഞ്ഞുപോയ ഒരു യുഗത്തിലും നീ ഇത് ചോദിച്ചിരുന്നു. അപ്പോഴും നീയെന്റെ ശിഷ്യനും ഞാന്‍ നിന്റെ ഗുരുവുമായിരുന്നു. ഞാനപ്പോഴത്തെ ചര്‍ച്ചകള്‍ കൃത്യമായി ഓര്‍മ്മിക്കുന്നു.

ശിഷ്യന്‍ ചോദിച്ചു: ഭഗവന്‍, ലോകചക്രം അവസാനിക്കുമ്പോള്‍ അവസാനിക്കുന്നതെന്താണ്? എന്താണ് നശിക്കുന്നത്?

ഗുരു പറഞ്ഞു: മകനേ, എന്തെല്ലാം കാണപ്പെടുന്നോ അവയെല്ലാം നശിക്കും. ദീര്‍ഘസുഷുപ്തിയില്‍ ആമഗ്‌നമാവുമ്പോള്‍ സ്വപ്‌നത്തില്‍ക്കാണുന്ന ലോകം ഇല്ലാതാവുന്നതുപോലെയാണത്. ഈ ലോകങ്ങളും അതില്‍ ‘ഉറച്ചു’ നില്‍ക്കുന്ന പര്‍വ്വത നിരകളടക്കം എല്ലാമെല്ലാം അവസാനം ഇല്ലാതാവും. മാത്രമല്ല, കാലവും കര്‍മ്മവും ലോകത്തിലെ യമനിയമ ക്രമങ്ങളുമെല്ലാം നശിച്ചുപോകും. എല്ലാ ജീവജാലങ്ങളും ആകാശംപോലും ഇല്ലാതെയാവും. കാരണം ആകാശത്തെപ്പറ്റി ചിന്തിക്കാന്‍ ആരുമില്ലാത്തപ്പോള്‍ ആകാശത്തിനു എവിടെയാണ് നിലനില്‍ക്കാനാവുക?

ദൈവിക സത്യങ്ങള്‍ പോലും സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ്, സ്ഥിതികാരകനായ മഹാവിഷ്ണു, സംഹാരകനായ പരമശിവന്‍ എല്ലാം സമൂലം ഇല്ലാതെയാവും.പിന്നെയെന്താണ് അവസാനിക്കുക? ബോധം. അനന്തബോധം. എന്നാല്‍ ഇപ്പറയുന്ന ബോധമെന്ന സംജ്ഞപോലും ഇപ്പോഴത്തെ അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ പറയുന്നതാണ്.

ശിഷ്യന്‍ ചോദിച്ചു: ഇല്ലാത്തതിന് ഉണ്മയില്ല എന്നും ഉള്ളതിനു നാശമില്ല എന്നും ഞാന്‍ കേട്ടിരിക്കുന്നു. അപ്പോള്‍ നാമിക്കാണുന്നതിന്റെ നാശമെങ്ങനെ സാധിക്കും? ഗുരു പറഞ്ഞു: ‘മകനേ, ‘ഇത്’ നശിക്കുന്നതല്ല. അതിനാലാണ് ‘ഇത്’ കാണപ്പെടുന്ന വസ്തുവല്ല എന്ന് പറയുന്നത്. അസത്തില്‍ ഉണ്മ ഭവിക്കുന്നില്ല. സത്തിന് ഉണ്മയുടെ അഭാവവുമില്ല.’

ഒരിക്കലുമൊരിടത്തും ഇല്ലാത്തവ അഭാവിതങ്ങളാണ്. അവക്കെങ്ങിനെ നശിക്കാനാകും?

മരുഭൂമിയിലെ കാനല്‍ജലത്തില്‍ എന്താണ് ശാശ്വതമായുള്ളത്? ഭ്രമക്കാഴ്ചയില്‍ എന്തിനാണ് സ്ഥിരതയുള്ളത്? ഈ ലോകത്ത് കാണപ്പെടുന്നതെല്ലാം ഭ്രമക്കാഴ്ചയാണ്. അങ്ങനെയുള്ള കാഴ്ചകള്‍ക്ക് എന്തുകൊണ്ട് അവസാനമുണ്ടായിക്കൂടാ? ഉറക്കമുണരുമ്പോള്‍ സ്വപ്‌നം അവസാനിക്കുന്നു. ഉറക്കത്തിലേയ്‌ക്ക് കടക്കുമ്പോള്‍ ജാഗ്രദവസ്ഥയുടെ അന്ത്യമായി. അതുപോലെയാണ് ലോകത്തിന്റെ അവസാനം.

ഉറക്കമുണരുമ്പോള്‍ സ്വപ്‌നനഗരങ്ങള്‍ എങ്ങുപോയി മറഞ്ഞു? അതുപോലെ, ഈ ലോകവും എവിടെപ്പോയി എന്ന് നമുക്കറിയാനാവില്ല.

ശിഷ്യന്‍ ചോദിച്ചു: എന്തുകൊണ്ടാണ് ഈ ‘കാഴ്ചകള്‍’ ഉണ്ടാകുന്നതും മറയുന്നതും?

ഗുരു പറഞ്ഞു: അനന്തബോധം മാത്രമാണ് ഇവയൊക്കെയായി കാണപ്പെടുന്നത്. ബോധ വിഭിന്നമായി ലോകമില്ല. വൈവിദ്ധ്യങ്ങളായ കാഴ്ചകളെ പ്രകടമാക്കുമ്പോഴും ബോധത്തിന് മാറ്റങ്ങള്‍ ഒന്നുമില്ല. അതിന്റെ സഹജഭാവത്തില്‍ യാതൊരു വികല്‍പ്പവും സംഭവിക്കുന്നില്ല.

പ്രത്യക്ഷമാവലും മറയലും ബോധത്തിന്റെ ഭാവങ്ങള്‍ തന്നെയാണ്. നീയാണ് സത്യത്തിലുള്ളത്. ജലത്തില്‍ക്കാണുന്ന നിന്റെ പ്രതിബിംബം യാഥാര്‍ത്ഥ്യമല്ല. അത് ക്ഷണികമാണ്.

സ്വപ്‌നവും സ്വപ്‌നരഹിതമായ അവസ്ഥയും സുഷുപ്തിയാണെന്നതുപോലെ സൃഷ്ടിയും വിലയനവും ബ്രഹ്മം തന്നെയാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.