Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദ്വിതീയാദ്ധ്യായം; കുമാരനാരദസംവാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2015, 09:07 pm IST
inSamskriti

സൂത ഉവാച

തസ്യാ വചഃ: സമാകര്‍ണ്യ കാരുണ്യം നാരദോ ഗതഃ

തയോര്‍ബ്ബോധനമാരേഭേ കരാഗ്രേണ വിമര്‍ദയന്‍

മുഖം സംയോജ്യ കര്‍ണ്ണാന്തേ ശബ്ദമുച്ചൈഃ സമുച്ചരന്‍

ജ്ഞാന പ്രബുധ്യതാം ശീഘ്രം രേ വൈരാഗ്യ പ്രബുധ്യതാം

വേദവേദാന്ത ഘോഷൈശ്ച ഗീതാപാഠൈര്‍ മുഹര്‍ മുഹുഃ

ബോധ്യമാനൗ തദാ തേന കഥം ചിച്ചോത്ഥിതൗ ബലാത്

നേത്രൈരനവലോകന്തൗ ജൃംഭന്തൗ സാലസാവുഭൗ

ബകവത് പലിതൗ പ്രായഃ ശുഷ്‌ക കാഷ്ഠ സമാംഗകൗ

ക്ഷുത് ക്ഷാമൗ തൗ നിരീക്ഷൈ്യവ പുനഃ സ്വാപപാരായണൗ

ഋഷിശ്ചിന്താപരോ ജാതഃ കിം വിധേയം മയേതി ച

അഹോ നിദ്രാ കഥം യാതി വൃദ്ധത്വം ച മഹത്തരം

ചിന്തയന്നിതി ഗോവിന്ദം സ്മാരയാമാസ ഭാര്‍ഗ്ഗവ

വ്യോമവാണീ തദൈവാഭൂ•ാ ഋഷേ ഖിദ്യതാമിതി

ഉദ്യമഃ സഫലസ്‌തേളയം ഭവിഷ്യതി ന സംശയഃ

ഏതദര്‍ത്ഥം തു സത്കര്‍മ്മ സുരര്‍ഷേ ത്വം സമാചര

തത്തേ കര്‍മ്മാഭിധാസ്യന്തി സാധവഃ സാധുഭൂഷണാഃ

സത് കര്‍മ്മണി കൃതേ തസ്മിന്‍ സനിദ്രാ വൃദ്ധതാനയോഃ

ഗമിഷ്യതി ക്ഷണാദ് ഭക്തിഃ സര്‍വ്വതഃ പ്രസരിഷ്യതി

ഇത്യാകാശവചഃ സ്പഷ്ടം തത് സര്‍വൈരപി വിശ്രുതം

നാരദോ വിസ്മയം ലേഭേ നേദം ജ്ഞാതമിതി ബ്രുവന്‍

സൂതന്‍ പറഞ്ഞു: ഭക്തിയുടെ അപേക്ഷ കേട്ട് മനസ്സലിഞ്ഞ നാരദന്‍ ജ്ഞാനവൈരാഗ്യങ്ങളെ ഉണര്‍ത്താനാരംഭിച്ചു. കൈകള്‍ കൊണ്ട് അവരെ തടവി മുഖം അവരുടെ ചെവിയ്‌ക്കരികില്‍ വെച്ച് ‘ജ്ഞാനമേ ശീഘ്രമുണരുക’, വൈരാഗ്യമേ ശീഘ്രമുണരുക’ എന്നിങ്ങനെ ഉറക്കെ ഉച്ചരിച്ചു. വേദങ്ങള്‍, വേദാന്തങ്ങള്‍, ഗീത എന്നിവയെല്ലാം അദ്ദേഹം ഉറക്കെ ചൊല്ലിയതിന്റെ ഫലമായി അവര്‍ ഒരുവിധം ഉറക്കമെഴുന്നേറ്റു. എന്നാല്‍ കൊക്കിനെപ്പോലെ നരച്ചുവെളുത്ത് പട്ടിണികൊണ്ട് ഉണങ്ങി, വിറകിന്‍കൊള്ളിപോലെയായിത്തീര്‍ന്നിരുന്ന അവര്‍ രണ്ടുപേരും കണ്ണിനു കാഴ്ചയില്ലാത്തവരായി, ക്ഷീണം മൂലം വീണ്ടും കോട്ടുവായിട്ട് പിന്നെയും ഉറങ്ങിത്തുടങ്ങി. ഇതു കണ്ടു മഹര്‍ഷി, ‘ഞാന്‍ എന്തു ചെയ്യും?. ഭഗവാനേ, ഉറക്കവും വാര്‍ദ്ധക്യവും എങ്ങനെ നീക്കണം?’ഇപ്രകാരം ചിന്തിച്ച് ഭഗവാന്‍ മഹാവിഷ്ണുവിനെ സ്മരിച്ചു. ഹേ ഭാര്‍ഗ്ഗവ, അപ്പോള്‍ ഒരു അശരീരിയുണ്ടായി. ‘മഹര്‍ഷേ, വിഷമിക്കേണ്ടതില്ല. അങ്ങയുടെ ശ്രമം സഫലമായിത്തീരുന്നതാണ്. ദേവര്‍ഷേ, അതിനായി ഭവാന്‍ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുക. നല്ലതുമാത്രം ചെയ്യുന്ന സജ്ജനങ്ങള്‍ അത് അങ്ങേയ്‌ക്കു പറഞ്ഞു തരും. ആ സല്‍ക്കര്‍മ്മം വിധിയാംവണ്ണമനുഷ്ഠിച്ചാല്‍ ഇവര്‍ക്ക് നിദ്രയും വാര്‍ദ്ധക്യവും ഉടനെ മാറുന്നതും ഭക്തി സര്‍വ്വത്ര പ്രചരിക്കുന്നതുമാണ്. ഈ അശരീരി നാരദനും ഭക്തിയും മറ്റുള്ളവരും സ്പഷ്ടമായി കേള്‍ക്കുകയുണ്ടായി. നാരദമുനി അത്ഭുതത്തോടെ ‘ആ സല്‍ക്കര്‍മ്മം എന്താണെന്നു മനസ്സിലായില്ലല്ലോ?’ എന്നു പറയുകയുണ്ടായി.

നാരദ ഉവാച

അനയാളളകാശവാണ്യാപി ഗോപ്യതേ്വന നിരൂപിതം

കിം വാ തത് സാധനം കാര്യം യേന കാര്യം ഭവേത്തയോഃ

ക്വ ഭവിഷ്യന്തി സന്തസ്‌തേ കഥം ദാസ്യന്തി സാധനം

മയാത്ര കിം പ്രകര്‍ത്തവ്യം യദുക്തം വ്യോമഭാഷയാ

നാരദന്‍ പറഞ്ഞു: ഈ ആകാശവാണിയില്‍ പരാമര്‍ശിക്കപ്പെട്ട ഗോപ്യമായ സാധനം എന്തായിരിക്കാം? എന്തു ചെയ്താലാണ് ഇവരുടെ കാര്യം നിറവേറുക?സല്‍ക്കര്‍മ്മം പറഞ്ഞു തരാന്‍ കഴിവുള്ള ആ സജ്ജനങ്ങള്‍ എവിടെയായിരിക്കും? സാധനം എപ്രകാരം അവര്‍ പറഞ്ഞു തരും? ഈ ആകാശവാണിയനുസരിച്ച് ഇനി ഞാന്‍ എന്തു ചെയ്യണം?

സൂത ഉവാച

തത്ര ദ്വാവപി സംസ്ഥാപ്യ നിര്‍ഗ്ഗതോ നാരദോ മുനിഃ

തീര്‍ത്ഥം തീര്‍ത്ഥം വിനിഷ്‌ക്രമ്യ പൃച്ഛന്‍ മാര്‍ഗ്ഗേമുനീശ്വരാന്‍

വൃത്താന്തഃ ശ്രൂയതേ സര്‍വൈഃ കിം ചിന്നിശ്ചിത്യ നോച്യതേ

അസാധ്യം കേചന പ്രോചുര്‍ ദുര്‍ജ്ഞേയമിതി ചാപരേ

മൂകീഭൂതാസ്തഥാന്യേ തു കിയന്തസ്തു പലായിതാഃ

ഹാഹാകാരോ മഹാനാസീത് ത്രൈലോക്യേ വിസ്മയാവഹഃ

വേദവേദാന്തഘോഷൈശ്ച ഗീതാപാഠൈര്‍ വിബോധിതം

ഭക്തിജ്ഞാനവിരാഗാണാം നോദതിഷ്ഠത് ത്രികം യദാ

ഉപായോ നാപരോളസ്തീതി കര്‍ണ്ണേ കര്‍ണ്ണേളജപന്‍ ജനാഃ

യോഗിനാ നാരദേനാപി സ്വയം ന ജ്ഞായതേ തു യത്

തത് കഥം ശക്യതേ വക്തു മിതരൈരിഹ മാനുഷൈഃ

ഏവമൃഷിഗണൈഃ പൃഷ്‌ടൈര്‍ന്നിര്‍ണ്ണീയോക്തം ദുരാസദം

തതശ്ചിന്താതുരഃ സോളഥ ബദരീവനമാഗതഃ

തപശ്ചരാമി ചാത്രേതി തദര്‍ത്ഥം കൃതനിശ്ചയഃ

താവദ് ദദര്‍ശ പുരതഃ സനകാദീന്‍ മുനീശ്വരാന്‍

കോടിസൂര്യസമാഭാസാനുവാച മുനിസത്തമഃ

സൂതന്‍ പറഞ്ഞു: പിന്നീട് ഭക്തിയേയും പുത്രന്മാരേയും അവിടെത്തന്നെയിരുത്തി നാരദമുനി വഴി തേടി യാത്രയാരംഭിച്ചു. അദ്ദേഹം തീര്‍ത്ഥങ്ങളിലെല്ലാം സഞ്ചരിച്ച് മാര്‍ഗ്ഗമധ്യേ കണ്ടുമുട്ടിയ മുനിമാരോടെല്ലാം വിവരങ്ങളറിയിച്ചു. എല്ലാവരും നാരദന്റെ വാക്കുകള്‍ കേട്ടു. പക്ഷേ ആരം ഒന്നും തീര്‍ച്ചപ്പെടുത്തി പറഞ്ഞില്ല. ചിലര്‍ ഇത് അസാദ്ധ്യമാണെന്നും വേറെ ചിലര്‍ എളുപ്പത്തില്‍ അറിയാനാവാത്തതാണെന്നും അഭിപ്രായപ്പെട്ടു. ചിലരൊന്നും മിണ്ടിയില്ല. ചിലര്‍ ഹാഹാകാരം മുഴക്കി പാഞ്ഞു. ലോകം വിസ്മയിച്ചു. വേദവും വേദാന്തവും ഗീതയും ഉറക്കെച്ചൊല്ലിയിട്ടും ഭക്തിജ്ഞാന വൈരാഗ്യങ്ങളാകുന്ന മൂന്നുപേരും എഴുന്നേറ്റില്ല എങ്കില്‍ മറ്റൊരു ഉപായവും അറിയില്ല എന്നു ചിലര്‍ പറഞ്ഞു ചെവികളില്‍ കുശുകുശുത്തു. ”യോഗിയായ നാരദനറിയാന്‍ കഴിയാത്തതു മറ്റ് മനുഷ്യര്‍ക്ക് അറിയുവാന്‍ പ്രയാസം തന്നെയെന്നു’ ചില മഹര്‍ഷിമാര്‍ മറുപടി പറഞ്ഞു. ഇതെല്ലാം കേട്ട് ചിന്താതുരനായ നാരദമുനി ബദര്യാശ്രമത്തില്‍ ചെന്നു ചേര്‍ന്നു. ‘ഇവിടെ തപസ്സു ചെയ്യാം’. എന്നു നിശ്ചയിച്ച നാരദന്‍ അപ്പോള്‍ തന്റെ മുന്നില്‍ സൂര്യകോടി പ്രകാശത്തോടെ വിളങ്ങുന്ന സനകാദി മുനീശ്വരന്മാരെ കണ്ടു. അവരോട് നാരദമുനി പറഞ്ഞു.

നാരദ ഉവാച

ഇദാനീം ഭൂരിഭാഗേ്യന ഭവദ്ഭിഃ സംഗമോളഭവത്

കുമാരാ ബ്രൂവതാം ശീഘ്രം കൃപാം കൃത്വാ മമോപരി ഭവന്തോ യോഗിനഃ സര്‍വേ ബുദ്ധിമന്തോ ബഹുശ്രുതാഃ

പഞ്ചഹായനസംയുക്താഃ പൂര്‍വേഷാമപി പൂര്‍വജാഃ

സദാ വൈകുണ്ഠനിലയാ ഹരികീര്‍ത്തന തത്പരാഃ

ലീലാമൃതരസോ•ത്താഃ കഥാമാത്രൈക ജീവിനഃ

ഹരിഃ ശരണമേവം ഹി നിത്യം യേഷാം മുഖേ വചഃ

അതഃ കാല സമാദിഷ്ടാ ജരായുഷ്മാന്‍ ന ബാധതേ

യേഷാം ഭ്രൂഭംഗമാത്രേണ ദ്വാരപാലൗ ഹരേഃ പുരാ

ഭൂമൗ നിപതിതൗ സദ്യോ യത്കൃപാതഃ പുരം ഗതൗ

അഹോ ഭാഗ്യസ്യ യോഗേന ദര്‍ശനം ഭവതാമിഹ

അനുഗ്രഹസ്തു കര്‍ത്തവ്യോ മയി ദീനേ ദയാപരൈഃ

അശരീരഗിരോക്തം യത്തത് കിം സാധന മുച്യതാം

അനുഷ്‌ഠേയം കഥം താവത് പ്രബ്രുവന്തു സവിസ്തരം

ഭക്തിജ്ഞാനവിരാഗാണാം സുഖമുത്പദ്യതേ കഥം

സ്ഥാപനം സര്‍വവര്‍ണ്ണേഷു പ്രേമപൂര്‍വ്വം പ്രയത്‌നതഃ

നാരദമഹര്‍ഷി പറഞ്ഞു: കുമാരന്മാരേ, ഇപ്പോള്‍ ഭവാന്മാരെ കാണാന്‍ കഴിഞ്ഞത് എന്റെ മഹാഭാഗ്യം തന്നെ. ദയവായി വേഗം പറഞ്ഞു തരിക. നിങ്ങളെല്ലാവരും യോഗിമാര്‍, ബുദ്ധിമാന്മാര്‍, ബഹുശ്രുതന്മാര്‍, അഞ്ചുവയസ്സു ചെന്നവര്‍(സനകാദികള്‍ എന്നും അഞ്ചുവയസ്സുള്ളവരാണ്. മാര്‍ക്കണ്‌ഡേയ മഹര്‍ഷി പതിനാറു വയസ്സില്‍ തുടരുന്നതുപോലെ), പൂര്‍വ്വികരായവര്‍ക്കും പൂര്‍വ്വികന്മാര്‍, നിത്യവും വൈകുണ്ഠത്തില്‍ വസിക്കുന്നവര്‍, വിഷ്ണുവിനെ കീര്‍ത്തിക്കുന്നവര്‍, ഭഗവവല്ലീലാരസാമൃതത്താല്‍ ലഹരി പിടിച്ചവര്‍, ഭഗവല്‍ കഥകള്‍ മാതം അവലംബിച്ച് ജീവിക്കുന്നവര്‍, ‘ഹരിശരണം’ എന്ന വാക്ക് സദാ മുഖത്തു കളിയാടുന്നവര്‍. അതിനാലാണ് ഭവാന്മാരെ കാലപ്രയുക്തമായ വാര്‍ദ്ധക്യം ബാധിക്കാത്തത്. യാതൊരുവരുടെ പുരികക്കൊടി വളയുകമാത്രം ചെയ്തതിനാല്‍ മഹാവിഷ്ണുവിന്റെ രണ്ടു ദ്വാരപാലകന്മാര്‍ ഭൂമിയില്‍ വീണുവോ, യാതൊരുവരുടെ കൃപയാല്‍ കരേറിയോ ആ ഭവാന്മാരെ ഇവിടെ കാണാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യം തന്നെ. (വൈകുണ്ഠത്തിനു കാവല്‍ നിന്നിരുന്ന ദ്വാരപാലകന്മാരായ ജയനും വിജയനും വിഷ്ണുദര്‍ശനത്തിനായെത്തിയ സനകാദികളെ തടയുകയുണ്ടായി. കുപിതരായ മുനിമാര്‍ ജയവിജയന്മാര്‍ മൂന്നു ജന്മങ്ങള്‍ അസുരന്മാരായി ഭൂമിയില്‍ കഴിയട്ടെ എന്നു ശപിച്ചു. ശാപമോക്ഷം ചോദിച്ച ജയവിജയന്മാര്‍ക്ക് മുനിമാര്‍ ശാപമോക്ഷം നല്‍കി. മൂന്നു ജന്മങ്ങ ളിലും മഹാവിഷ്ണുവിന്റെ ആയുധമേറ്റ് മരിക്കാനും ഒടുവില്‍ മുക്തിലഭിക്കാനും ഇടയാകും എന്നായിരുന്ന ശാപമോക്ഷം. ശാപമനുസരിച്ച് ജയവിജയന്മാര്‍ ആദ്യ ജ•ത്തില്‍ ഹിരണ്യാക്ഷനും ഹിരണ്യകശിപുവുമായി ജനിച്ചു. വിഷ്ണു വരാഹ, നരസിംഹാവതാരങ്ങളെടുത്ത് അവരെ നിഗ്രഹിച്ചു. പിന്നിട് ജയ വിജയന്മാര്‍ രാവണകുംഭകര്‍ണ്ണന്മാരായി ജനിച്ച് ശ്രീരാമനാല്‍ വധിക്കപ്പെട്ടു. മൂന്നാം ജന്മത്തില്‍ അവര്‍ ശിശുപാല ദന്തവക്ത്രന്മാരായി ജനിച്ച് ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട് ഒടുവില്‍ വൈകുണ്ഠത്തില്‍ തിരിച്ചെത്തി.) ദീനനായ എന്നെ നിങ്ങള്‍ ദയവായി അനുഗ്രഹിക്കണം. അശരീരിയില്‍ കേട്ട സാധനം എന്താണെന്നു വ്യക്തമാക്കിത്തരുമാറാകാണം. അത് എപ്രകാരം അനുഷ്ഠിക്കണമെന്നും വിസ്തരിച്ചു പറയണം. ഭക്തിജ്ഞാനവൈരാഗ്യങ്ങളെ ഏതുവിധം സുഖപ്പെടുത്താം? എല്ലാ വര്‍ണ്ണങ്ങളിലും എപ്രകാരം പ്രചരിപ്പിക്കാം ?

…തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.