ബെയ്‌ജിങ് : പാക്കിസ്ഥാന്‍ പകരം വയ്‌ക്കാനാവാത്ത നല്ല സുഹൃത്താണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഫരീഫ് ചൈനാ സന്ദര്‍ശനത്തിനെത്തിയ വേളയിലാണ് വാങ് യി ഇക്കാര്യം വ്യക്‌തമാക്കിയത്.
പാക്കിസ്‌ഥാന്റെ ഉത്‌കണ്‌ഠകള്‍ ചൈനയുടേത് കൂടിയാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മെങ് ജിയാന്‍ഷു കൂടിക്കാഴ്‌ചയില്‍ വ്യക്‌തമാക്കി. എക്കാലവും പാക്കിസ്‌ഥാന്‍ ചൈനയ്‌ക്കൊപ്പം നില കൊണ്ടിട്ടുണ്ടെന്ന് യു സെങ്‌ഷാങ്ങും പറഞ്ഞു. ചൈനയുടെ ഏറ്റവും വിശ്വസ്‌തരായ സുഹൃത്താണ് പാക്കിസ്‌ഥാനെന്നും അദേഹം വ്യക്തതമാക്കി.
നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിന് ശേഷം ചൈനയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിവരികയായിരുന്നെങ്കിലും അതിര്‍ത്തിയില്‍ പല തവണ ചൈനീസ് സൈന്യം അതിക്രമിച്ച് കയറിയിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കാര്യമായി ബാധിച്ചിരുന്നു. ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള സൗഹൃദത്തെ ഭാരതം എപ്പോഴും സംശയത്തോടെ തന്നെയാണ് വീക്ഷിക്കുന്നത്. അമേരിക്കയുമായി ഭാരതം ബന്ധം മെച്ചപ്പെടുത്തുന്നതിനെ ചൈനയും സമാനമായ രീതിയില്‍ തന്നെ ആണ് സംശയിക്കുന്നത്.















