ഇസ്ലാമാബാദ്: പാക്കിസ്ഥാന് രണ്ടു ഭീകരരെ കൂടി തൂക്കിലേറ്റി. നിരോധിത ഭീകര സംഘടനയായ ലഷ്കര്‍-ഇ-ജാഗ്വി ഭീകരരായ കാസിം, ഷരീഫ് എന്നിവരെയാണ് പാക് സര്‍ക്കാര്‍ തൂക്കിലേറ്റിയത്. ഡോക്ടറെ കൊലപ്പെടുത്തിയ കേസില്‍ 2004 ജൂലൈയില്‍ കറാച്ചി തീവ്രവാദ വിരുദ്ധ കോടതിയാണ് പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയത്.
വധശിക്ഷയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന മൊറട്ടോറിയം സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനാല്‍ വധശിക്ഷ നടപ്പാക്കാതെ പോകുകയായിരുന്നു. എന്നാല്‍ ഡിസംബര്‍ 16ന് പെഷവാറിലെ സ്കൂളില്‍ താലിബാന് നടത്തിയ ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് തീവ്രവാദ കേസുകളില്‍ വധശിക്ഷയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന മൊറട്ടോറിയം പിന്‍വലിച്ചു. ഇതോടെ തീവ്രവാദികളുടെ വധശിക്ഷ പുനരാരംഭിക്കുകയും ചെയ്തു.
താലിബാന് ആക്രമണത്തില്‍ 140 കുട്ടികള്‍ ഉള്‍പ്പെടെ 150 ഓളം പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: