ഇസ്ളാമാബാദ്: ഭീകരതയ്ക്ക് എതിരായ ചലച്ചിത്രത്തിന് പാക്കിസ്ഥാനില്‍ വിലക്ക്. അക്ഷയ് കുമാര്‍ നായകനായ ബേബി എന്ന ചിത്രത്തിന്റെ പ്രദര്‍ശനമാണ് പാക് സെന്‍സര്‍ ബോര്‍ഡ് വിലക്കിയത്. ഒരു കൊടുംഭീകരനെ ഭാരതത്തിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് പിന്തുടരുന്നതും വധിക്കുന്നതും ഭീകരശൃംഖല തകര്‍ക്കുന്നതുമാണ് ബേബിയുടെ കഥ.
മുസ്ളീമുകളെ മോശമായി ചിത്രീകരിക്കുന്നു, ചിത്രത്തിലെ മോശം കഥാപാത്രങ്ങള്‍ക്ക് മുസ്ളീം പേരുകളാണ് ഇട്ടിരിക്കുന്നത് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പാക്കിസ്ഥാന് ചിത്രം വിലക്കിയത്. ചിത്രത്തിന്റെ സിഡികളും വിലക്കി.
അക്ഷയ് കുമാറിനു പുറമേ പാക് ടിവി താരം മികാല്‍ സുള്‍ഫിക്കര്‍, പാക് താരം റഷീദ് നാസ് എന്നിവരും അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: