വാഷിംങ്ടണ്‍: നാസ പകര്‍ത്തുന്ന സൂര്യന്റ 100 ദശലക്ഷാമത് അത്ഭുത ചിത്രം നാസ പുറത്തു വിട്ടു. നാസയുടെ സോളാര്‍ ഡൈനാമിക് ഒബ്സര്‍വേറ്ററി (എസ്ഡിഒ)അഡ്വാന്‍സ്ഡ് ഇമേജിംങ് അസംബ്ലി(എഐഎ) ഉപയോഗിച്ചാണ് നാസ ഈ ചിത്രം പകര്‍ത്തിയത്.
സൂര്യ നീരീക്ഷകര്‍ക്ക് സുപ്രധാന തെളിവാകുമെന്ന് കരുതുന്ന ഈ ചിത്രം ജനുവരി 19നാണ് പകര്‍ത്തിയത്. ഇതിനായി നാലു ടെലസ്കോപ്പുകള്‍ 10 വ്യത്യസ്ത അകലങ്ങളില്‍ സമാന്തര വൃത്താകൃതിയില്‍ സൂര്യനു ചുറ്റും കറങ്ങുന്ന രീതിയില്‍ ക്രമീകരിച്ചാണ് ചിത്രമെടുത്തിരിക്കുന്നത്. എല്ലാദിവസവും സൂര്യന്റെ വിശദമായ 57600 ചിത്രങ്ങളാണ് എഐഎ പകര്‍ത്തിയിരുന്നത്. എന്നാല്‍
സൂര്യനു ചുറ്റും കാണപ്പെടുന്ന വാതക നിബിഡമായ പ്രഭാവലയമായ കൊറോണ പലപ്പോഴും ഇതിനു പ്രതിസന്ധി ഉയര്‍ത്തിയിട്ടുണ്ട്. സൂര്യന്റെ വിവിധ കോണില്‍ നിന്നുള്ള എട്ടോളം ചിത്രങ്ങളാണ് എസ്ഡിഒ എടുത്തിരിക്കുന്നതെന്ന് നാസ ഇന്നലെ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.
2010 ഫെബ്രുവരി 11 മുതലാണ് എസ്ഡിഒ സൂര്യന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ആരംഭിച്ചത്.
ശാസ്ത്രജ്ഞര്‍മാര്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ ഒട്ടനവധി മനോഹരങ്ങളായ ചിത്രങ്ങളാണ് ഇവര്‍ പകര്‍ത്തിയിട്ടുള്ളത്. എസ്ഡിഒ പകര്‍ത്തിയ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് കൊറോണ സൂര്യന്റെ പ്രതലത്തില്‍ നിന്നും 1000 മടങ്ങ് തീക്ഷ്ണമേറിയതിന്റെ കാരണമടക്കമുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രലോകത്തിനു സാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: