മുംബൈ : ഭാരത സേനയുടെ യുദ്ധ സ്മാരകമായ അമര്‍ജ്യോതി കല്ലെറിഞ്ഞ് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടുയുവാക്കള്‍ അമര്ജ്യോതിക്കുനേരെ കല്ലെറിയുന്ന സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കുവേണ്ടി സംസ്ഥാനത്ത് വ്യാപക തെരച്ചില്‍ നടത്തി വരികയാണ്.
26/11 മുംബൈ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ ഓര്‍മ്മപുതുക്കുന്നതിനായി ഒരു മാഗസിന്റെ നേതൃത്വത്തില്‍ അമര്‍ജ്യോതിയില്‍ ഒത്തുചേരുന്നതിനിടെയാണ് അമര്‍ജ്യോതി കല്ലെറിഞ്ഞ് തകര്‍ത്തനിലയില്‍ മാഗസിന് എഡിറ്റര്‍ കണ്ടെത്തിയത്.
ഒബാമയുടെ ഭാരത സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.അതിനാല്‍ രണ്ട് ദിവസമായി പ്രദേശം സിസിടിവി ക്യാമറയുടെ നിരീക്ഷണത്തിലാണ്. ഇതില്‍ രണ്ട് യുവാക്കള്‍ അമര്ജ്യോതിക്കുനേരെ കല്ലെറിയുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്ന് നിത്യാനന്ദ് പാണ്ഡെ അറിയിച്ചു. ഇവര്‍ രണ്ടുതവണ ശ്രമിച്ചതിനുശേഷം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പോലീസ് സോഷ്യല്‍ മീഡിയകളിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ നടക്കാനിരിക്കെ സ്മാരകത്തിനുനേരെയുള്ള ആക്രമണം കരുതിക്കൂട്ടിയുള്ളതാണെന്ന് മുതിര്‍ന്ന ഇന്‍സ്പെക്ടര്‍ ജനറല്‍ ധനാജി ശ്രീശങ്കര്‍ അറിയിച്ചു. മിറ റോഡ് പോലീസ് ഇതു സംബന്ധിച്ച് കേസെടുത്തിട്ടുണ്ട്. 2011 ആഗസ്തിലും ഇത്തരത്തില്‍ അമര്‍ജ്യോതി സ്മാരകം കല്ലെറിഞ്ഞ് തകര്‍ത്തിട്ടുണ്ട്. 1857ലെ ഒന്നാം ലോകയുദ്ധത്തില്‍ രക്തസാക്ഷിയായവരുടെ ഓര്‍മ്മയ്ക്കായാണ് അമര്‍ജ്യോതി സ്മാരകം തീര്‍ത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: