മുംബൈ: അസംസ്കൃത എണ്ണയുടെ വിലയില്‍ വര്‍ധനവ്. യു.എസ് ബെഞ്ച് മാര്‍ക്ക് മാര്‍ച്ച് മാസത്തിലെ ഡെലിവറി വിലയില്‍ 3.1 ശതമാനമാണ് ഉയര്‍ന്നത്. ഏഷ്യന്‍ വിപണിയില്‍ എണ്ണ വില ബാരലിന് 1.58 ശതമാനം ഉയര്‍ന്ന് 47.04 ഡോളറിലെത്തി.
സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ മരണത്തെ തുടര്‍ന്ന് എണ്ണ ഉത്പാദന നയത്തില്‍ സൗദി മാറ്റം വരുത്തിയേക്കുമെന്ന നിഗമനമാണ് വില വര്‍ധനക്ക് ഇടയാക്കിയത്. മാസങ്ങളായി അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുത്തനെ ഇടിയുന്ന സാഹചര്യമായിരുന്നു. വിപണിയിലെ വില തകര്‍ച്ച പിടിച്ചു നിര്‍ത്താനായി എണ്ണ ഉത്പാദനം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും സൗദി ഭരണകുടം അനുകൂല സമീപനം സ്വീകരിച്ചിരുന്നില്ല.
അബ്ദുല്ല രാജാവിന്റെ നിര്യാണത്തോടെ ഉത്പാദനം സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ലോകത്ത് ഏറ്റവും കൂടുതല്‍ അസംസ്കൃത എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. 12 അംഗ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയില്‍ (ഒപെക്) പ്രഥമ സ്ഥാനമുള്ള സൗദിയുടെ ഡിസംബറിലെ പ്രതിദിന എണ്ണ ഉത്പാദനം 9.5 മില്യന്‍ ബാരലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: