ഇസ്ലാമാബാദ്: ഭീകരസംഘടനകളായ ജമാത്ത് ഉദ്ദവയും ഹഖാനി ശൃംഖലയെയും പാകിസ്താന് നിരോധിച്ചു. അമേരിക്കയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പാക് നടപടി. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് നേതൃത്വം നല്കുന്ന സംഘടനയാണ് ജമാത്ത് ഉദ്ദവ. ജലാലുദ്ദീന്‍ ഹഖാനി സ്ഥാപിച്ച ഹഖാനി ശൃഖല അഫ്ഗാനിസ്ഥാനില്‍ ഒട്ടേറെ ആക്രമണങ്ങള്‍ നടത്തിയിരുന്നു. 2012ല്‍ അമേരിക്ക ഇതിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.
ഹര്ക്കത്ഉള്ജിഹാദ് ഇസ്ലാമി, ഹര്ക്കത്ഉള്മുജാഹിദ്ദീന്, ഫാലാഐഇന്സാനിയത് ഫൗണ്ടേഷന്, റാഹത് ലിമിറ്റഡ്, റോഷന് മണി എക്സ്ചേഞ്ച്, അല്‍ അക്തര്‍ ട്രസ്റ്റ്, അല്‍ റഷീദ് ട്രസ്റ്റ് തുടങ്ങിയ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയുടെ ആസ്തി ഉടന്‍ മരവിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡിസംബര്‍ 16ലെ പെഷവാര്‍ സ്കൂള്‍ കൂട്ടക്കൊലയ്ക്കു ശേഷം ഭീകരസംഘടനകള്‍ക്കെതിരെ പാകിസ്താന് നിലപാട് കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. പെഷാവര്‍ കൂട്ടക്കുരുതിക്കു നിര്‍ദേശം നല്കിയ പാക്ക് താലിബാന് തലവന്‍ മുല്ല ഫസലുല്ലയെ കൊടുംഭീകരനായി അടുത്തിടെ യുഎസ് പ്രഖ്യാപിച്ചിരുന്നു.
പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഭീകരസംഘടനകളെയും അടിച്ചമര്‍ത്താന്‍ ഭരണകൂടത്തോട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കര്‍ശനമായി ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞു പാക്കിസ്ഥാനിലെത്തിയപ്പോഴാണു കെറി മൂര്‍ച്ചയുള്ള വാക്കുകളില്‍ ഈ ആവശ്യം ഉന്നയിച്ചത്.
കെറിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി പുതുതായി രൂപംകൊണ്ട 12 സംഘടനകളെ പാക്കിസ്ഥാന് നിരോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: