Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇന്ധനവില കുറഞ്ഞിട്ടും തുടരുന്ന ജനദ്രോഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2015, 10:03 pm IST
in Vicharam

ഇന്ധനവിലയില്‍ വന്‍കുറവ് വന്നിട്ടും ബസ്ചാര്‍ജ് കുറയ്‌ക്കാതെ ബസുടമകള്‍ യാത്രക്കാരെ കൊള്ളയടിക്കുകയാണ്. ക്രൂഡ്ഓയിലിന്റെ വില കഴിഞ്ഞ അഞ്ചരവര്‍ഷത്തിനുള്ളില്‍ ഏറ്റവും താഴ്ന്ന നിലയിലാണ്.

2014 ജൂലൈയില്‍ ക്രൂഡ്ഓയില്‍ വില ബാരലിന് 115 ഡോളറും പെട്രോള്‍ വില ലിറ്ററിന് 77.35 രൂപയും ആയിരുന്നു. ഇപ്പോള്‍ ക്രൂഡ് ഓയില്‍ വില 60 ശതമാനം വരെ ഇടിഞ്ഞിട്ടും അതിനനുസൃതമായി പെട്രോള്‍-ഡീസല്‍ വില പലവട്ടം കുറച്ചിട്ടും അതിന്റെ പ്രതിഫലനം നിത്യോപയോഗ സാധനങ്ങളുടെ വിലയിലോ ബസ് യാത്രാക്കൂലിയിലോ കാണുന്നില്ല.

സ്വകാര്യബസ്സുകളുടെ ആവശ്യം നികുതി കുറക്കണമെന്നാണ്. പെട്രോള്‍-ഡീസല്‍ വില കുറഞ്ഞിട്ടും സ്‌പെയര്‍പാര്‍ട്‌സിന്റെ വിലയിലോ ജീവനക്കാരുടെ ശമ്പളത്തിലോ കുറവുവരുത്താതെ  ബസ് ചാര്‍ജ് കുറയ്‌ക്കാന്‍ സന്നദ്ധമല്ലെന്നാണ് ബസ്സുടമകള്‍  പറയുന്നത്. മറ്റൊരു കാര്യം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന യാത്രാസൗജന്യമാണ്.

ബസ്സുകള്‍ മാത്രമല്ല, ഓട്ടോ ടാക്‌സി നിരക്കുകളും കുറയ്‌ക്കാനും സര്‍ക്കാര്‍ തയ്യാറല്ല. കര്‍ണാടകയിലും തമിഴ്‌നാട്ടിലും യാത്രാക്കൂലിയില്‍ കുറവുവരുത്തിയപ്പോള്‍ കര്‍ണാടകയില്‍ മിനിമം ബസ് ചാര്‍ജ്ജ് മൂന്ന് രൂപയാണ്. തമിഴ്‌നാട്ടിലും മൂന്നുരൂപ തന്നെ. ഇവിടെയും മിനിമം ചാര്‍ജ് മൂന്നുരൂപയാക്കണം എന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുകയാണ്.

എണ്ണവിപണിയില്‍ ചരിത്രത്തില്‍ ഏറ്റവും വലിയ വിലയിടിവ് ഉണ്ടായിട്ടും അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് കിട്ടാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി കൈക്കൊള്ളുന്നില്ല എന്നാണ് രോഷാകുലരായ ജനങ്ങള്‍ ചോദിക്കുന്നത്. സൗദിഅറേബ്യ എണ്ണ ഉല്‍പ്പാദനം കുറയ്‌ക്കുന്നില്ലെന്നുള്ള തീരുമാനമെടുത്തതാണ് വിലയിടിവിനു കാരണം. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണവില കുറച്ചു നല്‍കാനും സൗദിഅറേബ്യ തയ്യാറായി.

ഭാരതത്തിന് സ്വപ്‌നം കാണാന്‍ കഴിയാത്തവിധം അന്താരാഷ്‌ട്രവിപണിയില്‍ വില കുറഞ്ഞിട്ടും  അതിന്റെ പ്രയോജനം ജനങ്ങളിലെത്തിക്കാന്‍ സാധിക്കാത്ത സംസ്ഥാനസര്‍ക്കാര്‍ ജനവിരുദ്ധമല്ലേ?

2014 ആഗസ്റ്റ് 31 ന് ഒരു ലിറ്റര്‍ ഡീസലിന് 63.32 രൂപയായിരുന്നു. ഇതിനുശേഷം പലതവണ ഇന്ധനവില കുറച്ചു. 100 ലിറ്റര്‍ ഡീസല്‍ അടിക്കുന്ന ബസ്സിന് ഇപ്പോള്‍ പ്രതിദിനം ലാഭം 1000 രൂപയിലധികമാണ്. 13.5 കോടിയാണ് കെഎസ്ആര്‍ടിസിയുടെ ലാഭം. പെട്രോളിന്റെ വില 2014 ജൂലൈ ഒന്നിന് ലിറ്ററിന് 77.35 രൂപയായിരുന്നത് ഇപ്പോള്‍ 63.72 രൂപയാണ്.

കഴിഞ്ഞ മേയില്‍  ബസ് ചാര്‍ജ് നിരക്ക് മിനിമം ആറില്‍നിന്നും ഏഴാക്കുകയും സൂപ്പര്‍ക്ലാസ് സര്‍വീസുകളുടെ ചാര്‍ജ് വര്‍ധിപ്പിക്കുകയും ചെയ്തു. പക്ഷേ ഭാരതവിപണിയില്‍ എണ്ണവില കുറഞ്ഞില്ലെന്നു മാത്രമല്ല, കാറുകളുടെ വില വര്‍ധിക്കുകയും ചെയ്തു. മാരുതി സുസുക്കി, ജനറല്‍ മോട്ടോഴ്‌സ്, ഹ്യുണ്ടായ് എന്നീ കാറുകളുടെ വില വര്‍ധിച്ചിരിക്കുകയാണ്. ഇതിനുമുമ്പ് 2012 ല്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു.

ഇന്ധനവില അടിക്കടി വര്‍ധിക്കുന്ന സാഹചര്യത്തില്‍ എപ്പോഴും ചാര്‍ജ് കൂട്ടാനാവില്ലെന്നും ഭാവിയിലുണ്ടാകുന്ന വില വര്‍ധനകൂടി കണക്കിലെടുത്താണ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതെന്നുമായിരുന്നു രാമചന്ദ്രന്‍ കമ്മറ്റിയുടെ വാദം. ബസ് നടത്തിപ്പിന്റെ ചെലവില്‍ ഡീസലിന്റെ പങ്ക് 40 ശതമാനം മാത്രമാണെന്നാണ് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ ന്യായീകരണം. ഒരു സീറ്റിന് പ്രതിവര്‍ഷം 2760 രൂപ സര്‍ക്കാരിലേക്ക് നികുതി അടയ്‌ക്കുന്നുണ്ടെന്നും ബസ് ഉടമകള്‍ പറയുന്നു.

പക്ഷേ ഇപ്പോള്‍ അമേരിക്കയിലും റഷ്യയിലും ഇറാക്കിലും എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിച്ചിരിക്കുകയാണ്. വിലയിടിവിന്റെ പ്രധാനകാരണവും അതാണ്. അമേരിക്കയില്‍ എണ്ണശേഖരം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടത്രെ. ഡോളറിന്റെ മൂല്യം വര്‍ധിപ്പിച്ചതും എണ്ണവില്‍പ്പന കുറയാന്‍ കാരണമായി. അതിനാല്‍ എണ്ണവില ഇനി ഉയരാന്‍ സാധ്യത കുറവാണ്. എണ്ണവില കുറഞ്ഞതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വിലകുറയുമെന്നും അതുവഴി ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയും അസ്തമിക്കുകയാണ്.

ആറുമാസത്തിനുള്ളില്‍ പെട്രോള്‍വില 77.35 രൂപയില്‍നിന്നും 64 രൂപയായിട്ടും ഡീസല്‍ വില 63.32 ല്‍നിന്നും 7.7 രൂപ കുറഞ്ഞിട്ടും അത് നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ പ്രതിഫലിച്ചു കാണാത്തത് സര്‍ക്കാരിന്റെ നിഷേധാത്മക നയംകൊണ്ടാണ്. മുമ്പൊരിക്കലും സംഭവിക്കാത്തവിധം എണ്ണവില കുറഞ്ഞിട്ടും അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കാത്തത് സാമ്പത്തിക സംവിധാനത്തിന്റെ പാളിച്ചയാണ്. ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചു. ഇന്ന് ദൃശ്യമാധ്യമങ്ങളിലുള്‍പ്പെടെ കാണുന്നത് ബസ് ചാര്‍ജ് കുറയ്‌ക്കാത്തതില്‍ യാത്രക്കാര്‍ക്കുള്ള പ്രതിഷേധമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍
Kerala

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പുതിയ വാര്‍ത്തകള്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.