പാരീസ്: ഫ്രാന്‍സിനെ ഞെട്ടിച്ച പാരീസ് ഭീകരാക്രമണത്തില്‍ നിരവധി പേരുടെ ജീവന് രക്ഷിച്ച മാലി സ്വദേശിയെ ഫ്രാന്‍സ് ആദരിച്ചു. ഫ്രഞ്ച് പൗരത്വം നല്‍കിയാണ് ആദരിച്ചത്. പാരീസിലെ കോഷര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ലാസാനാ ബാസിലി എന്ന മുസ്ലീം യുവാവിനെയാണ് പൗരത്വം നല്കി ആദരിച്ചത്.
കോഷര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ആക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടിരുന്നു. ഈ സമയം സൂപ്പര്‍മാര്‍ക്കറ്റിന്റെ സ്റ്റോക്ക് റൂമില്‍ ആയിരുന്നു ബാസിലി. വെടിയൊച്ച കേട്ടതോടെ ഇവിടെയുണ്ടായിരുന്ന നിരവധിയാളുകളെ ഇയാള്‍ സ്റ്റോക്ക് റൂമില്‍ ഒളിപ്പിക്കുകയായിരുന്നു.
2006 മുതല്‍ പാരീസില്‍ ജോലി ചെയ്യുന്ന ഇയാള്‍ ഫ്രഞ്ച് പൗരത്വത്തിന് അപേക്ഷ നല്കിയിട്ടുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: