ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സക്കിയുര്‍ റഹ്മാന് ലഖ്വിയെ വിചാരണയ്ക്കായി ഭാരതത്തിന് വിട്ടുകൊടുക്കണമെന്ന് അമേരിക്കയും ബ്രിട്ടനും പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തല്‍. ഇതു സാധിക്കുന്നില്ലെങ്കില്‍ സ്വതന്ത്ര വിചാരണയ്ക്കായി ലഖ്വിയെ തങ്ങള്‍ക്കു കൈമാറണമെന്നും ഇരുരാജ്യങ്ങളും നിര്‍ദേശിച്ചു.
ലഖ്വിക്കു ജാമ്യം നല്കുന്നതിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇസ്ലാമാബാദ് ഭീകരവിരുദ്ധ കോടതിയില്‍ വിചാരണയ്ക്കു വന്നപ്പോഴാണ് ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്താനായി ലഖ്വിയെ വിട്ടുകൊടുക്കണമെന്ന് രണ്ടു രാജ്യങ്ങള്‍ ആവശ്യപ്പെട്ട കാര്യം പ്രോസിക്യൂട്ടര്‍ അറിയിച്ചത്. അമേരിക്കയും ബ്രിട്ടനുമാണ് പ്രസ്തുത രാജ്യങ്ങളെന്ന് ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പിന്നീടു സൂചിപ്പിച്ചു.
വിചാരണ വേഗത്തിലാക്കണമെന്ന് ജസ്റ്റീസ് ഷൗക്കത്ത് അസീ സ് സിദ്ധിക്കിനോട് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. കേസിനു വേഗം പോരെങ്കില്‍ സൈനിക കോടതിയിലേക്കു മാറ്റുകയാണു നല്ലതെന്ന് ജസ്റ്റീസ് സിദ്ധിക്ക് പറഞ്ഞു.
ലഖ്വിയെ കൈമാറുന്ന കാര്യം നയതന്ത്രവിഷയമാണെന്നും ഇക്കാര്യത്തില്‍ കോടതിക്ക് ഒന്നും ചെയ്യാനില്ലെന്നും ജസ്റ്റീസ് സിദ്ധിക്ക് വ്യക്തമാക്കി. ഇതിനിടെ ലഖ്വിയുടെ തടവുകാലാവധി സര്‍ക്കാര്‍ 30 ദിവസത്തേക്കുകൂടി നീട്ടി.
ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ലഖ്വിയുടെ തന്നെ മറ്റൊരു കേസിന്റെ വിചാരണയിലാണ് ഡെപ്യൂട്ടി കമ്മീഷണര്‍ ഇക്കാര്യം അറിയിച്ചത്. മെയിന്റനന്‍സ് ഓഫ് പബഌക്ക് ഓര്‍ഡര്‍(എംപിഒ) പ്രകാരമാണ് തടവുകാലാവധി നീട്ടിയത്. 2008 ഡിസംബറിലാണ് ലഖ്വി അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: