കൊളെബോ: ശ്രീലങ്കയിലെ മുന്‍ പ്രസിഡന്റ് മഹിന്ദ രാജ്പക്സെയുടെ
വസതിയില്‍ റെയ്ഡ്. തെക്കന്‍ പ്രവിശ്യയായ തങ്ങല്ലെയിലെ വസതിയില്‍ ഇന്നലെയാണ് റെയ്ഡ് നടന്നത്. ഒരു ലംബോര്‍ഗിനി കാറിന് വേണ്ടിയാണ് റെയ്ഡ് നടന്നതെന്നും എന്നാല്‍ ഒന്നും കണ്ടെടുക്കാനായില്ലെന്നും രാജ്പക്സെയുടെ മകന് നമല്‍ രാജ്പക്സെ അറിയിച്ചു.
അതേസമയം തങ്ങളുടെ വീട് മാത്രമല്ല സുഹൃത്തുകളുടെയും വീടുകളില്‍ റെയ്ഡ് നടത്തി അധികൃതര്‍ തങ്ങളെ ദ്രോഹിക്കുകയാണെന്ന് രാജ്പക്സെയുടെ മകന് നമല്‍ രാജ്പക്സെ അറിയിച്ചു. ധികൃതര്‍ തങ്ങളെ ദ്രോഹിക്കുകയാണെന്ന് രാജ്പക്സെയുടെ മകന് നമല്‍ രാജ്പക്സെ അറിയിച്ചു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് മഹിന്ദ രാജപക്സെയുടെ ഭരണകാലത്തെ അഴിമതികളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മൈത്രിപാല സിരിസേനയാണ് രാജ്പക്സെയെ പരാജയപ്പെടുത്തിയത്.
തിരഞ്ഞെടുപ്പില്‍ സിരിസേന 51.28 ശതമാനം വോട്ട് നേടി. 47.58 ശതമാനം വോട്ടാണ് രാജപക്സെയ്ക്ക് ലഭിച്ചത്. സിരിസേന 62,17,162 വോട്ടും രാജപക്സെ 57,68,090 വോട്ടും നേടി. പത്തുവര്‍ഷത്തെ ഭരണത്തിനൊടുവിലാണ് രാജപക്സെ സ്ഥാനമൊഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: