പദ്മപുരാണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ശ്രീമദ് ഭാഗവതമാഹാത്മ്യം മഹാവിഷ്ണുവിന്റെ പ്രത്യക്ഷസ്വരൂപമായ ശ്രീമദ് ഭാഗവതത്തിന്റെ മഹിമ വ്യക്തമാക്കുന്നതാണ്. മഹാദേവന്‍ പാര്‍വതീദേവിക്ക് പറഞ്ഞുകൊടുക്കുന്ന വിധത്തിലാണ് ഭാഗവതമാഹാത്മ്യം പദ്മപുരാണത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആറ് അദ്ധ്യായങ്ങളാണ് ശ്രീമദ് ഭാഗവതമാഹാത്മ്യത്തില്‍ഉള്ളത്.
1. ഭക്തിനാരദസമാഗമം : ഭക്തീദേവിയും നാരദമഹര്‍ഷിയുമായുള്ളസമാഗമം
2. കുമാരനാരദസംവാദം : സനകാദികളും നാരദനുമായുള്ളസംവാദം
3. ഭക്തിപീഡാനിവര്‍ത്തനം : ഭക്തീദേവിയുടെദുഃഖം നീങ്ങാനുള്ള ഉപായം ഉപദേശിക്കുന്നു. ഭാഗവതശ്രവണത്തിന്റെമാഹാത്മ്യം
4. വിപ്രമോക്ഷം : ഗോകര്‍ണ്ണന്റേയും ധുന്ധുമാരിയുടേയും കഥ
5. ഗോകര്‍ണ്ണകൃതസപ്താഹവര്‍ണ്ണനം : ഗോകര്‍ണ്ണന്‍ നടത്തിയ സപ്താഹത്തിന്റെവര്‍ണ്ണന
6. ഭാഗവതശ്രവണവിധി: ഭാഗവതപാരായണം ശ്രവിക്കേണ്ടവിധം. സപ്താഹം നടത്തേണ്ടവിധം
സപ്താഹയജ്ഞങ്ങള്‍ പ്രചുരപ്രചാരം നേടിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഭാഗവതത്തിന്റെ മഹിമയേക്കുറിച്ച് അറിയുകയെന്നതും പ്രധാനമാണ്. സപ്താഹയജ്ഞം ആരംഭിക്കുന്നതിന്റെ തലേദിവസം ഭാഗവതമാഹാത്മ്യം വായിച്ചു വിശദമാക്കുക എന്നതാണു പതിവ്. ഭാഗവതത്തിലേക്കു പ്രവേശിക്കുന്നതിനുമുന്‍പ് ഭാഗവതത്തിന്റെ മഹിമ അറിയുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. അതിനാല്‍ പദ്മപുരാണം ശ്രീമദ് ഭാഗവതമാഹാത്മ്യത്തിലെ മൂലശ്ലോകങ്ങളും അര്‍ത്ഥവും ഇനിയുള്ള ദിവസങ്ങളില്‍ വായിക്കാം.
















