ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ആറുമാസത്തിലേറെയായി തടവില്‍ പാര്‍പ്പിച്ചിരുന്ന 250 യസീദികളെ വിട്ടയച്ചു. കുട്ടികളും മുതിര്‍ന്നവരുമാണ് ഇവരില്‍ ഭൂരിഭാഗവും.
തടവില്പാര്പ്പിച്ചിരുന്നവരില് ചിലരെ ശനിയാഴ്ചയും മറ്റുള്ളവരെ ഞായറാഴ്ചയുമായാണ് വിട്ടയച്ചതെന്ന് കുര്‍ദിസ്താന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് സമന് ജബാരി അറിയിച്ചു. എന്നാല്‍ ഒരുപാധിയും വെയ്ക്കാതെ ഇവരെ വിട്ടയച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.
മോചിതരായശേഷം സൗത്ത് വെസ്റ്റ് നഗരമായ കിര്‍കുകിലെ പെഷ്മെര്‍ഗ ചെക്പോയിന്റില് എത്തിച്ചേര്‍ന്ന ഇവര്‍ കുര്‍ദിഷ് അതോറിട്ടിയുടെ സംരക്ഷണയിലാണ്.
ഇറാഖിലെ ന്യൂനപക്ഷ വിഭാഗങ്ങളാണ് യസീദി സമൂഹങ്ങള്‍. ക്രിസ്തുമതത്തില്‍ നിന്നും ഇസ്ലാം സ്വികരിച്ചവരായതിനാല് ഇവര്‍ ഏകദൈവ ആരാധകരാണ്. ലോകത്തിലെ ഏറ്റവും പഴയ മതവിശ്വാസങ്ങളില്‍ ഒന്നായതിനാല്‍ ഇവരുടെ ആചാര അനുഷ്ഠാനങ്ങള്‍ മറ്റുള്ളവരില്‍ നിന്നും ഏറെ വിചിത്രവും വ്യത്യസ്തവുമാണ്. പിശാചിന്റെ ആരാധകര്‍ എന്നാണ് ഇസ്ലാം വിശ്വാസികള്‍ യസീദികളെ വിളിക്കുന്നത്.
ഇറാഖിന്റെ വടക്കന്‍ പ്രവിശ്യയിലാണ് ഇവരെ കൂടുതലായി കാണപ്പെടുന്നത്. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയില്‍ ഒരു ശതമാനത്തില്‍ താഴെയാണ് ഇവരുടെ സംഖ്യയെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് പുറത്തുവിട്ടിട്ടുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് ഇറാഖില്‍ 500000 യസീദികള് താമസിക്കുന്നുണ്ട്.
അതേസമയം ഇറാഖിലെ നിരവധി യസീദി ഗ്രാമങ്ങള്‍ ഐസിസിന്റെ മേധാവിതത്വത്തിലാണ്. ഈ ഗ്രാമങ്ങളിലെ സ്ത്രീകളേയും പെണ്‍കുട്ടികളേയും നിര്‍ബന്ധിച്ച് ഭീകരരെകൊണ്ട് വിവാഹം കഴിപ്പിക്കുകയും ദാസ്യവൃത്തിക്കായും നിയോഗിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: