ലൂയിസ്വില്ല: ബോക്സിംഗ് താരം മുഹമ്മദലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ മൂന്നാം തവണയാണ് ഗുരുതരാവസ്ഥയില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വളരെ നാളായി ചികിത്സയിലാണ്.
















