Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2015, 12:17 am IST
inSports

കാന്‍ബെറ: കുവൈറ്റിനെ കീഴടക്കി ദക്ഷിണ കൊറിയയും ഒമാനെ തകര്‍ത്ത് ആതിഥേയരായ ഓസ്‌ട്രേലിയയും ഗ്രൂപ്പ് എയില്‍ നിന്ന് ഏഷ്യാകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

ഇന്നലെ നടന്ന കളിയില്‍ ഏകപക്ഷീയമായ ഏകഗോളിനായിരുന്നു ദക്ഷിണ കൊറിയ കുവൈറ്റിനെ പരാജയപ്പെടുത്തിയത്. കളിയുടെ 36-ാം മിനിറ്റില്‍ ടായ് ഹീ നാം ആണ് കൊറിയയുടെ വിജയഗോള്‍ നേടിയത്. ആദ്യകളിയില്‍ ദക്ഷിണ കൊറിയ ഒമാനെയും ഇതേ സ്‌കോറിന് പരാജയപ്പെടുത്തിയിരുന്നു.

ഒമാനെതിരായ ആദ്യ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്ന് വന്‍ അഴിച്ചുപണി നടത്തിയാണ് കുവൈറ്റിനെതിരെ ഇറങ്ങിയത്. ഏഴ് പേരാണ് ആദ്യ ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. തുല്യശക്തികളുടെ പോരാട്ടമായിരുന്നു കാന്‍ബറ സ്‌റ്റേഡിയത്തില്‍ കണ്ടത്. ഇരുടീമുകളും നിരവധി അവസരങ്ങള്‍ തുലച്ചു കളഞ്ഞശേഷമാണ് കളിയിലെ ഏക ഗോള്‍ പിറന്നത്.

36-ാം മിനിറ്റില്‍ വലതുവിംഗിലൂടെ കുതിച്ചുകയറി ഡു റി ചാ നല്‍കിയ ക്രോസാണ് ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ ടായ് ഹീ നാം കുവൈറ്റ് വല കുലുക്കിയത്. പിന്നീട് സമനിലക്കായി കുവൈറ്റ് മികച്ച ആക്രമണം നടത്തിയെങ്കിലും ഗോള്‍വിട്ടുനിന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കുവൈറ്റ് താരം അലി അല്‍ മഖ്‌സീദ് പറത്തിയ തകര്‍പ്പന്‍ ലോംഗ്‌റേഞ്ചര്‍ മുഴുനീളെ പറന്ന ദക്ഷിണ കൊറിയന്‍ ഗോളിയെ കീഴടക്കിയെങ്കിലും പോസ്റ്റില്‍ത്തട്ടി തെറിച്ചു. പിന്നീട് ഫഹദ് അല്‍ ഹജേരിയുടെ ഒരു ഷോട്ടും ലക്ഷ്യം പിഴച്ചു.

60-ാം മിനിറ്റില്‍ അല്‍ മഖ്‌സീദിന്റെ മറ്റൊരു ശ്രമം ക്രോസ്ബാറിനെ ഉരുമ്മി പുറത്തുപോയി. തുടര്‍ന്നും മത്സരത്തില്‍ നിരവധി മികച്ച മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും സമനില ഗോള്‍ നേടാന്‍ കുവൈറ്റിനോ ലീഡ് ഉയര്‍ത്താന്‍ ദക്ഷിണ കൊറിയക്കോ കഴിഞ്ഞില്ല. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട കുവൈറ്റ് ക്വാര്‍ട്ടറില്‍ പ്രവേശിക്കാതെ പുറത്താവുകയും ചെയ്തു. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് കുവൈറ്റിനെ 4-1ന് തകര്‍ത്തുവിട്ടത്.

സിഡ്‌നിയില്‍ നടന്ന രണ്ടാം പോരാട്ടത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഓസ്‌ട്രേലിയ ഒമാനെ തകര്‍ത്തുവിട്ടത്. സോക്കുറസ് ടീം സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ മാറ്റ് മക്കായി, റോബി ക്രൂസ്, മാര്‍ക്ക് മില്ലിഗന്‍, ടോമി ജൂറിക്ക് എന്നിവരാണ് ഗോളുകള്‍ നേടിയത്.

കളിയുടെ 70 ശതമാനവും പന്ത് കൈവശംവെച്ച ഓസ്‌ട്രേലിയന്‍ പട 25 ഷോട്ടുകളാണ് എതിര്‍ ഗോള്‍മുഖത്തേക്ക് പായിച്ചത്. അതില്‍ ഒമ്പതെണ്ണവും ലക്ഷ്യത്തിലേക്ക് നീങ്ങി. എന്നാല്‍ ഒമാന്‍ ഗോളിയുടെ മികച്ച പ്രകടനം കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്ന് ഓസീസ് പടയെ തടഞ്ഞുനിര്‍ത്തി.

തുടക്കം മുതല്‍ എതിര്‍ ബോക്‌സിലേക്ക് ഇരച്ചുകയറിയ ഓസ്‌ട്രേലിയ 27-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. ട്രെന്റ് സായിന്‍സ്ബറിയുടെ പാസില്‍ നിന്ന് മാറ്റ് മക്കായിയാണ് ആദ്യം ലക്ഷ്യം കണ്ടത്. മൂന്നുമിനിറ്റിനുശേഷം ഓസ്‌ട്രേലിയ ലീഡ് ഉയര്‍ത്തി. പന്തുമായി ഒറ്റക്ക് മുന്നേറിയശേഷം റോബി ക്രൂസ് പായിച്ച ഷോട്ടാണ് ഒമാന്‍ വലയില്‍ കയറിയത്. പിന്നീട് ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് ഓസ്‌ട്രേലിയ ലീഡ് 3-0 ആക്കി ഉയര്‍ത്തി.

ടിം കാഹിലിനെ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് സോക്കുറസ് ലീഡ് ഉയര്‍ത്തിയത്. മാര്‍ക്ക് മില്ലിഗന്‍ എടുത്ത കിക്ക് അനായാസം വലയില്‍ കയറി. പിന്നീട് 70-ാം മിനിറ്റില്‍ ടോമി ജൂറിക്കും ലക്ഷ്യം കണ്ടതോടെ ഓസ്‌ട്രേലിയന്‍ ഗോള്‍ പട്ടിക പൂര്‍ത്തിയായി.

17ന് നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ഓസ്‌ട്രേലിയ ദക്ഷിണ കൊറിയയുമായി ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയികള്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാകും. കളി സമനിലയില്‍ കലാശിച്ചാല്‍ ഓസ്‌ട്രേലിയ ഗ്രൂപ്പ് ജേതാക്കളാകും. മറ്റൊരു മത്സരത്തില്‍ ഒമാനും കുവൈറ്റും തമ്മില്‍ ഏറ്റുമുട്ടും. രണ്ട് ടീമുകളും ക്വാര്‍ട്ടറില്‍ പ്രവേശിക്കാതെ പുറത്തായതിനാല്‍ മത്സരത്തിന് പ്രസക്തിയൊന്നുമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

പുതിയ വാര്‍ത്തകള്‍

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.