വ്യക്തികളെ ആത്മീയമായി പിന്തുണയ്‌ക്കുകയും ആത്മീയപാതയില്‍ ചരിക്കുന്ന ആളുകളെ പിന്തുണയ്‌ക്കുകയുമാണ് പൊതുവായി പറഞ്ഞാല്‍ എന്റെ ജോലി. അതുകൊണ്ട് ഇതിനെപ്പറ്റി സംസാരിക്കാന്‍ ഭാരതത്തില്‍ എനിക്ക് അധികം അവസരങ്ങള്‍ കൈവരാറില്ല.
ഒരു സമ്മേളനത്തിനു പോയപ്പോള്‍ ബലമായുള്ള മതപരിവര്‍ത്തനത്തിലെ അനീതിയെപ്പറ്റി എനിക്കുള്ള അഭിപ്രായം താന്‍ പറഞ്ഞു. അതുകൊണ്ട് ഇവിടെ ഞാന്‍ ആ വിഷയം ഒഴിവാക്കുന്നുവെന്നു വരുന്നില്ല.
ഏതെങ്കിലുമൊരു മതവുമായി താദാത്മ്യത്തില്‍ വര്‍ത്തിക്കുന്നതുകൊണ്ടല്ല ഞാനിങ്ങനെ സംസാരിക്കുന്നതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ഈ രാജ്യത്തു ജനിച്ച ഒരാളായതുകൊണ്ടുതന്നെ, ഈ സംസ്‌കൃതിയിലുള്ള ജ്ഞാനത്തെക്കുറിച്ച്, ആ ജ്ഞാനത്തിന്റെ ആഴത്തെക്കുറിച്ച്, അതിന്റെ അതുല്യതയെക്കുറിച്ച് എനിക്കറിയാം.
















