Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബാഴ്‌സക്ക് മിന്നുന്ന വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2015, 08:12 pm IST
inSports

തിമൂര്‍ത്തികളുടെ സംഹാരതാണ്ഡവം….

നൗകാമ്പ്: സ്പാനിഷ് ലീഗില്‍ ഞായറാഴ്ച രാത്രി വൈകി നടന്ന സൂപ്പര്‍ ക്ലാസ്സിക്ക് പോരാട്ടത്തില്‍ ബാഴ്‌സലോണക്ക് മിന്നുന്ന വിജയം. നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റികോ മാഡ്രിഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മെസ്സിപ്പട തകര്‍ത്തു വിട്ടത്. ത്രിമൂര്‍ത്തികളായ മെസ്സി, നെയ്‌മര്‍, സുവാരസ് എന്നിവര്‍ ബാഴ്‌സക്കായി ഗോളുകള്‍ നേടി. അത്‌ലറ്റികോയുടെ ആശ്വാസഗോള്‍ നേടിയത് മരിയോ മാന്‍സുകിച്ചാണ്.

ബാഴ്‌സയുടെ സ്‌റ്റേഡിയമായ നൗകാമ്പില്‍ നടന്ന ക്ലാസ്സിക്ക് പോരാട്ടത്തില്‍ അവര്‍ക്ക് തന്നെയായിരുന്നു മേധാവിത്വം. കളിയുടെ 68 ശതമാനവും പന്ത് നിയന്ത്രിച്ചുനിര്‍ത്തിയ കറ്റാലന്‍ പട പായിച്ച 17 ഷോട്ടുകളില്‍ ഏഴെണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. അതേസമയം അത്‌ലറ്റികോ മാഡ്രിഡിന് ഏഴ് ഷോട്ടുകള്‍ മാത്രമാണ് ഉതിര്‍ക്കാന്‍ കഴിഞ്ഞത്. അതില്‍ തന്നെ മൂന്നെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്കായിരുന്നത്.

ഒമ്പതാം മിനിറ്റില്‍ മെസ്സി ഒരു അവസരം പാഴാക്കിയതോടെയാണ് കളിക്ക് ചൂടുപിടിച്ചത്. എന്നാല്‍ 12-ാം മിനിറ്റില്‍ ബാഴ്‌സ ലീഡ് നേടി. സുവാരസ് ഒരുക്കിക്കൊടുത്ത അവസരം മുതലെടുത്ത് ക്ലോസ് റേഞ്ചില്‍ നിന്ന് നെയ്‌മര്‍ പായിച്ച ഷോട്ടാണ് അത്‌ലറ്റികോ വല കുലുക്കിയത്. തൊട്ടടുത്ത മിനിറ്റില്‍ ജോര്‍ഡി ആല്‍ബയുടെ ഒരു ഷോട്ട് അത്‌ലറ്റികോ ഗോളി തട്ടിയകറ്റി.

റീബൗണ്ട് പന്ത് പിടിച്ചെടുത്ത് സുവാരസ് ഷോട്ട് ഉതിര്‍ത്തെങ്കിലും അതും അത്‌ലറ്റികോ ഗോളി വിഫലമാക്കി. തൊട്ടുപിന്നാലെ അത്‌ലറ്റികോയുടെ കോകെ ഒരു അവസരം പാഴാക്കി. തുടര്‍ന്നും നിരവധി തവണ മെസ്സിയും സുവാരസും  നെയ്‌മറും ചേര്‍ന്ന് അത്‌ലറ്റികോ ഗോള്‍മുഖത്ത് ഭീതിപരത്തിയെങ്കിലും ലക്ഷ്യം പിഴച്ചു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 35-ാം മിനിറ്റില്‍ ബാഴ്‌സ ലീഡ് ഉയര്‍ത്തി. ലയണല്‍ മെസ്സിയുടെ പാസില്‍ നിന്ന് ലൂയി സുവാരസാണ് രണ്ടാം ഗോള്‍ നേടിയത്. ഇതോടെ ആദ്യപകുതി 2-0ന് കലാശിച്ചു.

രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റാകുന്നതിന് മുന്നേ ബാഴ്‌സ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെട്ടു. കോകെയുടെ ക്രോസില്‍ നിന്ന് ഡീഗോ ഗോഡിന്‍ ഉതിര്‍ത്ത ഹെഡ്ഡര്‍ ക്രോസ്ബാറില്‍ത്തട്ടി തെറിച്ചു. 56-ാം മിനിറ്റില്‍ അത്‌ലറ്റികോയ്‌ക്ക് അനുകൂലമായി പെനാല്‍റ്റി. ബോക്‌സിനുള്ളില്‍ ജീസസ് ഗോമസിനെ മെസ്സി വലിച്ചിട്ടതിനാണ് അത്‌ലറ്റികോക്ക് പെനാല്‍റ്റി ലഭിച്ചത്. ക്ലബിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മെസ്സി പെനാല്‍റ്റി വഴങ്ങിയത്.

മാരിയോ മാന്‍സുകിച്ച് എടുത്ത കിക്ക് ബാഴ്‌സ ഗോളിയെ നിഷ്പ്രഭനാക്കി വലയില്‍ കയറി. പിന്നീട് 80-ാം മിനിറ്റില്‍ അത്‌ലറ്റികോക്ക് സമനില നേടാനുള്ള ഒരവസരം ലഭിച്ചെങ്കിലും റൗള്‍ ഗാര്‍ഷ്യയുടെ ഷോട്ട് ബാഴ്‌സ ഗോളി രക്ഷപ്പെടുത്തി. പിന്നീട് 83-ാം മിനിറ്റില്‍ മെസ്സിയുടെ ഒരു ശ്രമം അത്‌ലറ്റികോ ഗോളി വിഫലമാക്കിയപ്പോള്‍ തൊട്ടുപിന്നാലെ ബോക്‌സിന് പുറത്തുനിന്ന് തിയാഗോ പായിച്ച ബുള്ളറ്റ് ഷോട്ട് ബാഴ്‌സ ഗോളിയും രക്ഷപ്പെടുത്തി. 87-ാം മിനിറ്റില്‍ ബോക്‌സിന്റെ മധ്യത്തില്‍ നിന്ന് മെസ്സി പായിച്ച ഇടംകാലന്‍ ഷോട്ട് വലയില്‍ കയറിയതോടെ ബാഴ്‌സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി.

വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള റയലുമായുള്ള പോയിന്റ് വ്യത്യാസം ഒന്നായി നിലനിര്‍ത്താനും ബാഴ്‌സക്കായി. 17 കളികളില്‍ നിന്ന് റയലിന് 42 പോയിന്റും 18 കളികളില്‍ നിന്ന് ബാഴ്‌സക്ക് 41 പോയിന്റുമാണുള്ളത്. 18 കളികളില്‍ നിന്ന് 38 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.

മറ്റ് മത്സരങ്ങൡ സെവിയ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അല്‍മേറിയയെ തകര്‍ത്തപ്പോള്‍ ഏല്‍ഷെ 2-1ന് അത്‌ലറ്റിക് ബില്‍ബാവോയെയും പരാജയപ്പെടുത്തി. റയല്‍ സോസിഡാഡ്-ഗ്രനാഡ പോരാട്ടം 1-1ന് സമനിയില്‍ കലാശിച്ചു. 17 കൡകളില്‍ നിന്ന് 36 പോയിന്റുമായി സെവിയ നാലാം സ്ഥാനത്തേക്ക് മുന്നേറി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.