ചെന്നൈ: അറുപത്തിമൂന്നാമത് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗത്തില്‍ കേരളം ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന സെമിയില്‍ പശ്ചിമ ബംഗാളിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് കേരള വനിതകള്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
സ്കോര്‍: 25-17, 25-14, 25-14. തുടര്‍ച്ചയായ ആറാം തവണയാണ് കേരള വനിതകള്‍ ഫൈനലില്‍ എത്തുന്നത്. നിലവിലെ ചാമ്പ്യന്മാരായ റെയിവേസാണ് ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍. തമിഴ്നാടിനെ തോല്‍പ്പിച്ചാണ് റെയില്‍വേസ് ഫൈനലില്‍ പ്രവേശിച്ചത്.
അതേസമയം പുരുഷ വിഭാഗത്തില്‍ കേരളം സെമിയില്‍ തോറ്റു. തമിഴ്നാടാണ് കേരള പുരുഷന്മാരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തത്. സ്കോര്‍: 25-15, 25-16, 25-16.
















