Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അര ഗുളിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2015, 11:11 pm IST
in Vicharam

അയല്‍പക്കത്തു സംഭവിച്ചതാണ്. രാത്രി രണ്ടുമണിയായിക്കാണും. ഞെട്ടിയുണര്‍ന്ന ഗൃഹനാഥന്‍  കേട്ടത് മുറ്റത്തെ പൈപ്പില്‍ വെള്ളമൊഴുകുന്ന ശബ്ദം. കിടക്കാന്‍ നേരം ടാപ് പൂട്ടാന്‍ മറന്നതായിരിക്കുമെന്ന് കരുതി ഉറക്കച്ചടവോടെ വാതില്‍ തുറന്നു പുറത്തിറങ്ങിയപ്പോള്‍ ആരോ അടിച്ചുവീഴ്‌ത്തി. ബോധം വീണപ്പോഴേക്കും വീട്ടിലുളളതെല്ലാം കൊള്ളയടിക്കപ്പെട്ടിരുന്നു. ഒച്ചവച്ച് ശ്രദ്ധ മാറ്റി മോഷ്ടിക്കുക-അങ്ങനെയാണ് പഠിച്ച കള്ളന്മാര്‍.

മതപരിവര്‍ത്തന ചര്‍ച്ചയില്‍ പങ്കെടുത്ത ക്രൈസ്തവപുരോഹിതന്‍ പുച്ഛിച്ചതിങ്ങനെ: ”ഘര്‍വാപസി വെറും നാടകമാണ്….”  അച്ചന്റെ അഭിപ്രായത്തോടാണ് എനിക്ക് യോജിപ്പ്. എത്രയോ സംസ്‌കാരങ്ങളെ മതപരിവര്‍ത്തനത്തിലൂടെ തകര്‍ത്തുതരിപ്പണമാക്കി, തനിക്കാക്കിയ ചരിത്രമുള്ള സഭയുടെ വക്താവാണദ്ദേഹം. താരതമ്യം ചെയ്യുമ്പോള്‍ നമ്മളൊക്കെ വെറും പുഴുക്കള്‍. മൂര്‍ഖനെ കണ്ടുപഠിക്കണം. ചികിത്സയില്ലാത്ത കാന്‍സര്‍പോലെ നിശബ്ദമായി സമൂഹശരീരത്തെ ആക്രമിച്ചു കീഴടക്കുക…! അതിനിടയിലെ വിച്ച്പിയുടെ ”ഘര്‍ ഘര്‍” ചുമയ്‌ക്കും വെറും അര ഗുളിക മതി!

അത്തരം അരഗുളികകളുടെ കാറലും കൂവലുമാണ് കഴിഞ്ഞയാഴ്ച പാര്‍ലമെന്റില്‍ കേട്ടത്; ഇപ്പോള്‍ കേരളത്തില്‍ കേട്ടുകൊണ്ടിരിക്കുന്നതും! എന്തൊരു ചര്‍ച്ചയായിരുന്നു. മാനം ഇടിഞ്ഞുവീഴാന്‍ പോകുന്നു: ജീവനില്‍ കൊതിയുള്ളവര്‍ കര്‍തൃമാര്‍ഗത്തിലേക്കു വന്നുകൊള്ളുവിന്‍! കമ്മ്യൂണിസ്റ്റ് ചാനലില്‍ ഫഌഷ് ന്യൂസ് കണ്ടതിങ്ങിനെയാണ്- മുഖ്യമന്ത്രി നടപടി എടുത്തു. തുടര്‍ന്ന് ചെറിയ അക്ഷരത്തില്‍-ബീഹാറില്‍ 200 മഹാദളിതരെ ക്രിസ്തുമതത്തിലേക്ക് മാറ്റിയിരുന്നു! ലോക്‌സഭയില്‍ ദുര്യോധന-ദുശ്ശാസനന്മാരെപ്പോലെ തോളില്‍ കയ്യിട്ട് ഹിന്ദുസംഘടനകളെ വസ്ത്രാക്ഷേപം ചെയ്ത വേണുഗോപാലനും കരുണാകരനും ഇതിനെതിരെ പത്രപ്രസ്താവനയെങ്കിലും ഇറക്കിയിരുന്നെങ്കില്‍! ഇന്നിപ്പോള്‍ ചെന്നിത്തലയുടെ ഭീഷണിയും ഹിന്ദുക്കളോടാണ്. ഇവരൊക്കെ സംഘടിത മതന്യൂനപക്ഷങ്ങളുടെ വോട്ടുകൊണ്ടുമാത്രം ജയിച്ചവരാണോ? അല്ലെങ്കിലെന്തിന് അച്ചന്റെ പ്രിസ്‌ക്രിപ്ഷനിലെ അര ഗുളികയായി ചുളുങ്ങിക്കൂടുന്നു?

ഹിന്ദു പെറ്റുവീണ വീട്ടില്‍ രാമക്ഷേത്രമല്ല, ബാബര്‍ സ്മാരകമാണ് വേണ്ടതെന്ന് വാദിച്ചവരാണിവര്‍. ഈ വീടിന്റെ മുറികളോരോന്നായി ഹിന്ദുവിന് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. നാഗാലാന്റും മിസ്സോറാമും ഇനി സ്വപ്‌നം കാണേണ്ട. കശ്മീരില്‍ ഹിന്ദു മുഖ്യമന്ത്രി സംഭവിച്ചേക്കാമെന്ന പ്രതീതിയുയര്‍ന്നപ്പോഴാണ് ”യുപിയില്‍ മുസ്ലിങ്ങളെ മതംമാറ്റിയേ” എന്ന നെഞ്ചത്തടി തുടങ്ങിയത്.

പഠിച്ച കള്ളന്മാരുടെ ലക്ഷ്യം സ്പഷ്ടം. അടുത്തത് കേരളമാണ്. മലബാര്‍ കലാപമെന്നോ കാര്‍ഷിക വിപ്ലവമെന്നോ പേരിട്ട് ദുര്യോധന ദുശ്ശസനാദികള്‍ ഓമനിക്കുന്ന മാപ്പിള ലഹളയെന്ന കൊടിയ ഹൈന്ദവ പീഡനത്തിന്റെ ശതാബ്ദി, വരുന്നതിന്റെ പിന്നത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ അതായത് 2021 ല്‍ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി, അന്ന് ഹിന്ദുക്കള്‍ക്കെതിരെ വാളെടുത്തവരാരോ അവര്‍ക്ക് അഞ്ചാം മന്ത്രി സ്ഥാനംപോലെ മുഖ്യമന്ത്രിപദവും എന്നെന്നേക്കുമായി വെള്ളിത്തളികയില്‍ വച്ചുനല്‍കാനാണ് ദുര്യോധനാദികളുടെ പദ്ധതിയെന്നു സംശയിക്കണം. മലപ്പുറത്തു മണ്ഡലങ്ങള്‍ നാലാണ് കൂടിയത്.

മതപരിവര്‍ത്തനത്തിലൂടെ ഇനിയും കൂട്ടിക്കോ… വിശ്വഹിന്ദുക്കളെ അച്ചനെഴുതിത്തന്ന അരഗുളിക കൊടുത്ത് ഞങ്ങളൊതുക്കിക്കൊള്ളാം! കൈവെട്ടു കേസില്‍ കിട്ടിയ തെളിവനുസരിച്ച് 2020 ഓടെ കേരളത്തെ മുസ്ലിം ഭൂരിപക്ഷമാക്കാനുള്ള പദ്ധതികളുണ്ടെന്ന് അന്നത്തെ മുഖ്യമന്ത്രി അച്യുതാനന്ദന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞതോര്‍ക്കുക. അതു മുന്നില്‍ക്കണ്ടായിരുന്നു മാണി ഒന്നു കുരച്ചത്.

പക്ഷേ അച്ചന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് മാണിക്കും കൊടുത്തു അര ഗുളിക! മതരാഷ്‌ട്രങ്ങളില്‍ ഭൂരിപക്ഷമെന്ന പേരില്‍ നല്‍കുന്ന പ്രത്യേക പരിഗണനകള്‍, ന്യൂനപക്ഷമെന്നുപേരിട്ടു വിളമ്പിക്കൊടുക്കുന്നതാണല്ലോ ഇന്ത്യാമോഡല്‍ മതേതരത്വം. (അങ്ങനെയെങ്കില്‍ അന്തര്‍ദ്ദേശീയ തലത്തില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കും എന്തെങ്കിലും കിട്ടേണ്ടതല്ലേ?) സംഘടിത മതങ്ങളും അവര്‍ക്ക് ഓശാന പാടുന്ന കപടമതേതര കൂട്ടായ്‌മകളും കളിക്കുന്ന സമര്‍ത്ഥമായ ഒരു കളിയുണ്ട്.

ഹിന്ദുവിന്റെ അവകാശങ്ങളെ സംഘപരിവാര്‍ അജണ്ടയായി വ്യാഖ്യാനിച്ച്, നിഷേധിക്കുക.

ആര്‍എസ്എസ് അജണ്ടയാണെന്ന് പ്രഖ്യാപിച്ചാല്‍ തലച്ചോറു പണയംവച്ച മതേതര ഹിന്ദുക്കളെ ഏത് ഓടവെള്ളവും കുടിപ്പിക്കാമെന്ന് കപടമതേതരത്തിന്റെ അപ്പോസ്തലന്മാര്‍ക്ക് അറിയാം. ഹിന്ദുക്കളെ ശോഷിപ്പിക്കുന്ന മതപരിവര്‍ത്തനമുള്‍പ്പെടെയുള്ള മുഴുവന്‍ വിഷയങ്ങളിലും ആടിനെ പട്ടിയാക്കി ഇങ്ങനെ തല്ലിക്കൊല്ലുന്ന ഏര്‍പ്പാടാണ് മതേതരന്മാര്‍ വിദഗ്‌ദ്ധമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വെറും നാടകമെന്ന് അച്ചന്‍ പരിഹസിച്ചതുപോലെ, ഇത്തം പാതി ഗുളികകള്‍ കൊണ്ടുതീര്‍ക്കാവുന്ന ചുമയും കുരയുമായി മാറരുത് ഹിന്ദുവിന്റെ ചെറുത്തുനില്‍പ്പുകള്‍…

ഗുളികന്‍:- രണ്ട് അഭയാര്‍ത്ഥികള്‍, പാലസ്തീന്‍ മുസ്ലിങ്ങളും ഹിന്ദു പണ്ഡിറ്റുകളും. ആയിരം മൈലകലെ അന്യനാട്ടിലെ പാലസ്തീന്‍ മുസ്ലിങ്ങള്‍ക്കുവേണ്ടി തോരാക്കണ്ണീരൊഴുക്കുന്ന മതേതരന്മാരെന്തുകൊണ്ട് സ്വന്തം നാട്ടിലെ ഹിന്ദു പണ്ഡിറ്റുകള്‍ക്കുവേണ്ടി മിണ്ടുന്നില്ല? ടെസ്റ്റു ചെയ്താല്‍, ഇന്ത്യന്‍ മതേതരന്മാരുടെ ഡിഎന്‍എ പാലസ്തീനിയുടേതോ അതോ പണ്ഡിറ്റിന്റേതോ? ടൈമൂറിന്റേതോ? അതോ ശ്രീരാമന്റേതോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.