ഒരാളെ അയാളുടെ ഇഷ്ടം നോക്കാതെ, ഏതെങ്കിലും ഒരു വിശ്വാസ സമ്പ്രദായത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള പ്രലോഭനമായി വിദ്യാഭ്യാസത്തെയോ, പണത്തെയോ, അതുപോലെയുള്ള മറ്റു വിഭവങ്ങളെയോ ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ? ആരെങ്കിലും ഒരാള്‍ ദരിദ്രനായിരിക്കുമ്പോള്‍, വിശന്നിരിക്കുമ്പോള്‍ ചെന്ന്, ” ഞാന്‍ നിങ്ങള്‍ക്ക് ആഹാരം തരാം, പക്ഷേ എന്റെ ദൈവത്തില്‍ നിങ്ങള്‍ വിശ്വസിക്കണം,” എന്നു പറയുന്നത് അശ്ലീലമാണ്. അനാവശ്യമാണ്.
മറ്റൊരു ദൈവത്തില്‍ വിശ്വാസിക്കണമെങ്കില്‍ അയാള്‍ വിശ്വസിച്ചുകൊള്ളട്ടെ. യേശുവിനെയും മുഹമ്മദിനെയും മറ്റു മതബിംബങ്ങളെയും വീട്ടില്‍ വച്ചിരിക്കുന്ന എത്രയോ ഹിന്ദുക്കളെ എനിക്കറിയാം. ഹൈന്ദവ സംസ്‌കാരം ഒന്നിനും തടസ്സമായി നില്‍ക്കുന്നില്ല എന്നതാണ് ഇതിനു കാരണം. അത് എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നു. ഈ ചേരിയുടെയോ, ആ ചേരിയുടെയോ സ്വന്തമാകാതെ ഈ രാജ്യത്തുള്ളവരെല്ലാം ഇങ്ങനെയായിരിക്കുന്നത് നല്ല കാര്യമാണ്.
ഞാനീകാര്യങ്ങള്‍ ഭാരതത്തില്‍വച്ച് സംസാരിക്കാതിരുന്നിട്ടുമില്ല. സാധാരണഗതിയില്‍ എന്റെ ജോലി രാഷ്‌ട്രീയകാര്യങ്ങളെപ്പറ്റിയോ, സാമൂഹ്യകാര്യങ്ങളെപ്പറ്റിപോലുമൊ സംസാരിക്കുക എന്നതല്ല.
















