ദോഹ: ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കുമെന്ന് ലോക മൂന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദോഹ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ ജര്‍മനിയുടെ മുപ്പത്തിനാലുകാരനായ മിഷേല്‍ ബെററിനോട് പരാജപ്പെട്ടു പുറത്തായതോടെ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണിനുണ്ടാവില്ലെന്ന് വാര്‍ത്ത പരന്നിരുന്നു.
പരിക്കില്‍നിന്നും പൂര്‍ണ്ണമായി മുക്തനാകാതിരുന്ന നദാലിനു ടൂര്‍ണമെന്റില്‍ പഴയ ഫോമിന്റെ അടുത്തെങ്ങുമെത്താനും സാധിച്ചില്ല. എന്നാല്‍, ദോഹ ഓപ്പണിലെ പരാജയം കഴിഞ്ഞ കഥയാണെന്നും ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനായി മെല്‍ബണിലേക്ക് പോവുകയാണെന്നും നദാല്‍ തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കി.
















