കലിയുഗത്തില്‍ ഇങ്ങനെ ഒരു ജന്മം കിട്ടുന്നത് ഭാഗ്യമാണ്. പ്രതേ്യകിച്ചും പുരുഷജന്മം കിട്ടിയാല്‍ അത് പരമഭാഗ്യമാണ്. അതില്‍ കവിഞ്ഞ് ഈ ലോകത്തിലൊരു ഭാഗ്യമില്ല. കലിയുഗത്തില്‍ ഏതെങ്കിലുമൊരു ജന്മമായിട്ടു വന്നാലും മോക്ഷം ഉണ്ടെന്നതാണ് ഈശ്വരനിയമപ്രകാരമുള്ള വ്യവസ്ഥ.
എന്നാല്‍ കലിയുഗാന്ത്യത്തില്‍ മനുഷ്യജന്മം കിട്ടുന്നത് ഭാഗ്യമാണ്. അതിലും പ്രതേ്യകിച്ച് പുരുഷജന്മം കിട്ടുന്നത് മഹാഭാഗ്യമാണ്. അങ്ങനെയുള്ള ഭാഗ്യജന്മം മഹനീയ ജന്മം മദ്യപിച്ചും അനാവശ്യമായ നടപടി ദോഷങ്ങള്‍കൊണ്ടും കൃത്രിമമായ കര്‍മ്മദോഷങ്ങള്‍കൊണ്ടും പാഴാക്കികളയുന്നത് കഷ്ടമാണ്.
















