Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2015, 07:30 pm IST
inSamskriti

116. ശ്രീവിദ്യാമന്ത്രരൂപിണിഃ – ശ്രീവദ്യാ മന്ത്രം രൂപമായവള്‍. ശ്രീവിദ്യാമന്ത്രത്തെക്കുറിച്ച് മുന്‍പു പരാമര്‍ശിച്ചിരുന്നു. പഞ്ചദശാക്ഷരിയായ ശ്രീവിദ്യാമന്ത്രം, അതിനോട് ശ്രീം ചേര്‍ന്നുണ്ടാകുന്ന ഷോഡശീവിദ്യാമന്ത്രം എന്നിവയുടെ അക്ഷരഘടന മുന്‍പു വ്യക്തമാക്കിയിരുന്നു. ഷോഡശിയായ ശ്രീവിദ്യാമന്ത്രത്തെ സൗന്ദര്യലഹരിയുടെ 32-ാം ശ്ലോകത്തില്‍ ശങ്കരാചാര്യസ്വാമികള്‍ അവതരിപ്പിക്കുന്നു. അതിനോട് മൂന്നു മന്ത്രാക്ഷരങ്ങള്‍ മുന്നില്‍ ചേര്‍ന്ന ഒരു മഹാ ഷോഡശീമന്ത്രത്തെയും അദ്ദേഹം അവതരിപ്പിക്കുന്നു. രണ്ടു ശ്ലോകങ്ങളും ഉദ്ധരിക്കാം.

”ശിവഃ ശക്തിഃ കാമഃ ക്ഷിതിരഥ രവിഃ ശീതകിരണഃ

സ്മരോ ഹംസഃ ശക്രസ്തദനു ച പരാ മാരഹരയഃ

അമീ ഹൃല്ലേഖാഭിസ്തിസൃഭിരവസാനേഷു ഘടിതാ

ഭജന്തേ വര്‍ണ്ണാസ്‌തേ തവ ജനനി നാമാവയവതാം”

(അല്ലയോ അമ്മേ, ക ഏ ഈ ല എന്നീ അക്ഷരങ്ങളും തുടര്‍ന്ന് ഹസകഹലഎന്നീ അക്ഷരങ്ങളും പിന്നീട് സകല എന്നീ അക്ഷരങ്ങളും മൂന്നു ഖണ്ഡങ്ങളായി ഓരോ ഖണ്ഡത്തിന്റെയും ഒടുവില്‍ ഹ്രീംകാരം ചേര്‍ന്ന് പതിനഞ്ചക്ഷരങ്ങളുള്ള നിന്തുരുവടിയുടെ മന്ത്രശരീരത്തിന്റെ അവയവങ്ങളായി ഭവിക്കുന്നു. സൗന്ദര്യലഹരി ശ്ലോകം 32.)

സ്മരം യോനീം ലക്ഷ്മീം ത്രിതയമിദമാദൗ തവ മനോര്‍

നിധായൈകേ നിത്യേ നിരവധി മഹാഭോഗ രസികാ

ഭജന്തി ത്വാം ചിന്താമണി ഗുണനിബദ്ധാക്ഷവലയാഃ

ശിവഗ്നൗ ജുഹ്വന്തഃ സുരഭിഘൃതധാരാഹുതി ശതൈഃ”

(നിത്യയായ അല്ലയോ ദേവി നിന്തുരുവടിയുടെ മന്ത്രത്തിന്റെ തുടക്കത്തില്‍ ഐം ഹ്രീം ശ്രീം എന്നീ മൂന്നു മന്ത്രാക്ഷരങ്ങളെയും ചേര്‍ത്തിട്ട് ചിന്താമണി രത്‌നസമൂഹത്താല്‍ നിര്‍മ്മിക്കപ്പെട്ട അക്ഷമാല ധരിച്ച് ശിവാഗ്നിയില്‍ കാമധേനുവിന്റെ നെയ്യുകൊണ്ടുള്ള ആഹൂതിധാരകളാല്‍ തര്‍പ്പണം ചെയ്യുന്നവരായി അളവില്ലാത്ത മഹാഭോഗങ്ങളില്‍ രസിക്കുന്ന ചില മഹാന്മാര്‍ നിന്തിരുവടിയെ ഭജിക്കുന്നു. സൗന്ദര്യലഹരി. ശ്ലോകം 33) . ഈ രണ്ടു ശ്ലോകങ്ങളുമായി പരിചയമില്ലാത്ത വായനക്കാര്‍ മന്ത്രാക്ഷരങ്ങള്‍ ശ്ലോകത്തില്‍ കാണുന്നില്ലല്ലോ എന്നു സംശയിക്കാം. അവരോട് സൗന്ദര്യ ലഹരീവ്യാഖ്യാനം വായിക്കാന്‍ അപേക്ഷിക്കുന്നു.

ശ്രീവിദ്യാമന്ത്രത്തിനു രണ്ടു രൂപങ്ങളുണ്ട്. പതിനഞ്ചക്ഷരങ്ങളുള്ള ശ്രീവിദ്യാമന്ത്രത്തിന്റെ ആദ്യത്തെ അക്ഷരം ‘ക’ ആയുള്ള രൂപം കാദിവിദ്യ. നാം മുമ്പുകണ്ട മന്ത്രം കാദിവിദ്യയാണ്. ആദ്യത്തെ അക്ഷരം ‘ഹ’ ആയിട്ടുള്ളത് ഹാദിവിദ്യ. ഇത് അഗസ്ത്യമഹര്‍ഷിയുടെ പത്‌നിയായ ലോപാമുദ്രോ ദേവി സ്വീകരിച്ച മാറ്റമായതുകൊണ്ട് ലോപാമുദ്രാവിദ്യ എന്നും ഇതിനു പേരുണ്ട്. ഹാദിവിദ്യയുടെ രൂപം ‘ഹസകലഹ്രീം ഹസകഹലഹ്രീം സകലഹ്രീം എന്നാണ്. ആദ്യത്തെ മൂന്നക്ഷരങ്ങള്‍ക്കാണു വ്യത്യാസം. പതിനാറക്ഷരങ്ങളുള്ള ഷോഡശീമന്ത്രത്തിനു മുമ്പും പിമ്പും ഇടയ്‌ക്കും മറ്റു മന്ത്രാക്ഷരങ്ങള്‍ ചേര്‍ത്ത് ഷോഡശിയെ മഹാഷോഡശിയാക്കിയ പല മന്ത്രങ്ങളുണ്ട്. സൗന്ദര്യലഹരിയുടെ മാതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ശക്തിമ ഹിമ്‌നസ്‌തോത്രത്തില്‍ ദുര്‍വാസാവു മഹര്‍ഷി ശ്രീവിദ്യാമന്ത്രത്തിന്റെ ഷോഡശീരൂപത്തോടു പല മന്ത്രാക്ഷരങ്ങള്‍ പലതരത്തില്‍ ചേര്‍ന്നുണ്ടാകുന്ന രൂപങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ട്. നമുക്കിവിടെ ഉറപ്പായി സ്വീകരിക്കേണ്ട കാര്യം ശ്രീവിദ്യാമന്ത്രം മൂകാംബികാദേവിയുടെ രൂപമാണ് എന്നതാണ്. ഈ നാമത്തിന് ഇത്രയും വിശദമായ ചര്‍ച്ച ആവശ്യമായിത്തീര്‍ന്നത് ശങ്കരാചാര്യസ്വാമികളെയും മൂകാംബികാദേവിയെയും സൗന്ദര്യലഹരിയുടെ രചനയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ഐതിഹ്യമാണ്. ആ ഐതിഹ്യം തുടര്‍ന്നുളള ചില നാമങ്ങളുടെ ചര്‍ച്ചയില്‍ വരുന്നുണ്ട്. വാഗ്ദവകൂടം കാമരാജകൂടം ശക്തികൂടം എന്നിവ ചേര്‍ന്ന പഞ്ചദശാക്ഷരീമന്ത്രം ദേവിയുടെ മന്ത്രശരീരം. അതിനോടു ചേര്‍ന്ന മന്ത്രാക്ഷരങ്ങള്‍ ആ ശരീരത്തിന്റെ അലങ്കാരങ്ങള്‍.

…തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.