നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ മറക്കുകയും നമ്മില്‍നിന്നു ഭഗവാനാവശ്യപ്പെടുന്ന സേവനമെന്താണെന്നു തീരുമാനിക്കുകയും ചെയ്യുമ്പോഴാണ് യോഗത്തിനു യഥാര്‍ത്ഥ പരിപൂര്‍ണത ഉണ്ടാകുന്നത്.
വ്യക്തിതാല്‍പര്യങ്ങള്‍ ബലികഴിക്കണം; ഒപ്പം നന്മതിന്മകള്‍, തെറ്റും ശരിയും, അവശ്യവും അനാവശ്യവും തുടങ്ങിയ വിരുദ്ധദ്വന്ദ്വങ്ങളെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പങ്ങളും മഹായോദ്ധവായ അര്‍ജ്ജുനനെ അനുകരിച്ച് ഏതുതരം സേവനമാണു ഭഗവാന്‍ നമ്മില്‍ നിന്നാവശ്യപ്പെടുന്നതെന്നു കണ്ടെത്താന്‍ നാം ശ്രമിക്കണം.
ഇത്തരം കൃഷ്ണാവബോധത്തിനു മാത്രമേ നമ്മെ നമ്മുടെ ധര്‍മ്മങ്ങളുടെയെല്ലാം തികവിലേയ്‌ക്കു നയിക്കാനാകൂ. അതിന്റെ ഫലം സര്‍വമംഗളദായകവുമായിരിക്കുകയും ചെയ്യും. ഈ നിലവാരത്തിലുള്ള സ്ഥിരമായ വിശ്വാസം പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്.
















