Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

തെറ്റ് മനസിലാക്കി തിരുത്തുന്നതില്‍ എന്താണ് തെറ്റ് ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2015, 11:48 pm IST
inVicharam

കേരളം ഇപ്പോള്‍ ആകുലാപ്പെടുന്നതാക്കെ ‘ഘര്‍വാപസി'(വീട്ടിലേക്കുളള മടങ്ങിപ്പോക്ക്)യെക്കുറിച്ചാണ്! രാഷ്‌ട്രീയ നേതാക്കള്‍ക്കും മുസ്ലീം-ക്രിസ്ത്യന്‍ മതനേതാക്കള്‍ക്കും സാംസ്‌ക്കാരിക നായകര്‍ക്കുമെല്ലാം ഇതേക്കുറിച്ചോര്‍ക്കുമ്പോള്‍ ചങ്കുപറിയുകയാണ്. നാട് ഏതോ അത്യാപത്തിലേക്കുനീങ്ങുന്നു എന്ന ചിന്ത. അതുകൊണ്ടുതന്നെ മതപരിവര്‍ത്തനത്തിനെതിരെ കര്‍ശനമായ നിയമം നിര്‍മ്മിക്കണമെന്നുവരെഇവരില്‍ ചിലര്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതൊക്കെ പറയുന്നവരാരും പക്ഷെ ഹിന്ദുമതത്തില്‍ നിന്നും മറ്റുമതത്തിലേക്ക് നടത്തികൊണ്ടിരിക്കുന്ന മതപരിവര്‍ത്തനത്തെപ്പറ്റി ഒരക്ഷരം ഉരിയാടുന്നുമില്ല. യഥാര്‍ത്ഥത്തില്‍ എന്താണ് ഘര്‍വാപസി അഥവാ വീട്ടിലേക്കുളള മടങ്ങിപ്പേക്ക് എന്നുപറഞ്ഞാല്‍?

ഒരുകാലത്ത് നമ്മുടെ രാജ്യത്ത് ജാതീയമായ ചിലവേര്‍തിരിവുകള്‍ ഉണ്ടായിരുന്നു എന്നുളളത് വാസ്തവമാണ്. ജനിച്ചുപോയ ജാതിയുടെ പേരില്‍ മനുഷ്യന്‍ മനുഷ്യനെ തൊട്ടുകൂടാത്തവനും തീണ്ടിക്കൂടാത്തവനുമാക്കിമാറ്റുകയും, അടിമകളായി കണക്കാക്കുകയുംചെയ്തിരുന്ന കാലം. അക്കാലങ്ങളില്‍ വിദേശസഹായത്തോടെയും മറ്റും വ്യാപകമായ മതംമാറ്റമാണ് ഇവിടെ നടന്നത്. ഏറ്റവുംകൂടുതല്‍ ക്രിസ്തുമതത്തിലേക്കായിരുന്നു. തൊട്ടുകൂടായ്‌മയില്‍ നിന്നും തീണ്ടിക്കൂടായ്‌മയില്‍ നിന്നുമൊക്കെ മോചിതരാക്കാമെന്നും കയറിക്കിടക്കാനും കൃഷിചെയ്യാനും ഭൂമി നല്‍കാമെന്നും കടബാധ്യതയില്‍നിന്നും മോചിപ്പിക്കാമെന്നുമൊക്കെ വാഗ്ദാനം വാരിച്ചൊരിഞ്ഞുകൊണ്ടായിരുന്നു പാവപ്പെട്ട ദളിതരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. എന്നാല്‍ ഇങ്ങനെ മതപരിവര്‍ത്തനത്തിനുവിധേയരാക്കിയവരെ ക്രിസ്തുമതത്തിന്റെ വേലിക്കെട്ടിനുപുറത്ത് പിന്നെയും അസ്പര്‍ശ്യരാക്കി നിര്‍ത്തുകയാണ് ചെയ്തത്. കേരളത്തില്‍ ഇന്നും നിലവിലുള്ള പറപ്പള്ളിയുടേയും പുലപ്പള്ളിയുടെയുമൊക്കെ പിന്നാമ്പുറക്കഥകള്‍ അതാണ് വെളിപ്പെടുത്തുന്നത്. പുലയസമുദായത്തില്‍നിന്നും മതംമാറ്റിക്കൊണ്ടുപോയവര്‍ക്കായി പുലപ്പള്ളിയും, പറയസമുദായത്തില്‍ നിന്നും മതംമാറ്റിക്കൊണ്ടുപോയവര്‍ക്കായി പറപ്പള്ളിയും സ്ഥാപിച്ചവര്‍ പാരമ്പര്യക്രിസ്ത്യാനികളുടെ പള്ളിവാതിലുകള്‍ ഒരിക്കലും അവര്‍ക്കായി തുറന്നുകൊടുത്തില്ല. ഏതാനും വര്‍ഷംമുന്‍പ് കൊല്ലത്ത് ശാസ്താംകോട്ട ഭരണിക്കാവിനടുത്ത് ചാരുംമൂട് പ്രദേശത്തുനിന്നും ഇങ്ങനെ മതംമാറിയ ദളിതര്‍ പുനലൂര്‍ ബിഷപ്പിനെ കാണാന്‍ ചെന്നപ്പോള്‍ അവരെ ബിഷപ്പ്ഹൗസ് കോമ്പൗണ്ടിലിട്ട് തല്ലിച്ചതച്ച സംഭവം ആരൊക്കെ മറന്നാലും തല്ലുകൊണ്ടവര്‍ മറക്കില്ല. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് വടക്കേ മലബാറില്‍ നടന്ന നിര്‍ബന്ധിത കൂട്ടമതപരിവര്‍ത്തനവും മറക്കാനാകാത്ത ചരിത്രമാണല്ലോ.

ഇത്രയും പറഞ്ഞെന്നു കരുതി അടുത്തകാലത്തൊന്നും കേരളത്തില്‍ മതപരിവര്‍ത്തനം നടക്കുന്നില്ല എന്ന് കരുതേണ്ട. ഹിന്ദുവിഭാഗത്തില്‍പ്പെട്ടവരെ വ്യാപകമായിതന്നെ ക്രിസ്ത്യന്‍ വിഭാഗത്തിലേക്ക് മതംമാറ്റുന്നുമുണ്ട്. ഒരുവ്യത്യാസമുള്ളത് മുന്‍പ് ദളിത്‌വിഭാഗത്തില്‍പ്പെട്ടവരെയായിരുന്നു പ്രലോഭിപ്പിച്ച് വലവീശിപ്പിടിച്ചിരുന്നുതെങ്കില്‍ ഇന്ന് മറ്റുവിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കളെയും ഇവര്‍ വലയിലാക്കുന്നു എന്നുള്ളതാണ്. മാറാരോഗങ്ങളില്‍നിന്നും മദ്യപാന സ്വഭാവത്തില്‍നിന്നുമൊക്കെ വിമുക്തരാക്കാമെന്നുള്ളതാണ് പുതിയവാഗ്ദാനം. ഈ വാഗ്ദാനങ്ങള്‍ നല്‍കി വീടുകളില്‍ നിത്യേന സന്ദര്‍ശനം നടത്തി കൂട്ടപ്രാര്‍ത്ഥനയും മറ്റും നടത്തി എത്ര ഹിന്ദുകുടുംബങ്ങളെ കഴിഞ്ഞ പത്തോ പതിനഞ്ചോ വര്‍ഷത്തിനിടയില്‍ ക്രിസ്തുമതത്തിലേക്ക് വ്യാമോഹിപ്പിച്ച് കബളിപ്പിച്ച് കൂട്ടികൊണ്ടുപോയി എന്ന ഒരു കണക്കെടുക്കുവാന്‍ ഘര്‍വാപസിയുടെ പേരില്‍ മുറവിളികൂട്ടുന്ന രാഷ്‌ട്രീയ—മത-സാംസ്‌കാരിക നായകന്മാര്‍ തയ്യാറാകുമോ? എങ്കില്‍ ഞെട്ടിക്കുന്ന വിവരങ്ങളായിരിക്കും ലഭിക്കുക.

കബളിപ്പിച്ചും വ്യാമോഹിപ്പിച്ചുമൊക്കെ മതംമാറ്റിക്കൊണ്ടുപോയവര്‍ വസ്തുക്കള്‍ തിരിച്ചറിഞ്ഞു മടങ്ങിപ്പോകുന്നതില്‍ എന്തുതെറ്റാണുള്ളത്? അതല്ലേ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. അതിനെതിരെ ചന്ദ്രഹാസമിളക്കുന്നവര്‍ ഉത്തരം പറയേണ്ട മറ്റൊരു ചോദ്യം കൂടിയുണ്ട്. ഏതെങ്കിലും കാരണത്താല്‍ ഒരിക്കല്‍ വീടുവിട്ടുപോയവര്‍ പിന്നീട് അത്‌തെറ്റാണെന്ന് തിരിച്ചറിഞ്ഞ് മാനസാന്തരപ്പെട്ട് വീട്ടിലേക്ക് മടങ്ങിപ്പോകുന്നത് തെറ്റാണെന്നാണോ നിങ്ങള്‍ പറയുന്നത്. തെറ്റാണെന്ന് പറയുന്നവര്‍ ഹിന്ദുക്കളെ കബളിപ്പിച്ചും വ്യാമോഹിപ്പിച്ചുമൊക്കെ മതപരിവര്‍ത്തനത്തിന് വിധേയരാകുന്നതില്‍ എന്തുകൊണ്ട്‌തെറ്റുകാണുന്നില്ല?

ഇപ്പറഞ്ഞതൊക്കെയും ക്രിസ്ത്യന്‍ സമുദായത്തിന്റെ കാര്യമാണെങ്കില്‍ അതുതന്നെയാണ് മുസ്ലീം സമുദായത്തിലും നടക്കുന്നത് ഒരു മുസ്ലീം പെണ്‍കുട്ടിയെ ഹിന്ദുയുവാവ് സ്‌നേഹിക്കുകയും വിവാഹംകഴിക്കുകയും ചെയ്താല്‍ (തിരിച്ചും) കൂട്ടത്തിലെ ഹിന്ദു, മുസ്ലിംമതം സ്വീകരിച്ചാലേ ജീവിക്കുവാന്‍ അനുവദിക്കൂ എന്നുള്ളതാണല്ലോ നിലവിലെ രീതി. ഇതല്ലേ യഥാര്‍ത്ഥ നിര്‍ബന്ധിത മതപരിവര്‍ത്തനം? ഇതിനൊക്കെ എതിരെ മൗനം പാലിക്കുന്നവരാണ് മുന്‍പ് ഹിന്ദുസമുദായത്തില്‍നിന്നും മതംമാറിപ്പോയ ചിലര്‍ സ്വന്തം ഇഷ്ടപ്രകാരം തിരികെപ്പോകുമ്പോള്‍ ഉറഞ്ഞുതുള്ളുന്നത്. ഈ ഇരട്ടത്താപ്പ് ഹിന്ദുക്കള്‍ ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.