Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബോട്ടില്‍ വന്നത് ഭീകരര്‍ തന്നെ: കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2015, 11:25 pm IST
inIndia

ന്യൂദല്‍ഹി: ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് പുതുവര്‍ഷദിനത്തില്‍ പൊട്ടിത്തെറിച്ച് കടലില്‍ത്താണ ബോട്ടിനെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടി ഉന്നയിച്ച സംശയങ്ങള്‍ക്കും പ്രതിരോധമന്ത്രി മനോഹര്‍ പരീഖറിന്റെ ശക്തമായ മറുപടി. ബോട്ടിലുണ്ടായിരുന്നവര്‍ കള്ളക്കടത്തുകാരല്ലെന്നും ഭീകരരാണെന്നും പരീഖര്‍ അസന്ദിഗ്ധമായി വ്യക്തമാക്കി. സാഹചര്യത്തെളിവുകള്‍ അതിലേക്കാണു വിരല്‍ചൂണ്ടുന്നതെന്നും കള്ളക്കടത്തുകാര്‍ ആത്മഹത്യ ചെയ്യില്ലെന്നും അദ്ദേഹം തറപ്പിച്ചുപറഞ്ഞു.

രാജ്യതലസ്ഥാനത്ത് പ്രതിരോധമന്ത്രാലയവുമായി ബന്ധപ്പെട്ട ഒരുപരിപാടിക്കിടെ മാധ്യമ പ്രവര്‍ത്തകരോടാണ് പരീഖര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഊഹാപോഹങ്ങളുണ്ടാവാം. അതിന്റെയൊന്നും ഭാഗമാകാന്‍ താത്പര്യമില്ല. ആ ബോട്ടിന്റെ യാത്രാപാത മത്സ്യബന്ധന യാനങ്ങള്‍ക്കുള്ളതായിരുന്നില്ല. കള്ളക്കടത്തുകാര്‍ സാധാരണ തിരക്കുള്ള സമുദ്രപാതയാണ് തെരഞ്ഞെടുക്കാറ്. ഈ പശ്ചാത്തലത്തില്‍ ബോട്ട് യാത്രികര്‍ ഭീകരര്‍ തന്നെയെന്ന് ഉറപ്പിക്കാം, പരീഖര്‍ പറഞ്ഞു.

മയക്കുമരുന്ന് അടക്കമുള്ള ഏതു കടത്തു സാധനമായാലും അതു കടലില്‍ എറിഞ്ഞശേഷം ബോട്ടിലുള്ളവര്‍ക്ക് കീഴടങ്ങാമായിരുന്നു. ഏതു കള്ളക്കടത്തുകാരനാണ് മരിക്കാന്‍ തുനിയുന്നത്. കള്ളക്കടത്തിലും വലിയ നിഗൂഢപദ്ധതിയുള്ളവരല്ലാതെ മറ്റാരും ആത്മഹത്യ ചെയ്യാന്‍ പോകുന്നില്ല. ബോട്ടിലുണ്ടായിരുന്നവര്‍ ഏതോ ദൗത്യമേറ്റെടുത്തിരുന്നതായി ഇതു വെളിവാക്കുന്നു.

നിയമവിരുദ്ധ കടത്തുകാര്‍ പാക്കിസ്ഥാന്‍ മറൈന്‍ ഏജന്‍സിയുമായോ സൈന്യവുമായോ ബന്ധംപുലര്‍ത്തില്ല. അന്താരാഷ്‌ട്ര ആശയവിനിമയങ്ങളും നടത്തില്ല. ബോട്ടിലെ ചരക്കിനെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചുമാണ് യാത്രികര്‍ സംസാരിച്ചതെന്ന് സാറ്റലൈറ്റ് രേഖകളുടെ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

രഹസ്യാന്വേഷണ വിവരങ്ങളെ ഉള്‍ക്കൊണ്ട തീര സംരക്ഷണ സേന ശരിയായ സമയത്ത് വേണ്ടവിധം പ്രവര്‍ത്തിച്ചു. നിഗൂഢസാഹചര്യത്തില്‍ കണ്ട ബോട്ട് പന്ത്രണ്ട് മണിക്കൂര്‍ നിരീക്ഷണത്തിലായിരുന്നു. കഴിയാവുന്നത്ര പെട്ടെന്ന് അതിന്റെ പ്രയാണം കോസ്റ്റ് ഗാര്‍ഡ് തടസപ്പെടുത്തുകയും ചെയ്തു, പരീഖര്‍ ചൂണ്ടിക്കാട്ടി.

സംശയത്തിന്റെ നിഴലിലായിരുന്ന രണ്ടാമത്തെ ബോട്ട് പാക്കിസ്ഥാനിലെ പ്രത്യേക സാമ്പത്തിക മേഖലയിലുണ്ടെന്നും സ്ഥാനനിര്‍ണയം കൃത്യമാണെന്നും ഇതു സംബന്ധിച്ച ചോദ്യത്തിന് ഉത്തരമായി പരീഖര്‍ കൂട്ടിച്ചേര്‍ത്തു.

പുതുവര്‍ഷദിനത്തിലാണ് സ്‌ഫോടകവസ്തുക്കളുമായി വന്ന ബോട്ട് ഗുജറാത്ത് തീരത്ത് പൊട്ടിത്തെറിച്ച് കടലില്‍ത്താണത്. ബോട്ടില്‍ നാലു പേരുണ്ടായിരുന്നു. മുംബൈ മോഡല്‍ ആക്രമണം ഗോവയില്‍ നടത്തുക ലക്ഷ്യമിട്ട് കറാച്ചിയില്‍ നിന്ന് ഒരു ബോട്ട് തിരിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചതുപ്രകാരം നിരീക്ഷണം ശക്തമാക്കിയ തീരസംരക്ഷണ സേന സംശയാസ്പദമായ സാഹചര്യത്തില്‍കണ്ട ബോട്ടിനെ ഏറെ നേരം പിന്തുടര്‍ന്നു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാതെ ബോട്ടിലുള്ളവര്‍ സ്‌ഫോടനം നടത്തുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

പുതിയ വാര്‍ത്തകള്‍

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.