Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സീപ്ലെയിന്‍ പദ്ധതി വീണ്ടും സജീവമാകുന്നു; പ്രതിഷേധവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2015, 08:50 pm IST
in Kollam

കൊല്ലം: അഷ്ടമുടിക്കായലില്‍ തുടക്കമിട്ട് പിന്നീട് നിര്‍ത്തലാക്കിയ സീപ്ലെയിന്‍ പദ്ധതി വീണ്ടും സജീവമാക്കാന്‍ നീക്കം. 2013 ജൂണ്‍ രണ്ടിന് ഉച്ചയ്‌ക്ക് ആശ്രാമത്തെ വേദിയിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ആദ്യജലവിമാന സര്‍വീസിന് പച്ചക്കൊടി കാട്ടിയത്. സംസ്ഥാനത്തിന്റെ ടൂറിസം ചരിത്രത്തില്‍ പുത്തന്‍ അധ്യായം എഴുതിച്ചേര്‍ക്കുന്നതാണ് പദ്ധതിയെന്നായിരുന്നു വിശേഷണം.

സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായി പദ്ധതിയെ വിശേഷിപ്പിച്ച മുഖ്യമന്ത്രി മത്സ്യതൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കപ്പെട്ട ശേഷമാണ് പദ്ധതി പ്രാവര്‍ത്തികമാക്കിയതെന്നും അവകാശപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഉപഹാരമായാണ് സീപ്ലെയിന്‍ പദ്ധതിയെന്ന് ചടങ്ങില്‍ പങ്കെടുത്ത ടൂറിസം മന്ത്രി എ.പി.അനില്‍കുമാറും വ്യക്തമാക്കിയിരുന്നു.

അതേസമയം ആലപ്പുഴയിലും കൊല്ലത്തും സീപ്ലെയിന്‍ പദ്ധതിനടത്തിപ്പ് തുടക്കംമുതലെ മത്സ്യതൊഴിലാളികളെ ആശങ്കയിലാഴ്‌ത്തിയിരുന്നു. ആലപ്പുഴയില്‍ വള്ളങ്ങള്‍ കൂട്ടത്തോടെ വിമാനം പറന്നുയരേണ്ട കായല്‍പ്പരപ്പില്‍ ഇറക്കിയിട്ടായിരുന്നു മത്സ്യതൊഴിലാളികളുടെ പ്രതിഷേധം. ഇതിനെ തുടര്‍ന്ന് പദ്ധതിയുടെ നടത്തിപ്പില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഭരണകൂടവും രണ്ടുതട്ടിലാകുകയും താമസംവിനാ ഉപേക്ഷിച്ച മട്ടായി.

മത്സ്യതൊഴിലാളികളുടെ ജീവനോപാധികള്‍ തകിടം മറിച്ച് പദ്ധതി നടപ്പാക്കിയാല്‍ ശക്തമായ ജനകീയപ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് ദിനംപ്രതി വ്യക്തമായപ്പോള്‍ സീപ്ലെയിന്‍ പദ്ധതിക്ക് അകാലചരമം സംഭവിക്കുകയായിരുന്നു. ടൂറിസം മേഖലയില്‍ കുതിച്ചുച്ചാട്ടത്തിന് പ്രതീക്ഷിച്ചിരുന്ന സര്‍ക്കാരിന് ലഭിച്ച ഇരുട്ടടിയായിപോലും സംഭവം വിശേഷിക്കപ്പെട്ടു.

മത്സ്യതൊഴിലാളികളുടെയും പ്രതിപക്ഷപാര്‍ട്ടികളുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ച സീ പ്ലെയിന്‍ പദ്ധതിക്കാണ് വീണ്ടും തുടക്കം കുറിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് ആദ്യ സര്‍വീസ് നടത്താനാണ് നീക്കം. ഇതിലൂടെ നിര്‍ജീവാവസ്ഥയിലായ ടൂറിസം മേഖലയെ രക്ഷിക്കാനും ഉദ്ദേശിക്കുന്നു.

എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ക്കുമെന്നാണ് പ്രതിപക്ഷപാര്‍ട്ടികള്‍ പറയുന്നത്. ശക്തമായ പ്രക്ഷോഭത്തിന് രൂപം നല്‍കാനായി വിപുലമായ കൂട്ടായ്‌മക്ക് സ്വന്തം നിലയില്‍ തന്നെ മത്സ്യതൊഴിലാളികളുടെ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് മത്സ്യതൊഴിലാളി ഫെഡറേഷന്‍ ആഭിമുഖ്യത്തില്‍ നാളെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് തൊഴിലാളികളുടെ സംഗമം സംഘടിപ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

India

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

പുതിയ വാര്‍ത്തകള്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.