Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം(നിത്യപാരായണം 687-ാം ദിവസം )

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2015, 06:58 pm IST
inSamskriti

രാമന്‍ പറഞ്ഞു: സത്യമെന്ന് കരുതിയാലും ഇല്ലെങ്കിലും ഒരു ദുസ്വപ്‌നം കാണുമ്പോള്‍ അത് ദുഃഖദായിയാണ്. അതുപോലെയാണ് ലോകമെന്ന ഈ കാഴ്ചയും. എങ്ങനെയാണ് നമുക്കിതിനെ തരണം ചെയ്യാന്‍ കഴിയുക?

വസിഷ്ഠന്‍ പറഞ്ഞു: ഉറക്കത്തില്‍ നിന്നും ഉണരുമ്പോള്‍ ദുഃസ്വപ്‌നവും തജ്ജന്യമായ ആകുലതകളും ഒഴിയുന്നു. ലോകമെന്ന മായക്കാഴ്ച നല്‍കിയ ആകുലതകള്‍ ഒഴിയാന്‍ ആ മായയില്‍ നിന്നും ഉണരേണ്ടതുണ്ട്. ലോകത്തിലെ വിഷയങ്ങളുമായി ഒട്ടാതിരിക്കുകയും അവയെ സമാഹരിച്ചുവെക്കാന്‍ ശ്രമിക്കാതിരിക്കുകയുമാണ് അതിനുള്ള ഏകമാര്‍ഗ്ഗം.

രാമന്‍ ചോദിച്ചു: എങ്ങനെയാണ് ഒരുവന്‍ തന്റെ സന്തോഷം കണ്ടെത്തുന്നത്? എങ്ങനെയാണ് ലോകമെന്ന ഈ സ്വപ്‌നത്തിലെ വസ്തുക്കളുടെ ഗാഢത, യാഥാര്‍ത്ഥ്യ ഭാവം അവസാനിപ്പിക്കുക?

വസിഷ്ഠന്‍ പറഞ്ഞു: ഈ ഗാഢവസ്തുവിന്റെ ഭൂതവും ഭാവിയും സൂക്ഷ്മനിരീക്ഷണവിധേയമാക്കി യാല്‍ ലോകവസ്തുക്കളുടെ നിശ്ചിതാവസ്ഥ ഇല്ലാതാക്കാം. സത്യത്തെ നിരന്തരം ധ്യാനിക്കുന്നതിലൂടെ ഈ വസ്തുക്കളുടെ ഘനസാന്ദ്രസ്ഥൂലഭാവങ്ങളെ ഇല്ലാതാക്കാം.

രാമന്‍ ചോദിച്ചു: അത്തരം വിശ്വാസങ്ങളെ ക്ഷീണിതമാക്കിയാല്‍പ്പിന്നെ എന്താണ് കാണുക? സാധകനില്‍ എങ്ങനെയാണ് ലോകമെന്ന ഭ്രമദൃശ്യത്തിന് അന്ത്യമുണ്ടാവുക?

വസിഷ്ഠന്‍ പറഞ്ഞു: സാധകന്റെ ദര്‍ശനത്തില്‍ ലോകമെന്ന കാഴ്ച ആകാശത്തിലെ കൊട്ടാരം പോലെയാണ്. അല്ലെങ്കില്‍ മഴയില്‍ ഒലിച്ചുപോയ ചിത്രപടമാണ്. അയാളുടെ മനസ്സില്‍ വാസനാമാലിന്യമില്ല, ഉപാധികളുമില്ല.

രാമന്‍ ചോദിച്ചു: പിന്നീട് അയാള്‍ക്ക് എന്താണ് സംഭവിക്കുക?

വസിഷ്ഠന്‍ പറഞ്ഞു: ലോകമെന്ന കാഴ്ച വെറുമൊരു സങ്കല്‍പ്പധാരണ മാത്രമായി മാഞ്ഞു പോകുന്നു. അചിരേണ അയാളിലെ എല്ലാ പരിമിതികളും ഇല്ലാതാവുന്നു. ഉപാധികള്‍ മാഞ്ഞുപോവുന്നു.

രാമന്‍ ചോദിച്ചു: ഇപ്പറഞ്ഞ വാസനകള്‍ അനേക ജന്മങ്ങളിലൂടെ രൂഢമൂലമായിട്ടുണ്ടാകുമല്ലോ? എങ്ങനെയാണതിനൊരവസാനമുണ്ടാവുക?

വസിഷ്ഠന്‍ പറഞ്ഞു: “എല്ലാ വസ്തുക്കളും വിഷയങ്ങളും ആത്മാവില്‍ അല്ലെങ്കില്‍ അനന്തബോധത്തില്‍ വികലമായ ധാരണാസങ്കല്‍പ്പങ്ങളായി മാത്രമേ ഉള്ളു എന്ന സത്യം സാക്ഷാത്ക്കരിക്കുമ്പോള്‍ വസ്തുവിഷയ സംബന്ധിയായ എല്ലാ ബന്ധങ്ങളും വേരറ്റുപോവുന്നു. ആ വസ്തുക്കള്‍ക്ക് സാധകനിലുള്ള സ്വാധീനവും ഇല്ലാതാവുന്നു. സംസാരചക്രം ക്രമേണ നിശ്ചലമാവുന്നു.”

രാമന്‍ ചോദിച്ചു: പിന്നീട് എന്തു സംഭവിക്കുന്നു? എങ്ങനെയാണ് സാധകനില്‍ പ്രശാന്തതയുണ്ടാവുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: അങ്ങനെ ലോകത്തിനെക്കുറിച്ചുള്ള സുദൃഢഭാവം അസ്തമിച്ച് ഭ്രമക്കാഴ്‌ച്ചയെ നിയന്ത്രിക്കാനുള്ള സാധനപോലും ആവശ്യമില്ലാത്ത അവസ്ഥയിലെത്തുമ്പോള്‍ ലോകവുമായുള്ള എല്ലാവിധ ആശ്രയഭാവവും ഇല്ലാതെയാവുന്നു.

രാമന്‍ ചോദിച്ചു: ഈ ലോകമെന്ന ധാരണ ഒരു കുട്ടിയുടെ മനസ്സില്‍ ഉദിച്ചശേഷം അതില്ലാതെയാവുമ്പോള്‍ എന്തുകൊണ്ടാണ് അവനു ദുഃഖമില്ലാത്തത്? കുട്ടിയ്‌ക്ക് കളിപ്പാട്ടം നഷ്ടപ്പെട്ടാല്‍ വിഷമം ഉണ്ടാവുമല്ലോ?

വസിഷ്ഠന്‍ പറഞ്ഞു: വെറും സങ്കല്‍പ്പത്തില്‍ മാത്രം ഉണ്ടായിരുന്ന വസ്തു നഷ്ടപ്പെട്ടാല്‍ എന്തിനാണ് ദുഃഖിക്കുന്നത്? അതിനാല്‍ ചിന്തകളും ആശയങ്ങളും സങ്കല്‍പ്പങ്ങളും മനസ്സില്‍ ഉള്ളിടത്തോളം കാലം അവയുടെ സ്വഭാവത്തെപ്പറ്റി നാം അന്വേഷിച്ചുകൊണ്ടേയിരിക്കണം.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.