ആരു ലോകത്തില്‍ ജന്മമെടുത്താലും മഹത്വവും ഭാഗ്യവും സ്വസ്ഥതയും ആവശ്യമായ കാര്യമാണ്. ഇതൊന്നും ഇല്ലാത്ത ജന്മം മനുഷ്യജന്മമല്ല. മനുഷ്യജന്മത്തിനു മഹത്വം ഉണ്ട്. അതിനു പിന്നാലെ ഭാഗ്യമുണ്ട്. ഭാഗ്യത്തിനു പിന്നാലെ സ്വസ്ഥതയും ഉണ്ട്.
ഇതു മനുഷ്യജീവിതത്തിലെ പ്രധാനമായ ഒരു സമ്പത്താണ്. മഹത്വം, ഭാഗ്യം, സ്വസ്ഥത ഇത് മനുഷ്യജന്മമെടുത്ത ഏവര്‍ക്കും ആവശ്യമാണ്. മഹത്വമുണ്ടെങ്കില്‍ ഭാഗ്യം അതുതന്നെ. ഭാഗ്യമുണ്ടെങ്കില്‍ സ്വസ്ഥതയ്‌ക്ക് ഒരു കുറവുമില്ല.
അതിനാല്‍ മഹത്വവും ഭാഗ്യവും സ്വസ്ഥതയും ആത്മാക്കള്‍ക്ക് സ്രഷ്ടാവു കണ്ടിരുന്ന മഹത്തായ സ്വത്താണ്. അതു ഭൂമിയില്‍ മനുഷ്യര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുവാനാണ് ശുഭാനന്ദ നാമത്തില്‍ അവതരിച്ചത്.
















