Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മതപരിവര്‍ത്തനം നിയമംമൂലം നിരോധിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2015, 10:20 pm IST
in Vicharam

ജനാധിപത്യത്തില്‍ ഏറ്റവും കൂടുതല്‍ ഇടപെടുകയും അത് പ്രാവര്‍ത്തികമാക്കുന്നതിന് വളരെ പ്രാധാന്യം നല്‍കുകയും ചെയ്യുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. മതേതര ജനാധിപത്യ വ്യവസ്ഥിതി നടപ്പിലാക്കുവാന്‍ പ്രതിജ്ഞാബദ്ധമാണ് ഇന്ത്യന്‍ ഭരണഘടന. അപ്പോള്‍ തീര്‍ച്ചയായും മതേതരമൂല്യങ്ങള്‍ മുറുകെപിടിക്കുന്ന രാഷ്‌ട്രീയകക്ഷികളായിരിക്കണം രാജ്യം ഭരിക്കേണ്ടത്. അവരെ തെരഞ്ഞെടുക്കുവാനുള്ള ഇച്ഛാശക്തിയും തന്റേടവും ജനാധിപത്യസംവിധാനത്തില്‍ ജനങ്ങള്‍ക്ക് ഉണ്ടാകുകയും വേണം. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വലതുകൈകൊണ്ടു തൊട്ടുപിടിക്കുന്ന ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് നമ്മുടെ സിരകളിലേക്ക് ഒഴുകിയെത്തേണ്ടത് മതേതര മൂല്യങ്ങളുടേയും ജനാധിപത്യ സംഹിതയുടെയും സ്പന്ദങ്ങളാവണം. കോടിക്കണക്കിന് ഇന്ത്യക്കാരുടെ ചുണ്ടില്‍ വിരിയുന്ന വന്ദേമാതരം എന്ന ദേശസ്‌നേഹത്തിന്റെ സുവര്‍ണ സംഗീതം നമ്മളെ ആവേശഭരിതരാക്കണം. അപ്പോള്‍ മാത്രമേ ഇന്ത്യന്‍ ഭരണഘടന നമ്മുടെ കൈകളില്‍ സുരക്ഷിതമാവുകയുള്ളൂ.

എന്നാല്‍ ഇന്ന് നമ്മുടെ നിയമനിര്‍മാണ സഭയുടെ അകത്തളങ്ങളില്‍ എന്താണ് നടക്കുന്നത്? മതപരിവര്‍ത്തനത്തിനെതിരെയുള്ള വലിയ ബഹളവും കൂക്കുവിളിയും സഭ നിര്‍ത്തിവയ്‌ക്കലും ഒക്കെ നടന്നുവരികയാണ്.

127 കോടി ജനങ്ങള്‍ക്ക് ജീവിക്കുവാന്‍ ആവശ്യമായ നിയമങ്ങള്‍ കാലാകാലങ്ങളില്‍ കൊണ്ടുവരികയും അത് വിശദമായി ചര്‍ച്ചചെയ്യപ്പെടുകയും എന്നിട്ട് കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിനുള്ള നിയമങ്ങള്‍ നിര്‍മിക്കേണ്ട സഭകളാണ് നിയമനിര്‍മാണ സഭകള്‍. മതപരിവര്‍ത്തനത്തെ സംബന്ധിച്ച് ആവശ്യമായ നിയമങ്ങള്‍ കൊണ്ടുവരാതെ തെരുവില്‍ ചര്‍ച്ചചെയ്യപ്പെടുന്ന മതപരിവര്‍ത്തന വിഷയത്തിനുവേണ്ടി കോടിക്കണക്കിന് രൂപ പാഴാക്കുകയും വിലയേറിയ സമയം നഷ്ടപ്പെടുത്തേണ്ടതുമാണോ നിയമനിര്‍മാണ സഭകള്‍? പുറത്തുനടക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് ചര്‍ച്ച നടത്തി ആവശ്യമായ തീരുമാനമെടുക്കേണ്ടതല്ലേ?

ഇപ്പോള്‍ ഇവിടുത്തെ ചര്‍ച്ചകള്‍ക്കുള്ള പ്രശ്‌നമെന്താണ്? മൂന്നുപതിറ്റാണ്ടുകള്‍ക്കു മുമ്പ് ഹിന്ദുമതത്തില്‍നിന്നും മതപരിവര്‍ത്തനം നടത്തിയ മുസ്ലിം മതത്തിലേക്കു മാറിയ നൂറുകണക്കിനാളുകള്‍ തിരികെ ഹിന്ദുമതം സ്വീകരിക്കുവാന്‍ തയ്യാറാവുന്നു. ഈ ഒരു പ്രശ്‌നത്തെ ചൊല്ലി എത്ര ദിവസങ്ങളായി രാജ്യസഭ സ്തംഭിക്കുന്നു. മുസ്ലിംമതത്തില്‍നിന്നും തിരികെ ഹിന്ദുമതത്തിലേക്ക് മാറിയപ്പോള്‍ മാത്രമാണോ ഈ കോലാഹലങ്ങള്‍. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം കിട്ടി 67 സംവത്സരങ്ങളായി ഈ രാജ്യത്തു നടന്നിട്ടുള്ള ഒരു മതപരിവര്‍ത്തനം ഇവരാരും കണ്ടില്ലേ? അതോ സര്‍ക്കാരിന്റെയും രാഷ്‌ട്രീയ പാര്‍ട്ടികളുടെയും ശ്രദ്ധയില്‍ ഇതുവരെ നടന്നിട്ടുള്ള ഒരു മതപരിവര്‍ത്തനവും പെട്ടിട്ടില്ലേ? ഇപ്പോള്‍ മാത്രമെന്തിനീ ആവേശം! സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ തുടക്കം മുതല്‍ ഓരോ മതത്തില്‍പ്പെട്ടവരുടെയും കണക്കെടുത്തിട്ട് ഇപ്പോഴത്തെ കണക്കുകളുമായി താരതമ്യപ്പെടുത്തി വേണം ഇവിടെ മതപരിവര്‍ത്തനം നടന്നിട്ടുണ്ടോ, ഉണ്ടെങ്കില്‍ ഏതുമതത്തില്‍നിന്ന് എങ്ങോട്ട് മാറി, ഈ കണക്കുകൂടി മേശപ്പുറത്തുവച്ചുകൊണ്ട് സംസാരിക്കാനുള്ള തന്റേടമുണ്ടോ നേതാക്കന്മാര്‍ക്ക്? ഇപ്പോള്‍ ചര്‍ച്ചക്ക് നേതൃത്വം കൊടുക്കുന്നതില്‍ നാലില്‍മൂന്ന് ഭൂരിപക്ഷത്തില്‍ ഇന്ത്യ ഭരിച്ചിട്ട് ഇന്ന് ഒരു പെട്ടിവണ്ടിയില്‍ കൊള്ളാനുള്ള ആളുകളുമായി ലോക്‌സഭയില്‍ എത്തിയ കോണ്‍ഗ്രസിനോ അല്ലെങ്കില്‍ എന്നും ചരിത്രപരമായ മണ്ടത്തരങ്ങള്‍ മാത്രം ചെയ്ത് ലോകതൊഴിലാളി വര്‍ഗത്തിന്റെ മൊത്തം കുത്തകയേറ്റെടുത്തു പ്രവര്‍ത്തിച്ച ഇടതുപക്ഷങ്ങള്‍ക്കോ തന്റേടമുണ്ടോ? പൊതു തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചാല്‍ ഒരിക്കലും ജയിക്കാന്‍ സാധ്യതയില്ലാത്ത നേതാക്കന്മാര്‍ക്ക് ജനാധിപത്യത്തിന്റെ ഇടനാഴികളില്‍ക്കൂടി അധികാരത്തിലെത്തുന്ന രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ ബൗദ്ധികനേതൃത്വം ഇതിനുമുമ്പ് ഇന്ത്യയില്‍ ഹിന്ദുമതത്തില്‍നിന്നും കൂട്ടത്തോടെ ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗങ്ങളിലേക്ക് മതംമാറിയ സംഭവത്തില്‍ ഒന്നും പ്രതികരിക്കാന്‍ തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണ്?

മതന്യൂനപക്ഷങ്ങളുടെ സംഘടിത വോട്ടുകള്‍ക്കുവേണ്ടി വേട്ടപ്പട്ടികളെപ്പോലെ മതേതരജനാധിപത്യമൂല്യങ്ങളെ കടിച്ചുകീറുന്നതു കാണുമ്പോള്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭാരതത്തിലെ ജനങ്ങള്‍ ശരിയായ ദിശയിലൂടെയാണ് സഞ്ചരിച്ചു തുടങ്ങിയതെന്ന് ചിന്തിച്ചാല്‍ തെറ്റുപറയാനാവില്ല. എല്ലാവിഭാഗം ജനങ്ങള്‍ക്കും തുല്യനീതി വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്നവര്‍ സ്വന്തം കാര്യസാധ്യത്തിനുവേണ്ടി മതങ്ങളെ തമ്മിലടിപ്പിച്ച് സംഘടിത മതന്യൂനപക്ഷങ്ങളെ അധികാരത്തില്‍ ചേര്‍ത്തുനിര്‍ത്തി ഖജനാവ് ചോര്‍ത്തുവാന്‍ അവസരം ഉണ്ടാക്കുകയും ചെയ്തതില്‍നിന്ന് ഇവിടുത്തെ കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഇടതുപക്ഷപാര്‍ട്ടികള്‍ക്കും മാറിനില്‍ക്കുവാന്‍ പറ്റുമോ?

അസംഘടിത ഭൂരിപക്ഷ ഹിന്ദുവിഭാഗങ്ങള്‍ വിദ്യാഭ്യാസമേഖലയിലും സാമ്പത്തികമേഖലയിലും എന്നുവേണ്ട സമസ്ത മേഖലകളിലും തകര്‍ന്നുതരിപ്പണമാകുകയും ചെയ്തപ്പോള്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെ മൊത്തം കുത്തകക്കാരായ ഇടതുപക്ഷങ്ങളും ഭരണകൂട തിന്മയുടെ സഹയാത്രികരായി. എവിടേയും നീതിലഭിക്കാതെ നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുന്ന അസംഘടിതരായ ഹിന്ദുവിഭാഗങ്ങളുടെ സംരക്ഷകരായി ദൈവത്തിന്റെ പ്രതിപുരുഷന്മാരെന്ന് സ്വയം പ്രഖ്യാപിച്ചു മതംമാറ്റി മതന്യൂനപക്ഷങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചപ്പോള്‍ എവിടെയായിരുന്നു ഈ മതേതരത്വത്തിന്റെയും ബൗദ്ധികതയുടെയും ചരടിട്ടുവച്ച കണ്ണടയുള്ള നേതാക്കന്മാരും, കല്‍ക്കരിപ്പാടവും ഭൂമിയും ആകാശവും വിറ്റ പാര്‍ട്ടിയുടെ ജരാനര ബാധിച്ച നേതൃത്വവും ?

കേരളത്തിലെ സ്ഥിതിയും മറിച്ചല്ല. ഭൂരിപക്ഷ ഹിന്ദുസമൂഹത്തില്‍ മഹാഭൂരിപക്ഷം വരുന്ന ഈഴവ സമുദായവും കേരളത്തില്‍ മതപരിവര്‍ത്തനത്തിന് വിധേയമായി ഇന്ന് ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. കേരള സംസ്ഥാനം രൂപംകൊണ്ടതിനുശേഷം മാറിമാറി ഭരിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ് പാര്‍ട്ടിയും അതിനുശേഷം എല്‍ഡിഎഫും യുഡിഎഫും ഭരിച്ചിട്ടും കേരളത്തിന്റെ മതേതര സംസ്‌കാരം എവിടെ നില്‍ക്കുന്നു. ഒരു രാജ്യത്തിന്റെ വികസനം യഥാര്‍ത്ഥത്തില്‍ വിലയിരുത്തേണ്ടത് അടിസ്ഥാന ജനവിഭാഗങ്ങളുടെ വളര്‍ച്ച പരിശോധിച്ചാണ്. എന്നാല്‍ കേരളത്തിലെ അടിസ്ഥാനവിഭാഗത്തില്‍പ്പെട്ട കര്‍ഷകത്തൊഴിലാളികള്‍, കയര്‍ത്തൊഴിലാളികള്‍, കശുവണ്ടി, കരകൗശലത്തൊഴിലാളികള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, ആദിവാസികള്‍ എന്നീ വിഭാഗങ്ങളുടെ ഇന്നത്തെ അവസ്ഥ എന്താണ്? കേരളസംസ്ഥാനം രൂപകൊണ്ടതിനുശേഷം ആറുപതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും എന്തു വികസനമാണ് ഈ മേഖലകളില്‍ ഉണ്ടായിട്ടുള്ളത്. ഒരുപക്ഷേ, ഈ കപടമതേതരവാദികള്‍ ഭരിക്കുന്നതിനുമുമ്പ് അടിസ്ഥാന വിഭാഗങ്ങള്‍ക്ക് എല്ലാംതന്നെ അതത് മേഖലകളില്‍ അവര്‍ക്ക് ജീവിതം സുരക്ഷിതമായിരുന്നു. എന്നാല്‍ അതിനുശേഷം മാറിമാറി ഭരിച്ചവരുടെ നിലനില്‍പ്പിനുവേണ്ടി സംഘടിത മതന്യൂനപക്ഷങ്ങളുടെ മുന്നില്‍ മതപരിവര്‍ത്തനത്തിനുവേണ്ടി അടിസ്ഥാന ജനവിഭാഗങ്ങളെ നിരനിരയായിക്കൊണ്ടുചെന്നെത്തിയ്‌ക്കുകയായിരുന്നു. അതിനുവാങ്ങിയ അച്ചാരമാണ് ന്യൂനപക്ഷങ്ങളുടെ സഹായത്താല്‍ ഇന്ന് തുടരുന്ന ഇരുമുന്നണി സമ്പ്രദായം. എക്കാലവും എല്ലാവരെയും കബളിപ്പിക്കാമെന്ന് ആരും കരുതേണ്ട. കുറച്ചുകാലം കുറച്ചുപേരെ കബളിപ്പിക്കാന്‍ കഴിഞ്ഞേക്കാം. അതുകഴിഞ്ഞാല്‍ പിന്നെ എല്ലാവരും യാഥാര്‍ത്ഥ്യം തിരിച്ചറിയും. അപ്പോള്‍ ചൂഷകരെ കാലം ചരിത്രത്തിന്റെ കാഴ്ചബംഗ്ലാവിലേക്ക് നയിച്ചിട്ടുള്ള ചരിത്രമാണ് നമുക്കുള്ളത്. അതിന്റെ സൂചനകളും കേരളത്തില്‍ കണ്ടുതുടങ്ങി.

ഇപ്പോള്‍ പുതിയ ഭാഷ്യം സിപിഎം ഏറ്റെടുത്തിരിക്കുന്നത് പുനര്‍മതപരിവര്‍ത്തനം നിയമംമൂലം നിരോധിക്കണമെന്നതാണ്. എന്നുപറഞ്ഞാല്‍ ഒരു മതപരിവര്‍ത്തനമാകാം പിന്നെ തെറ്റു മനസ്സിലായാല്‍ തിരിച്ചുപോകാന്‍ പാടില്ല. അതിനര്‍ത്ഥം ഹിന്ദുക്കള്‍ മതപരിവര്‍ത്തനം നടത്തി മതന്യൂനപക്ഷമായാല്‍ പിന്നെ അവിടെനിന്നും തിരിച്ചുപോരാന്‍ പാടില്ല. നിങ്ങള്‍ എന്താ ഹിന്ദുക്കളെയെല്ലാം ന്യൂനപക്ഷമതത്തിലേക്ക് ചേര്‍ക്കാമെന്ന് പറഞ്ഞ് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയില്‍നിന്നും പാക് ചാരസംഘടനയായ ഐഎസ്‌ഐയില്‍നിന്നുമൊക്കെ പണം വാങ്ങിയിട്ടുണ്ടോ? അതറിയുവാന്‍ ഇവിടുത്തെ ഭൂരിപക്ഷസമൂഹത്തിന് അവകാശമുണ്ട്. രാഷ്‌ട്രീയപ്പാര്‍ട്ടികളില്‍നിന്നും നിര്‍ഭാഗ്യവശാല്‍ പലപ്പോഴായി മറുപക്ഷത്ത് പോയിട്ടുള്ളവരെ തിരികെ വരുവാന്‍ ക്ഷണിക്കുന്നതും പുനര്‍മതപരിവര്‍ത്തനം പാടില്ലായെന്ന് പറയുന്നതും തമ്മില്‍ കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ സമൂഹം എന്തു മനസ്സിലാക്കണം?

ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ ഹിന്ദുവിഭാഗമാണെന്ന് ആര്‍ക്കാണ് അറിയാത്തത്? അതില്‍ മഹാഭൂരിപക്ഷവും ഈഴവവിഭാഗം. അതിന്റെ മൊത്തക്കച്ചവടം നടത്താമെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്. അതിനു മാറ്റം വന്നുതുടങ്ങി എന്നുള്ളത് മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ അനുഭവം നിങ്ങളെ പാഠം പഠിപ്പിക്കും.

ഇവിടെ ഞങ്ങള്‍ ആവശ്യപ്പെടുന്നത് മതേതര രാജ്യമായ ഭാരതത്തില്‍ ജനിച്ചമതത്തില്‍ ജീവിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. അതിനു സര്‍വകക്ഷിയോഗം ചേര്‍ന്ന് മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള ചര്‍ച്ചകള്‍ നടത്തി മതപരിവര്‍ത്തന നിരോധനനിയമം പാര്‍ലമെന്റില്‍ പാസ്സാക്കണം. എങ്കില്‍ മാത്രമേ ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തുവാന്‍ കഴിയുകയുള്ളൂ. അല്ലാത്തതെല്ലാം ചതിവും വഞ്ചനയും കപടതയും മാത്രമാണ്. അത് തിരിച്ചറിയുവാനും പ്രതികരിക്കുവാനും ഉള്ള വിവേകം ഭൂരിപക്ഷ വിഭാഗങ്ങളായവര്‍ക്ക് ഉണ്ടെന്ന് മനസ്സിലാക്കിയാല്‍ നന്ന്.

(എസ്എന്‍ഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തില്‍ എഴുതിയ മുഖപ്രസംഗം)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

പുതിയ വാര്‍ത്തകള്‍

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.