Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2015, 07:32 pm IST
in Samskriti

ലബ്ധവര്‍ണാ ലബ്ധമായാ ലലാടനയനോജ്ജ്വലാ

ഹ്രീംകാരരൂപാ ഹ്രീംമദ്ധ്യാ ഹ്രീംകാരാകാശഭസ്‌കരീ

96. ലബ്ധവര്‍ണാ: വര്‍ണ്ണം ലഭിച്ചവള്‍. വര്‍ണ്ണത്തിനു നിറം എന്ന് ഒരര്‍ത്ഥം. ശിവപത്‌നിയായ പാര്‍വതി കൃഷ്ണവര്‍ണ്ണയായിരുന്നു. ഒരിക്കല്‍ ശിവന്‍ പാര്‍വതിയെ ‘കാളി’ എന്നു വിളിച്ചു. നേരമ്പോക്കായി വിളിച്ചതാണെങ്കിലും ദേവി അത് ഇഷ്ടപ്പെട്ടില്ല. ദേവി ഹിമാലയത്തിലുള്ള ഗൗതമാശ്രമത്തില്‍ നൂറുകൊല്ലം തപസ്സുചെയ്ത് ബ്രഹ്മദേവനെ പ്രത്യക്ഷപ്പെടുത്തി. ലോകമാതാവ്തന്നെക്കുറിച്ചു തപസ്സു ചെയ്തതിനുകാരണമനേ്വഷിച്ച ബ്രഹ്മാവിനോട് ദേവി ഗൗരവര്‍ണം ആവശ്യപ്പെട്ടു. ബ്രഹ്മാവിന്റെ അനുഗ്രഹംകൊണ്ട് ദേവിയുടെ ശരീരത്തിന്റെ കൃഷ്ണവര്‍ണ്ണമായ കോശം പാമ്പിന്‍ചട്ടപോലെ ഊരിവീണു. ദേവിയുടെ ശരീരം ഗൗരവര്‍ണ്ണമുള്ളതായി. ദേവന്മാരും ശ്രീപരമേശ്വരനും ദേവിയെ ഗൗരി എന്നു സ്തുതിച്ചു. അങ്ങനെ പുതിയ വര്‍ണ്ണം ലഭിച്ചതിനാല്‍ ദേവിക്ക് ‘ലബ്ധവര്‍ണ്ണാ’ എന്നു നാമം.

അര്‍ത്ഥസംവഹനശേഷിയുള്ള ഉച്ചരിതശബ്ദങ്ങള്‍ക്കു വര്‍ണ്ണങ്ങള്‍ എന്നുപേരുണ്ട്. വര്‍ണ്ണങ്ങളില്‍ നിന്നാണ് അക്ഷരങ്ങളും വാക്കുകളും വാക്യങ്ങളും ഉണ്ടാകുന്നത്. ഭാഷാപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനഘടകങ്ങളായ വര്‍ണ്ണങ്ങളില്‍നിന്നുതന്നെയാണ് മന്ത്രങ്ങളും രൂപപ്പെട്ടത്. ലോകത്തിന്റെ നന്മയ്‌ക്കായി തപസ്സുചെയ്ത ഋഷിമാരുടെ മനസ്സില്‍ നിറങ്ങളായി തെളിഞ്ഞതിനാല്‍ മന്ത്രാക്ഷരങ്ങള്‍ക്കു വര്‍ണ്ണങ്ങള്‍ എന്നു പേരുണ്ടായി എന്നും വ്യാകരണശാസ്ത്രം ഉച്ചരിതശബ്ദങ്ങളുടെ പേരായി ഈ പദം മന്ത്രശാസ്ത്രത്തില്‍ നിന്നു സ്വീകരിച്ചതാണെന്നും അഭിജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു.

ശബ്ദബ്രഹ്മത്തിന്റെ അടിസ്ഥാനഘടകങ്ങളായ മന്ത്രവര്‍ണ്ണങ്ങള്‍ ദേവിയുടെ ഓരോ മൂര്‍ത്തികളുമായി ബന്ധപ്പെട്ട് മന്ത്രാക്ഷരങ്ങളും മന്ത്രബീജങ്ങളും മൂലമന്ത്രങ്ങളും മന്ത്രമാലകളും മന്ത്രഘടിത സ്‌തോത്രങ്ങളുമായി വികസിക്കുന്നു. മൂകാംബികാ ദേവിയെ ആരാധിക്കാനുപയോഗിക്കുന്ന പല മന്ത്രങ്ങളുണ്ട്. ദേവിയുടെ മൂലമന്ത്രം മുമ്പൊരു നാമത്തിന്റെ വ്യാഖ്യാനത്തില്‍ ചേര്‍ത്തിരുന്നത് ഓര്‍ക്കുക. മന്ത്രവര്‍ണ്ണവുമായി ഐക്യത്തില്‍ ചേര്‍ത്തിരുന്നത് ഓര്‍ക്കുക. മന്ത്രവര്‍ണ്ണവുമായി ഐക്യം പ്രാപിച്ചവളാകയാല്‍ ‘ലബ്ധവര്‍ണ്ണാ’ എന്നു നാമം.

97. ലബ്ധമായാ: മായയുള്ളവള്‍, മായാമയി. ദൃശ്യവും അദൃശ്യവുമായ വസ്തുക്കളും ശക്തികളും കൂടിക്കലര്‍ന്ന ഈ ലോകം യഥാര്‍ത്ഥത്തില്‍ ഉള്ളതല്ലെന്നും നാമോരുരുത്തരും യോഗമായാ പ്രവര്‍ത്തനം കൊണ്ടുണ്ടായ മായാമൂര്‍ത്തികളാണെന്നും പറയാം. ലോകപിതാക്കളായ ബ്രഹ്മാവിഷ്ണുമഹേശ്വരരെപ്പോലും മോഹിപ്പിക്കുന്നവളാകയാല്‍ ദേവിക്ക് ലബ്ധമായാ എന്ന നാമം യുക്തം.

98. ലലാടനയനോജ്ജ്വലാ: മൂകാംബികാദേവി ത്രിലോചനയാണ്. ചന്ദ്രക്കലപോലെ പ്രകാശമാനമായ തിരുനെറ്റിയില്‍ അണിഞ്ഞ തിലകക്കുറിപോലെ ദേവിയുടെ മൂന്നാം കണ്ണ് പ്രകാശിക്കുന്നു. ആ കണ്ണിന്റെ പ്രകാശം ദേവിയുടെ മുഖകാന്തിയെ കൂടുതല്‍ ഉജ്ജ്വലമാക്കുന്നു.

99. ഹ്രീംകാരരൂപാ: ഹ്രീംകാരം രൂപമായവള്‍. ദേവീപ്രണവം എന്നു പ്രസിദ്ധമാണ് ഹ്രീംകാരം. അത് സൃഷ്ടി സ്ഥിതി സംഹാരശക്തികളുടെ ഏകീഭൂതരൂപമാണ്. അത് ദേവിയുടെ മന്ത്രശരീരമാണ്.

100. ഹ്രീം മദ്ധ്യാ: ഹ്രീംകാരം ഉച്ചരിക്കുമ്പോള്‍ അതിന്റെ ഘടകങ്ങളായ ഹകാരം, രേഫം, ഈംകാരം എന്നിവയെതുടര്‍ന്നുണ്ടാകുന്ന നാദത്തിന്റെ കേന്ദ്രചൈതന്യമായി വര്‍ത്തിക്കുന്നവള്‍.

101. ഹ്രീംകാരാകാശഭാസ്‌കരീ: ഹ്രീം കാരത്തെ ആകാശമായും മൂകാംബികയെ ആ ആകാശത്തെ പ്രകാശിപ്പിക്കുന്ന സൂര്യ തേജസ്സായും അവതരിപ്പിക്കുന്ന അലങ്കാരപ്രയോഗം. ആകാശത്തില്‍ സൂര്യന്‍ പ്രകാശിക്കുന്നതുപോലെ ഹ്രീംകാരത്തില്‍ നാദമദ്ധ്യസ്ഥിതമായ ദേവീചൈതന്യം പ്രസരിക്കുന്നു.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: താമര വിരിയട്ടെ

Varadyam

കവിത: കാഴ്ച മങ്ങുന്നു

Varadyam

നര്‍മ്മം: തസ്‌കരണദൂത്

Kerala

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Kerala

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.